വിവാഹ വേദികളിൽ അബദ്ധങ്ങൾ പറ്റുന്നതും, പല സംഭവവികാസങ്ങളും ഉണ്ടാവുന്ന വാർത്തകളും നമ്മൾ കേൾക്കാറുണ്ട്. അടുത്തിടെ വിവാഹത്തിന് താലി കെട്ടുന്നതിന് തൊട്ട് മുമ്പ് വധു ഇറങ്ങി പോയ വാർത്തകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വരനെയും വീട്ടുകാരെയും എല്ലാം അപമാനിച്ചു കൊണ്ട് വധു ഇറങ്ങിപ്പോയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ബന്ധുവായ യുവാവുമായുള്ള പ്രണയം കാരണം ആയിരുന്നു വധു വിവാഹത്തിന് തൊട്ട് മുമ്പ് പിന്മാറിയത്.
ഇപ്പോഴിതാ വിവാഹത്തിന് വരൻ എത്താൻ വൈകിയതോടെ അതേ വേദിയിൽ മറ്റൊരു യുവാവിനെ വിവാഹം കഴിച്ചിരിക്കുകയാണ് നവവധു. മഹാരാഷ്ട്രയിലെ ബുധാൻ ജില്ലയിലാണ് അപൂർവമായ സംഭവം നടന്നത്. വൈകുന്നേരം നാലുമണിക്ക് ആയിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വിവാഹ ദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചും പാട്ടുപാടിയും നൃത്തം ചെയ്‌തും സമയം കളഞ്ഞ വരൻ വിവാഹത്തിനെത്തിയത് രാത്രി 8 മണിക്കാണ്.
വരണമാല്യം ചാർത്തുവാനായി ആഗ്രഹിച്ച് എത്തിയ വരൻ അറിഞ്ഞത് വധു മറ്റൊരു വിവാഹം കഴിച്ചതാണ്. മണിക്കൂറുകളോളം പ്രതിശ്രുത വരനെ കാത്തിരുന്നിട്ടും എത്താതിരുന്നതോടെ പെൺകുട്ടി അതെ വേദിയിൽ തന്നെ മറ്റൊരു യുവാവിനെ വിവാഹം കഴിക്കുകയായിരുന്നു. ഏപ്രിൽ 22ന് വൈകിട്ട് നാലു മണിക്ക് ആയിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചത്. എന്നാൽ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുകയായിരുന്നു വരൻ.
ഒരുപാട് നേരം കാത്തിരുന്നിട്ടും വരാതായപ്പോൾ വാധുവിന്റെ അച്ഛൻ മകളെ ബന്ധുവായ യുവാവിനേയും കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു. എന്നാൽ വിവാഹ വേദിയിലെത്തി വധുവിന്റെ വിവാഹം കഴിഞ്ഞ് എന്ന് അറിഞ്ഞ വരൻ പ്രകോപിതനായി. ഇതോടെ വിവാഹ വേദി സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. ബുധാൻ ജില്ലയിലെ മത്കാപുർ പങ്ങര ഗ്രാമത്തിൽ ഏപ്രിൽ 22 നായിരുന്നു വിവാഹം നടക്കാൻ നിശ്ചയിച്ചത്.
വിവാഹത്തിനുള്ള സകല ഒരുക്കങ്ങളും നടത്തി നാലു മണിക്ക് വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. എന്നാൽ രാത്രി എട്ടു മണി വരെ വരൻ വേദിയിലെത്തിയില്ല. നാലു മണിക്കൂറോളം വരനെ കാത്തിരുന്നിട്ടും എത്താതെ വന്നപ്പോൾ ബന്ധുവായ യുവാവിനെ യുവതി വിവാഹം കഴിക്കുകയായിരുന്നു. മകളെ മണിക്കൂറുകളോളം കാത്തു നിർത്തിച്ച യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ വധുവിന്റെ പിതാവ് വിസമ്മതിക്കുകയായിരുന്നു..
