Movlog

Movie Express

ചെയ്യുമോ എന്ന് ചോദിച്ചു ! ചെയ്യാം എന്ന് മറിയം മറുപടിയും പറഞ്ഞു – സംഭവം വിശദീകരിച്ചു ചെമ്പൻ

2010ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത “നായകൻ” എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം ആണ് ചെമ്പൻ വിനോദ്. സിനിമയിലേക്ക് വരുന്നതിന് മുമ്പ് നഴ്‌സ് ആയിരുന്നു ചെമ്പൻ വിനോദ്.

“ആമേൻ”, “ടമാർ പടാർ”, “സപ്തമ ശ്രീ തസ്കര”, “ഇയോബിന്റെ പുസ്തകം”, “കോഹിനൂർ”, “ഒരു സെക്കൻഡ് ക്ലാസ് യാത്ര” തുടങ്ങി നിരവധി സിനിമകളിൽ തിളങ്ങിയിട്ടുണ്ട് താരം. 2017ൽ “സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ” എന്ന ചിത്രത്തിൽ സഹ നിർമാതാവും ആയി.

വില്ലൻ വേഷങ്ങളിലൂടെ ആയിരുന്നു അഭിനയജീവിതത്തിൽ തുടക്കമെങ്കിലും പിന്നീട് ഹാസ്യ പ്രധാനമുള്ള കഥാപാത്രങ്ങൾ തേടിയെത്തുകയായിരുന്നു ചെമ്പൻ വിനോദിനെ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത “ഈ മ ഔ” എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് 2018ലെ മികച്ച നടനുള്ള ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ അവാർഡ് കരസ്ഥമാക്കി ചെമ്പൻ വിനോദ്. 2018ൽ “ഗോലിസോഡ 2” എന്ന ചിത്രത്തിലൂടെ തമിഴിലും ചുവടു വച്ചു താരം.

ആദ്യമൊക്കെ ചെറിയ വേഷങ്ങളിൽ എത്തിയ താരത്തിന് ഇപ്പോൾ അഭിനയസാധ്യതയുള്ള കഥാപാത്രങ്ങൾ ആണ് ലഭിക്കുന്നത്. താരത്തിന്റെ നിരവധി ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. “ചുരുളി”, “ഭീമന്റെ വഴി” എന്നിവയാണ് താരത്തിന്റെ ഏറ്റവും പുതിയ റിലീസുകൾ. കമലഹാസൻ നായകനാകുന്ന “വിക്രം “എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട് താരം. വിനയൻ സംവിധാനം ചെയ്‌ത്‌ സിജു വിൽസൺ നായകനാകുന്ന “പത്തൊമ്പതാം നൂറ്റാണ്ട്” എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട് ചെമ്പൻ വിനോദ്.

ഇതിഹാസ കഥ പറയുന്ന ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. വില്ലൻ വേഷങ്ങളും ഹാസ്യ വേഷങ്ങളും മാത്രമല്ല സ്വാഭാവിക കഥാപാത്രങ്ങളും തന്നിൽ ഭദ്രമായിരിക്കും എന്ന് തെളിയിച്ച നടനാണ് ചെമ്പൻ വിനോദ്. നായകനോ വില്ലനോ എന്ന വ്യത്യാസമില്ലാതെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു ചെമ്പൻ വിനോദ് തെരഞ്ഞെടുത്തത്. വളരെ വ്യത്യസ്തമായ ചിത്രങ്ങൾ ആയിട്ടാണ് ചെമ്പൻ പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ളത്.

ചെമ്പൻ വിനോദിന്റെ രണ്ടാം വിവാഹം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അടുത്തിടെ ആയിരുന്നു ഡോക്ടർ മറിയം തോമസിനെ ചെമ്പൻ വിനോദ് വിവാഹം കഴിച്ചത്. ലോക്ക് ഡൗൺ സമയത്തുള്ള വിവാഹമായിരുന്നതിനാൽ സമൂഹമാധ്യമങ്ങളിലൂടെ ആയിരുന്നു ആരാധകർ ഇക്കാര്യം അറിയുന്നത്. ഭാര്യയും ചെമ്പൻ വിനോദുമായുള്ള പ്രായ വ്യത്യാസത്തെ ചൂണ്ടികാണിച്ചു ഒരുപാട് വി മ ർ ശ ന ങ്ങൾ താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.

സൈക്കോളജിസ്റ്റും സുംബ ട്രെയിനറുമാണ് മറിയം തോമസ്. ആദ്യവിവാഹത്തിൽ നിന്നും വിവാഹമോചനം നേടിയതിനു ശേഷമാണ് ചെമ്പൻ വിനോദ് മറിയം തോമസിനെ വിവാഹം കഴിച്ചത്. 25 വയസ് പ്രായമുള്ള ഒരു പെൺകുട്ടിക്ക് സ്വന്തം തീരുമാനമെടുക്കാൻ അറിയാമെന്നും വിവാഹത്തിന് സ്ത്രീക്കും പുരുഷനും ഇടയിൽ പ്രായവ്യത്യാസം ഇത്രയും ആയിരിക്കണമെന്ന് നിയമമില്ല എന്നും മറുപടി നൽകി തനിക്കെതിരെയുള്ള വി മ ർ ശ ന ങ്ങ ളോട് പ്രതികരിച്ചിരുന്നു താരം.

ഇപ്പോഴിതാ ഭാര്യ മറിയം ചെമ്പൻ വിനോദ് അഭിനയിച്ച “ഭീമന്റെ വഴി” എന്ന ചിത്രത്തിലെ ഭാഗമായതിനെ കുറിച്ച് തുറന്നു പറയുകയാണ് താരം. കുഞ്ചാക്കോ ബോബൻ നായകനായ “ഭീമന്റെ വഴി” എന്ന ചിത്രത്തിൽ ചെമ്പൻ വിനോദിന്റെ ഭാര്യ മറിയം എത്തുന്നുണ്ട്. ഭാര്യയിലെ നടിയെ കണ്ടെത്തിയത് ചെമ്പൻ വിനോദ് തന്നെ ആണ്. ആ കഥാപാത്രം മറിയം ചെയ്യണം എന്ന് ആദ്യമേ മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചതൊന്നും ആയിരുന്നില്ല. ഷൂട്ടിംഗിനിടയിൽ പെട്ടെന്നുണ്ടായ ആശയം മാത്രമായിരുന്നു അത്.

ഒരു രംഗത്തിൽ കുഞ്ചാക്കോ ബോബനോടൊപ്പം അഭിനയിക്കാൻ ഒരു നടി ആവശ്യമുണ്ടായിരുന്നു. ഇത് ആരെ വെച്ച് ചെയ്യണമെന്ന് ആലോചിക്കുന്ന സമയത്ത് മറിയം അവിടെ ഉണ്ടായിരുന്നു. മറിയത്തിനോട് ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ ചെയ്യാം എന്ന് പറയുകയായിരുന്നു. ഫസ്റ്റ് ടേക്കിൽ തന്നെ മറിയം ആ രംഗം മനോഹരമായി ചെയ്‌തു. അഭിനയം തുടരാൻ ചാക്കോച്ചനും ഗിരീഷും എല്ലാം മറിയത്തോട് പറഞ്ഞു. ഇനിയങ്ങോട്ട് സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോൾ മറിയത്തിന് കഥാപാത്രം കൂടി എഴുതാം എന്ന് ചെമ്പൻ വിനോദ് കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top