Movlog

Film News

വിവാദങ്ങൾക്കൊടുവിൽ ജസ്പ്രീത് ബുമ്ര വിവാഹിതനായി !

ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര വിവാഹിതനായി. സ്പോര്‍ട്സ് അവതാരകയും മുന്‍ മിസ് ഇന്ത്യ ഫൈനലിസ്റ്റുമായ സഞ്ജന ഗണേശനാണ് വധു. വിവാഹ വാര്‍ത്തയും ചിത്രങ്ങളും ബുമ്ര തന്നെയാണ്  സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. വളരെ രഹസ്യമായി സ്വകാര്യ ചടങ്ങിലൂടെയാണ് ഇരുവരുടെയും വിവാഹം നടന്നത്. ഞായറാഴ്ച ഗോവയില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ചടങ്ങിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 20 പേർ മാത്രമാണ് പങ്കെടുത്തത് എന്നാണ് അറിയാൻ കഴിഞ്ഞത്.. ബുമ്ര തന്റെ ഇന്റ്റഗ്രാമിലൂടെയാണ്ത ഈ അന്തോഷ വാർത്ത എല്ലാവരെയും അറിയിച്ചത്. 2014ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റാണ് വധു സഞ്ജന. ഐപിഎല്ലില്‍, സ്റ്റാര്‍ സ്പോര്‍ട്സിലെയും പ്രീമിയര്‍ ബാഡ്മിന്‍റണ്‍ ലീഗിലെയും അവതാരകയായും 28കാരിയയാ സഞ്ജന എത്തിയിട്ടുണ്ട്.

കൂടാതെ  ടിവി  റിയാലിറ്റി ഷോ ആയ എം ടിവി സ്‌പ്ലിറ്റ്‌വില്ല-7ലെ മത്സരാര്‍ത്ഥിയായിരുന്നു. തൻെറയും സഞ്ജനയുടെയും ജിവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിതെന്നും  ഞങ്ങളൊരുമിച്ച് പുതിയ യാത്ര തുടങ്ങുന്ന ദിവസമാണിന്ന്. “നിങ്ങളുടെ എല്ലാവരുടെയും ആശംശയും അനുഗ്രഹവും ഒപ്പം വേണം,”എന്നും  ബുംറ കൂട്ടിച്ചേർത്തു. വിവാഹ ഒരുക്കങ്ങൾക്കായി ബുമ്രക്ക് ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലും ടി20 പരമ്പരയിലും വിശ്രമം അനുവദിച്ചിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് വ്യക്തിപരമായ കാരണങ്ങളാൽ പിൻമാറുകയാണെന്ന് അറിയിച്ചാണ് ബുംറ ക്രിക്കറ്റിൽ നിന്ന് അവധിയെടുത്തത്. നേരത്തേ, മലയാളിയും നടിയുമായ അനുപമ പരമേശ്വരനും ബുമ്രയും വിവാഹിതരാവുമന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു . എന്നാല്‍ അനുപമയുടെ കുടുബം ഇത് നിഷേധിക്കുകയും ചെയ്തിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top