Movlog

Film News

ചതുർമുഖം മൂവി റിവ്യൂ!

ജിസ്  ടോംസ് മൂവീസ്സിന്റെ ബാനറില്‍ ജിസ് ടോംസ്, ജെസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നു നിർമിച്ചിരിക്കുന്ന ചിത്രമാണ് ചതുർമുഖം. കോഹിനൂറിന്റെ തിരക്കഥാകൃത്തുകളായ രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നിവരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്  . horror ത്രില്ലെർ കാറ്റഗറി ആയ ചിത്രം മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രമെന്ന വിശേഷണത്തോടെ ആണ് എത്തിയിരിക്കുന്നത്  . മഞ്ജു വാര്യർ, സണ്ണി വെയ്ൻ എന്നിവരാണ്  ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. . അവിവാഹിതയായ ഒരു  പെൺകുട്ടിയായാണ് നമ്മുടെ  മഞ്ജു വാര്യർ സിനിമയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തേജസ്വിനി എന്നാണു ഈ characterinte പേര്. മൊബൈലും സോഷ്യൽ മീഡിയയുമായി ഏറെ ബന്ധം പുലർത്തുന്ന ഒരു വ്യക്തി കൂടിയാണ്  തേജസ്വിനി  എന്ന് ഞാൻ പ്രേത്യേകം പറയട്ടെ . സിനിമ തുടങ്ങുമ്പോൾ  nammude  തേജസ്വിനിയുടെ ദൈനന്തിന ജീവിത രീതികളളാണ് കാണിക്കുന്നത്. പിന്നീട്  തേജസ്സ്വിനി സിറ്റിയിൽ നിന്നും  തന്റെ നാട്ടിന്പുറത്തേക്ക് പോവുകയും അവിടുത്തെ ആചാരാനുഷ്ടാങ്ങളെ ആസ്പദമാക്കിയുള്ള ചില ദൃശ്യങ്ങൾ തന്റെ  ഫോണിൽ പകർത്തുകയും ചെയ്യുന്ന സീനറികൾക്ക് ശേഷം ചിത്രം ഒരു ട്വിസ്റ്റ് എന്ന നിലയിൽ വേറൊരു തലത്തിലേക്ക് തന്നെ മാറുകയാണ്.

മൊബൈലാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാകുന്നത്. ഇത് അറിഞ്ഞപ്പോൾ  തന്നെ എനിക്ക് നല്ല curiosity ഇണ്ടാർന്നു ഈ ചിത്രം കാണാൻ. കാരണം ടെക്നോ horror മൂവീസ് ബോളിവുഡിൽ ഒക്കെ ഇറങ്ങിയിട്ടുണ്ടെങ്കിലും മലയാളത്തിൽ ആദ്യമായല്ല ?? എന്തായാലും interval punchinu ശേഷം  പ്രക്ഷകർക്കിടയിൽ ഭയം എന്ന വികാരത്തെയാണ് ചിത്രം ജനിപ്പിക്കുന്നത്. പിന്നെ complete ക്യൂരിയോസിറ്റി ആവും നമ്മൾ വ്യൂവേഴ്‌സിന് ..  ഈ ഭയത്തിനും ക്യൂരിയോസിറ്റിക്കും ആക്കം കൂട്ടാൻ background മ്യൂസിക് നിർവഹിച്ചിരിക്കുന്ന പങ്കു ചില്ലറയൊന്നുമല്ല ! ആന്റണി എന്ന കഥാപാത്രമാണ് നമ്മുടെ സണ്ണി വെയ്ൻ ചെയ്തിരിക്കുന്നത്. മഞ്ജുവും സണ്ണിയും തകർത്തഭിനയിച്ചിട്ടുണ്ട് എന്തായാലും ചതുർമുഖത്തിൽ .. ഒപ്പം നമ്മുടെ സ്മാർട്ട് ഫോണും..മഞ്ജുവിനെയും സണ്ണി വെയ്നെയും കൂടാതെ നമ്മുടെ രഞ്ജി പണിക്കർ , നിരഞ്ജന അനൂപ്, ശ്യാമപ്രസാദ് , അലൻസിയർ , റോണി ഡേവിഡ് , ബാലാജി ശർമ , ശ്രീകാന്ത് മുരളി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എന്തായാലും horror മൂവിസിനെ ഇഷ്ടപെടുന്ന എനിക്ക് ചതുർമുഖം ഒരു വേറിട്ട എക്സ്പീരിയൻസ് ആണ് തന്നത്. ഒറ്റ വാക്കിൽ പറഞ്ഞ പടം പൊളിച്ചു. സംഭവങ്ങൾ എല്ലാം നല്ല റിയലിസ്റ്റിക് ആണ്. നിങ്ങൾ എല്ലാവരും തിയേറ്ററിൽ പോയി തന്നെ പടം കാണാൻ ശ്രെമിക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top