Movlog

India

വല്ലാത്ത ധൈര്യം തന്നെ ! സ്വർണക്കടയിൽ മോഷണം നടത്തുന്ന സ്ത്രീയുടെ സിസിടിവി ദൃശ്യം

സ്വർണക്കടയിൽ മോഷണം നടത്തുന്ന സ്ത്രീയുടെ സിസിടിവി വീഡിയോ പുറത്ത്. മാന്യരെ പോലെ വസ്ത്രമണിഞ്ഞ് സ്വർണ്ണം വാങ്ങിക്കുവാൻ എന്ന വ്യാജേന ജ്വല്ലറിയിൽ എത്തി മോഷ്ടിക്കുന്നത് ഇപ്പോൾ സർവ്വ സാധാരണമായിരിക്കുന്നു .

സ്ത്രീ പുരുഷ ഭേദമെന്യേ ആരെയും വിശ്വസിക്കാനാവാത്ത ഒരു കാലം. മോഷണം എന്നു പറയുമ്പോൾ അത് ഏതെങ്കിലും പുരുഷൻ ആയിരിക്കും ചെയ്തത് എന്നൊരു ധാരണ ആണ് പലർക്കും. എന്നാൽ ഇന്നത്തെ കാലത്ത് സ്ത്രീകളും ഈ മേഖലയിൽ ഒട്ടും പിന്നിലല്ല എന്നാണ് പല വാർത്തകളും സൂചിപ്പിക്കുന്നത്.

ടെക്സ്റ്റൈൽ ഷോപ്പുകളിലും മൊബൈൽ ഷോപ്പുകളിലും ജ്വല്ലറികളിലും വരുന്ന സ്ത്രീകൾ വസ്ത്രത്തിനുള്ളിലും ബാഗിനുള്ളിലും മോഷണ വസ്തുക്കൾ ഒളിപ്പിക്കുന്ന നിരവധി സിസിടിവി ദൃശ്യങ്ങൾ നമ്മൾ സമൂഹമാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്.

യാതൊരു സംശയത്തിനും ഇടനൽകാതെ വളരെ സ്വാഭാവികമായ പെരുമാറ്റം കൊണ്ട് മോഷണം നടത്തുന്ന ഒരു സ്ത്രീയുടെ വീഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top