Movlog

Film News

ബോയിങ്ബി ബോയിങ്ഗ് എന്ന ബിഗ് ബോസ് സീസൺ 2 താരങ്ങളുടെ വെബ് സിരീസിന്റെ ആദ്യ എപ്പിസോഡ് പ്രേക്ഷക പ്രീതി നേടുന്നു

Boing Boing web series

ബോയിങ്ബി ബോയിങ്ഗ് എന്ന ബോസ് സീസൺ 2 താരങ്ങളുടെ വെബ് സിരീസിന്റെ ആദ്യ എപ്പിസോഡ് പ്രേക്ഷക പ്രീതി നേടുന്നു. സീരീസ് എത്തുന്നതിനുമുന്നോടിയായി പുറത്തുവിട്ട ട്രെയ്‌ലറിൽ സൂചിപ്പിച്ചിരുന്നത് പോലെ തന്നെ കോമഡിയാണ് വെബ്‌സീരീസിന്റെ പ്രധാന ആകര്ഷണം. ബിഗ് ബോസ് സമയത്ത് വിമർശനം നടത്തിയവർക്കുള്ള ചെറിയ ട്രോളും ഉൾപ്പെടുത്തിയാണ് ആദ്യ എപ്പിസോഡ് പുറത്തെത്തിയത്. കൈതപ്പറമ്പിൽ റബേക്ക, (മുൻ എയർ ഹോസ്റ്റസ്), ബോൾഡായ ഒരു സ്ത്രീ ആയിട്ടാണ് റെബേക്കയായി എത്തുന്ന രജിനി ചാണ്ടി സീരീസിൽ എത്തുന്നത്. റെബേക്കയുടെ ഭർത്താവ് ഡോക്ടർ ആണ്, ഫിലിപ്പോസ്. സൈക്യാട്രിസ്റ്റ് ആണ് അദ്ദേഹം. സുരേഷ് കൃഷ്ണയാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രോഗികളെ കൗൺസിലിംഗ് ഒക്കെ നടത്തുന്നുണ്ട് എങ്കിലും വീട്ടിലെ അടിമപ്പണിയാണ് ഫിലിപ്പോസിന്റെ മെയിൻ പണി. ഫിലിപ്പോസിനെക്കാളും 12 വയസ്സ് പ്രായക്കൂടുതൽ ആണ് റെബേക്കയ്ക്ക്.

ഇരുവർക്കും മക്കൾ ഇല്ലെങ്കിലും മക്കളെ പോലെയാണ് റെബേക്കയ്ക്ക് ഏഞ്ചലും (ആര്യ) ആൻമേരിയും (അലസാൻഡ്ര). ഇരുവരും റെബേക്കയുടെ ബന്ധുക്കളാണ്. ഇവരെ തുരത്താൻ വേണ്ടി ഫിലിപ്പോസ് വീട്ടിലേക്ക് ക്ഷണിച്ചു വരുത്തുന്നതാണ് ബാബു എന്ന ബാസ്റ്റിൻ ജെയിംസിനെ (ഫുക്രു). ആദ്യ ദിവസം കഥാപാത്രങ്ങളുടെ പൊതു സ്വഭാവത്തെ കുറിച്ചാണ് വർണ്ണിക്കുന്നത് എങ്കിലും ആദ്യ എപ്പിസോഡ് പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുണ്ട്. ഒട്ടനവധി അഭിപ്രായങ്ങൾ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ഒട്ടുമിക്ക മത്സരാര്ഥികളും എത്തുന്ന വെബ് സീരീസ് ആയതുകൊണ്ടുതന്നെ ഇനിയുള്ള എപ്പിസോഡുകൾ എങ്ങനെ ഉണ്ടാകും എന്നറിയാനുള്ള ആകാംക്ഷയിൽ ആണ് പ്രേക്ഷകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top