Movlog

Faith

ചീരുവിന്റെ വേർപാട് ഇപ്പോഴും ദുരൂഹം ! ഇപ്പോഴും ഡോക്ടർമാർ പറയുന്നത് തുറന്നു പറഞ്ഞ് മേഘ്ന രാജ്.

“യക്ഷിയും ഞാനും” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് മേഘ്ന രാജ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറി ഈ അന്യഭാഷ താരം. “ബ്യൂട്ടിഫുൾ”, “മെമ്മറീസ്”, “അച്ഛന്റെ ആൺമക്കൾ”, “നമുക്കു പാർക്കാൻ”, “മാഡ് ഡാഡ്”, “റെഡ് വൈൻ” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരം മലയാളത്തിനു പുറമെ തമിഴ്, തെലുഗു, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും സജീവമാണ്.

മേഘ്‌നയുടെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം മലയാളികളെ ഏറെ നൊമ്പരപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ജൂണിലായിരുന്നു ചിരഞ്ജീവി ഈ ലോകത്തോട് വിട പറഞ്ഞത്. ഹൃദയാഘാതം മൂലമായിരുന്നു താരം മരണപ്പെട്ടത്. മരണസമയത്ത് മൂന്നു മാസം ഗർഭിണിയായിരുന്നു നടി മേഘ്ന. സ്വന്തം കുഞ്ഞിനെ ഒരു നോക്ക് കാണാൻ ആവാതെ ചിരഞ്ജീവി എന്നെന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞത് ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു.

2020 ഒക്ടോബറിലായിരുന്നു മേഘ്‌നയ്ക്ക് ഒരു ആൺ കുഞ്ഞു പിറന്നത്. ജൂനിയർ ചീരുവിന്റെ വരവ് ആരാധകരും സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളിൽ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. ചീരുവിന്റെ വിയോഗത്തിൽ തളർന്നിരുന്ന സർജ കുടുംബത്തിന് കുഞ്ഞിന്റെ വരവോടെ ചീരുവിനെ തിരികെ ലഭിച്ചത് പോലെ ആയിരുന്നു. ജൂനിയർ ചീരുവിന്റെ ചിത്രങ്ങൾ ഒരുപാട് സ്നേഹത്തോടെ ആണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള മേഘ്ന മകന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകൻ റയാൻ രാജ് സർജയുടെ വരവോടു കൂടിയാണ് തന്റെ ജീവിതത്തിൽ പുഞ്ചിരി വീണ്ടും വന്നതെന്ന് മേഘ്ന പലപ്പോഴും പറയാറുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായി സംവദിച്ചിരുന്നു. ആരാധകരുടെ പല ചോദ്യങ്ങൾക്കും മേഘ്ന ഉത്തരം നൽകിയിരുന്നു.

എന്നും വ്യായാമം ചെയ്യുകയും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന ഒരാളായിരുന്നു ചിരഞ്ജീവി സർജ. എന്നിട്ടും ചിരഞ്ജീവിക്ക് എങ്ങനെ ഹൃദയാഘാതം വന്നു എന്ന് അറിയാമോ എന്ന് ആരാധകർ ചോദിച്ചിരുന്നു. എപ്പോഴും ഫിറ്റ്നസ് കാത്ത് സൂക്ഷിച്ചിരുന്ന ചിരഞ്ജീവിക്ക് ഹാർട്ട് അറ്റാക്ക് വരാൻ കാരണം എന്തെന്ന് ഇപ്പോഴും ഡോക്ടർമാർ കണ്ടെത്തിയിട്ടില്ലെന്ന് മേഘ്ന പറയുന്നു. കഴിഞ്ഞ ഒരു വർഷമായി ഞാനും ഇതു തന്നെയാണ് ഗൂഗിളിൽ തിരഞ്ഞു കൊണ്ടിരിക്കുന്നത് എന്നും മേഘ്ന കൂട്ടിച്ചേർത്തു.

മകന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ ചീരുവിനെ കുറിച്ച് ആരാധകർ കമന്റ് ഇടുന്നത് കാണുമ്പോൾ കണ്ണ് നിറയാറുണ്ട് എന്നും താരം പറയുന്നു. ഇപ്പോൾ താരത്തിന്റെ ഏറ്റവും വലിയ സന്തോഷം എന്താണെന്ന് ആരാധകർ ചോദിക്കുമ്പോൾ അത് മകൻ റയാൻ ആണെന്നും മകന്റെ വളർച്ച കാണുന്നതാണ് ഏറ്റവും സന്തോഷം എന്നും മേഘ്ന പറയുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഇതാണ് തന്റെ സൗന്ദര്യത്തിന് രഹസ്യം എന്നും താരം പറയുന്നു.

ചീരു ആഗ്രഹിച്ചതുപോലെ മകനെ വളർത്തണം എന്നാണ് മേഘ്‌നയുടെ ആഗ്രഹം. ഒരു കുഞ്ഞ് ഉണ്ടായാൽ ആ കുഞ്ഞിനെ പൊന്നു പോലെ വളർത്തണം എന്നും പല കാര്യങ്ങളും ചെയ്യണം എന്നും ചിരഞ്ജീവി ആഗ്രഹിച്ചിരുന്നു. ചിരഞ്ജീവി ആഗ്രഹിച്ചത് പോലെ തന്നെ മകനെ വളർത്തും എന്ന് ഉറപ്പു നൽകുകയാണ് മേഘ്ന. അടുത്തിടെയായിരുന്നു താരപുത്രന്റെ ഒന്നാം പിറന്നാൾ. അതിഗംഭീരമായി തന്നെയായിരുന്നു മകന്റെ പിറന്നാൾ മേഘ്ന ആഘോഷിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top