Movlog

Film News

ബുമ്രയ്ക്ക് വിവാഹം, വധുവിന്റെ പേര് പുറത്ത്!

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ജസ്പ്രീത് ബുംറയുടെ വിവാഹ വാര്‍ത്ത വന്നത് മുതല്‍ വധു ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ക്രിക്കറ്റ് ലോകം. വിവാഹ വാര്‍ത്ത സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നെങ്കിലും വധുവാരാണെന്ന കാര്യത്തില്‍ സര്‍പ്രൈസ് തുടരുകയായിരുന്നു. ഒടുവില്‍ ഇതാ ആ സസ്‌പെന്‍സ് പുറത്തായിരിക്കുകയാണ്. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ പങ്കാളിയാക്കാന്‍ പോകുന്നത് അവതാരക സഞ്ജന ഗണേശനെയാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് അവതാരയും മുൻ മിസ് ഇന്ത്യ ഫൈനലിസ്റ്റും കൂടിയാണ് സഞ്ജന. അതിനാല്‍ത്തന്നെ ക്രിക്കറ്റ് താരങ്ങള്‍ക്ക് വളരെ സുപരിചിതമായ മുഖം കൂടിയാണ് സഞ്ജനയുടേത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ‘നൈറ്റ് ക്ലബ്ബ്’ എന്ന പരിപാടി അവതരിപ്പിച്ചും ആരാധകര്‍ക്ക് സഞ്ജനയെ നന്നായി അറിയാം. മാര്‍ച്ച് 14-15 തീയ്യതികളിലായി ഗോവയിലാവും വിവാഹം നടക്കുക. കോവിഡിന്റെ സാഹചര്യത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങായിരിക്കും നടത്തുകയെന്നാണ് വിവരം. ഇംഗ്ലണ്ടുമായുള്ള പരമ്പര തുടരുന്നതിനാല്‍ മാര്‍ച്ച് അവസാനമാവും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും മറ്റ് പ്രമുഖര്‍ക്കുമുള്ള വിരുന്ന് നല്‍ക്കാരം നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

എന്തായാലും പുതിയ ഉത്തരവാദിത്തങ്ങള്‍ ഇനി മുതല്‍ ബുംറയുടെ ഇന്നിങ്‌സുകള്‍ക്കൊപ്പമുണ്ടാകും. കഴിഞ്ഞ ദിവസം മലയാളി സിനിമാ താരം അനുപമ പരമേശ്വരനെയാണ് ബുംറ വിവാഹം കഴിക്കാന്‍ പോകുന്നതെന്ന തരത്തില്‍ ഗോസിപ്പുകൾ ഉണ്ടായിരുന്നു.. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് ഇടവേളയെടുത്ത ബുംറ നാട്ടിലേക്ക് മടങ്ങിയതും പിന്നാലെ ഗുജറാത്തിലേക്ക് പോവുകയാണെന്ന് അനുപമ പരമേശ്വരന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇടുകയും ചെയ്തതോടെയാണ് ഇരുവരെയും ചേര്‍ത്ത് വിവാഹ വാര്‍ത്തകള്‍ പുറത്തുവന്നത്. ദേശീയ തലത്തില്‍ ഈ വാര്‍ത്ത ചര്‍ച്ചയായതോടെ അനുപമയുടെ അമ്മ തന്നെ ഇത്തരമൊരു സംഭവമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. എന്തായാലും ഇപ്പോള്‍ ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമായിരിക്കുകയാണ്. ഇനി മുതല്‍ ക്രിക്കറ്റ് മൈതാനങ്ങളില്‍ കളിക്കാന്‍ ബുംറയും കളി പറയാന്‍ സഞ്ജനയും ഒരുമിച്ചെത്തുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഇംഗ്ലണ്ടിനെതിരായ ടി20,ഏകദിന പരമ്പരകള്‍ ബുംറ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ വിവരം അനുസരിച്ച് ഇനി ഐപിഎല്ലിലാവും അദ്ദേഹം തിരിച്ചെത്തുക. ഈ മാസം 28വരെ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര നീണ്ടുനില്‍ക്കുന്നുണ്ട്. ഏപ്രില്‍ 9നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ബൗളറായി ഇത്തവണയും ബുംറ ടീമിലുണ്ടാവും. അതിന് ശേഷം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ബുംറ ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്കും പോകും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top