Movlog

Movie Express

വിവാഹമോചനത്തോടെ സെലിബ്രിറ്റികൾ കൂടുതൽ സുന്ദരികൾ ആകുന്നു…അമൃതയുടെ ഗ്ലാമർ വേഷത്തിൽ ഉള്ള ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…’

മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് ഇന്ന് മലയാള സിനിമയിലെ പിന്നണി ഗായികയും “അമൃതംഗമയ” എന്ന ബാൻഡിന്റെ ലീഡ് ഗായികയുമായി തിളങ്ങുകയാണ് അമൃത സുരേഷ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷനേരംകൊണ്ട് വൈറൽ ആകാറുണ്ട്.

നടൻ ബാലയായിരുന്നു അമൃതയെ ആദ്യം വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകളുണ്ട്, അവന്തിക. എന്നാൽ ദാമ്പത്യ ജീവിതത്തിലെ പൊരുത്തകേടുകൾ കാരണം ഇവർ വേർപിരിയുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു ഇവരുടെ വിവാഹ മോചനം. മകൾക്കുവേണ്ടി ഇവർ വീണ്ടും ഒന്നിക്കണം എന്ന് ആരാധകർ പറയുമായിരുന്നെങ്കിലും ബാല രണ്ടാമത് വിവാഹം കഴിക്കുകയായിരുന്നു.

മകൾ അവന്തിക അമൃതക്കൊപ്പം ആണ് കഴിയുന്നത്. മകൾക്കൊപ്പം ഉള്ള ചിത്രങ്ങളും വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്. വിവാഹമോചനത്തിനു ശേഷം കലാരംഗത്ത് കൂടുതൽ സജീവമായ അമൃത സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുകയായിരുന്നു. അമൃതയും സഹോദരി അഭിരാമി സുരേഷും കൂടി അവതരിപ്പിക്കുന്ന എ ജി വ്ലോഗ്സ് എന്ന യൂ ട്യൂബ് ചാനലിന് ആരാധകർ ഏറെയാണ്. ഇതു കൂടാതെ ഇരുവരും ചേർന്ന് “അമൃതംഗമയ” എന്ന ബാൻഡ് രൂപീകരിക്കുകയായിരുന്നു.

ദുബായ് എക്സ്പോയിൽ വരെ സംഗീത പരിപാടി അവതരിപ്പിക്കാൻ അമൃതംഗമയക്ക് സാധിച്ചു. ഇപ്പോഴിതാ മകൾ അവന്തികയ്ക്ക് ഒപ്പം മൂന്നാറിൽ റിസോർട്ടിൽ അവധി ആഘോഷിക്കുകയാണ് അമൃത സുരേഷ്. മൂന്നാറിലേക്കുള്ള യാത്ര തുടങ്ങിയപ്പോൾ മുതൽ യാത്ര വിശേഷങ്ങൾ അമൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്. താരത്തിന്റെ ഓരോ ആഘോഷങ്ങളും ആരാധകർ ഏറ്റെടുക്കാറും ഉണ്ട്.

സുന്ദരിയായ മകൾക്കൊപ്പം എന്റെ യാത്ര എന്ന അടിക്കുറിപ്പോടെയാണ് അമൃത സുരേഷ് യാത്രയുടെ വീഡിയോ പങ്കുവെച്ചത്. ഇപ്പോഴിതാ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തിതുടിക്കുന്ന അമൃതയുടെ വീഡിയോയാണ് വൈറലാകുന്നത്. വെള്ളത്തിൽ മുങ്ങി നിവരുന്ന വീഡിയോ അമൃത തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഗ്ലാമർ വേഷത്തിൽ ഉള്ള ചിത്രങ്ങളാണ് അമൃത പങ്ക് വെച്ചത്. വിവാഹ മോചനം നേടുന്നതോടെ സെലിബ്രിറ്റികൾ കൂടുതൽ സുന്ദരികൾ ആകുന്നു എന്ന് വിലയിരുത്തുകയാണ് ആരാധകർ.

അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അമൃതയുടെ പുതിയ മേക്കോവർ എന്നാണ് ആരാധകർ പറയുന്നത്. ബാലയോടൊപ്പം ഒരു കുടുംബിനി എന്ന രീതിയിൽ മാത്രമായിരുന്നു അമൃത സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ യാതൊരു അതിർവരമ്പുകളും നിയന്ത്രണങ്ങളുമില്ലാതെ തന്റെ ജീവിതം അനുനിമിഷം ആആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്യുകയാണ് അമൃത ഇപ്പോൾ. അമൃതയുടെ സന്തോഷത്തിൽ ആരാധകരും സന്തോഷിക്കുന്നു.

വിവാഹ മോചന ശേഷം മഞ്ജു വാര്യർ സിനിമയിലും സജീവമായപ്പോൾ ആരാധകർ ഇതു തന്നെയാണ് അഭിപ്രായപ്പെട്ടത്. ഓരോ പ്രാവശ്യം പൊതുവേദികളിൽ എത്തുമ്പോഴേക്കും മേക്കോവർ കൊണ്ട് അത്ഭുതപ്പെടുകയാണ് മഞ്ജുവാര്യർ. ഒരു കോളേജ് കുമാരിയെ പോലെ ചെറുപ്പം ആയി വരികയാണ് മഞ്ജു. അമൃതയെ പോലെ സുപരിചിതയാണ് അമൃതയുടെ മകൾ പാപ്പുവും. അമൃതയുടെ അമ്മയ്ക്കൊപ്പം പാപ്പു നടത്തുന്ന യൂട്യൂബ് ചാനലിനും ആരാധകർ ഏറെയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top