Movlog

Film News

പൃഥ്വിരാജ് ന്റെ രണ്ടാമത്തെ ചിത്രം ഉടൻ ഷൂട്ടിങ് ആരംഭിക്കും ! ചിത്രത്തിൽ വീണ്ടും നായകനായ് എത്തുന്നത് ലാലേട്ടൻ

“ബ്രോ ഡാഡി” എന്ന് പേര് ഇട്ടിരിക്കുന്ന സിനിമ ആണ് രാജു അടുത്തതായി ഷൂട്ട് ചെയ്യാൻ പോകുന്നത്. പുറത്ത് വരുന്ന കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ പെട്ടന്നുള്ള തീരുമാനം ആണ് ഈ സംവിധാന സംരംഭം. പൃഥ്വിരാജ് ഒരു സിനിമ ചെയ്യുന്നു എന്ന് പറയുമ്പോൾ തന്നെ മലയാള സിനിമ പ്രേക്ഷകർക്ക് അമിത ആവേശമാണ്. കാരണം ഒരു ചിത്രത്തിന്റെ എല്ലാ കോണും കൃത്യമായി പഠിച്ചു വിശകലനം ചെയ്തു അതിന്റെ വിജയ സാധ്യത കൂടെ പരിഗണിച്ചു മാത്രമേ ഇതുപോലെ കൈകൊടുക്കയുള്ളു എന്ന വിശ്വാസം. ലൂസിഫർ എന്ന വമ്പൻ ഹിറ്റ് നു ശേഷം വീണ്ടും മലയാള സിനിമയ്ക്ക് ഒരു ഗംഭീര ഫാമിലി മൂവി ആയിരിക്കും “ബ്രോ ഡാഡി”.

ലാലേട്ടനെ ഏതു ഗെറ്റപ്പിൽ കാണും എന്നത് അറിയാൻ ആളുകൾ ഇപ്പോഴേ കാത്തിരിക്കുകയാണ്. ആശിർവാദ് സിനിമാസ് ന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് “ബ്രോ ഡാഡി”യും നിർമ്മിക്കുന്നത്. ആശിർവാദ് സിനിമാസ് ന്റെ കുഞ്ഞാലി മരയ്ക്കാർ എന്ന വമ്പൻ ബിഗ് ബജറ്റ് ചിത്രം ഒന്നര വർഷമായി റിലീസ് ചെയ്തേ ഇരിക്കുന്ന സമയത്താണ് വീണ്ടും ഒരു ഹിറ്റ് കോംബോ ഒരുങ്ങുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. മലയാളസിനിമയിലെ പ്രമുഖ അഭിനയതക്കളും ചിത്രത്തിൽ അണിനിരക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. ബിബിനും ശ്രീജിത്തും ചേർന്നാണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഒരുക്കുന്നത്. ഫാമിലി ഫൺ എന്നീ ഘടകങ്ങൾ ആണ് പ്രാധാന്യം കൊടുക്കുക എന്ന് പ്രിത്വി തന്നെ പങ്കുവെച്ചു കഴിഞ്ഞു.

ലാലേട്ടനൊപ്പം പ്രിയദർശന്റെ മകൾ കല്യാണിയും, കൂടാതെ ലാലേട്ടന്റെ എവർ ഹിറ്റ് പെയർ ആയ മീനയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൂടാതെ മുരളി ഗോപിയും ലാലു അലെക്സും തുടങ്ങി പ്രമുഖ നിര തന്നെ എത്തുന്ന ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. “My 2nd directorial. “BRO DADDY” will once again be headlined by The Lalettan, with an ensemble cast including yours truly playing equally important full length roles in the film. Produced by Antony Perumbavoor under the banner of Aashirvad Cinemas, this is a fun family drama written by Sreejith and Bibin. A script, that we hope will become a film that makes you smile, laugh and want to revisit. I guess it’s about time we all got a happy film. Rolling soon. Actually..very soon. Directed by #PrithvirajSukumaran Produced by Antony Perumbavoor Aashirvad Cinemas Written by SreejithN, BibinMaliekal DOP – Abinandhan Ramanujam – Director of Photography Music – Deepak Dev Art Director – #Gokuldas Audiography – M R Raja Krishnan Editor – #AkhileshMohan Chief Associate Director – Vava Nujumudeen Production Controller – Sidhu Panakkal Finance Controller – Manoharan K Payyannur Costume – Sujith Sudhakaran Makeup – Sreejith Guruvayur Stills – Sinat Savier Designs – Oldmonks Design”

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top