Movlog

Kerala

വീട് വെക്കാമെന്ന് വാഗ്ദാനം നൽകി ബോബി ചെമ്മണ്ണൂർ കബളിപ്പിക്കുന്നു?ഇപ്പോൾ നടക്കുന്നത് ഇതാണ്

ബോബി ചെമ്മണ്ണൂറിനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ഗോൾഡ് ബിസിനസ് ഗ്രൂപ്പായ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബോബി ചെമ്മണ്ണൂർ ട്രോളുകളിലൂടെ ആണ് കൂടുതൽ ശ്രദ്ധേയനാവുന്നത്. ജീവകാരുണ്യപ്രവർത്തനങ്ങളുടെ ചിത്രങ്ങൾ പങ്കു വെച്ചും രക്തദാനം പ്രചരിപ്പിക്കാൻ മാരത്തോൺ ഓടിയും റോൾസ് റോയ്സ് ടാക്സി ആയി ഉപയോഗിച്ചും മറ്റാരും ചെയ്യാത്ത കാര്യങ്ങൾ ചെയ്തുകൊണ്ട് വാർത്തകളിലും ട്രോളുകളിലും ഇടം നേടിയ ബിസിനസുകാരൻ ആണ് ബോ ചെ.

തനിക്കെതിരെയുള്ള ട്രോളുകൾ എല്ലാം ഒരു തമാശയായി മാത്രം ആണ് അദ്ദേഹം എടുക്കാറുള്ളത്. അതു സൃഷ്ടിക്കുന്നവരുടെ ക്രിയേറ്റിവിറ്റിയെ പിന്തുണയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരം ട്രോളുകളാണ് അദ്ദേഹത്തിന്റെ ബ്രാൻഡിനെ സാധാരണക്കാർക്കിടയിൽ എത്തിച്ചത്. നാട്ടുകാർക്ക് വീടുവെച്ചു കൊടുക്കാമെന്നു പറഞ്ഞു ബോബി ചെമ്മണ്ണൂർ കബളിപ്പിക്കുകയാണ് എന്ന വിവാദങ്ങൾ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. നെയ്യാറ്റിൻകരയിൽ മരിച്ചുപോയ രണ്ടുപേരുടെ മക്കൾക്ക് വീടുവെച്ചു കൊടുക്കാമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല. ഇതോടെ കുട്ടികൾ പരാതിയുമായി മുന്നോട്ടു വന്നു.

ഇതിന് പിന്നാലെയായിരുന്നു തലയോലപ്പറമ്പിൽ പാപ്പി അമ്മയ്ക്ക് വീടുവച്ചു നൽകാമെന്ന് ബോ ചെ പറഞ്ഞത്. ഇവർക്കെല്ലാം വീട് വാഗ്ദാനം നൽകിയിട്ട് ബോബി ചെമ്മണ്ണൂർ വഞ്ചിച്ചു എന്ന വ്യാപകമായ പ്രചാരണങ്ങൾ നടക്കുകയാണ് ഇപ്പോൾ. ആളാവാനും പ്രശസ്തിക്കും വേണ്ടി വെറുതെ വാഗ്ദാനം നൽകുന്നതാണെന്നും പറയുന്നവരുണ്ട്. ഒരു വർഷം മുമ്പ് തലയോലപ്പറമ്പിൽ എത്തിയപ്പോഴായിരുന്നു പാപ്പി അമ്മയുടെ കുടിൽ ബോബി ചെമ്മണ്ണൂർ കാണുന്നത്.

98മത്തെ വയസിലും ജോലിക്ക് പോയി വരുമാനം കണ്ടെത്തുന്ന ഒരു വൃദ്ധ. അങ്ങനെ ആണ് വീട് വെച്ച് നൽകാമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞത്. രണ്ടു മാസം കൊണ്ട് തന്നെ അത് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചെങ്കിലും താലൂക്ക് റീസർവ്വേ എന്ന് പറഞ്ഞു അത് ചെയ്യാൻ സാധിച്ചില്ല. പിന്നീട് സ്ഥലത്തിന്റെ ഡോക്യുമെന്ററിന്റെ ക്ലിയറൻസ് എന്ന പേരിൽ ഒരുപാട് സമയം പോയി. ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടാണ് പാപ്പി അമ്മയ്ക്ക് ഒരു വീട് വെച്ച് നല്കാൻ സാധിച്ചതെന്ന് ബോബി ചെമ്മണ്ണൂർ തുറന്നു പറയുന്നു.

നിയമപരമായ കാര്യങ്ങൾ പരിഹരിക്കാനുള്ളത് കൊണ്ടാണ് ഇത്ര ഏറെ കാലതാമസം എടുത്തതെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി. എന്നാൽ ബോബി ചെമ്മണ്ണൂർ പാപ്പി അമ്മയെ തേച്ചു, പറ്റിച്ചു എന്ന് തുടങ്ങിയ വാർത്തകളായിരുന്നു പല മാധ്യമങ്ങളും ആഘോഷിച്ചത്. വെള്ളം കെട്ടിക്കിടക്കുന്ന പ്രശ്നങ്ങളുള്ള വൈക്കത്ത് ആണ് പാപ്പി അമ്മയുടെ വീട്. അതുകൊണ്ടു തന്നെ ഇത് തടയുവാൻ ഉള്ള സജ്ജീകരണം ആയി തന്നെയാണ് പാപ്പി അമ്മയുടെ വീട് ഒരുക്കിയത്.

സമാനമായ സംഭവം ആയിരുന്നു നെയ്യാറ്റിൻകരയിലും നടന്നത്. തീ കൊളുത്തി മരിച്ച രാജന്റെയും ഭാര്യയുടെയും മക്കളോട് വീട് വാഗ്ദാനം നൽകി ബോബി ചെമ്മണ്ണൂർ. എന്നാൽ വസന്ത എന്ന സ്ത്രീയുടെ കുടുംഉടമസ്ഥതയിൽ ആയിരുന്നു ആ വീട്. എന്നാൽ അതും നിയമതടസ്സങ്ങൾ കാരണം നീണ്ടു പോവുകയായിരുന്നു. വാർത്തകളിൽ പ്രചരിക്കുന്നത് പോലെ പ്രശസ്തിക്കുവേണ്ടി ആയിരുന്നെങ്കിൽ ഇതൊന്നും നോക്കാതെ ഒരു വീട് വെച്ചു കൊടുക്കാമായിരുന്നു.

എന്നാൽ ഭാവിയിൽ ആ കുട്ടികൾക്ക് ഒരു പ്രശ്നം ഉണ്ടാകാത്ത രീതിയിൽ എല്ലാ നിയമ സാധ്യതകളും മനസ്സിലാക്കി പരിഹരിച്ചിട്ടു വീട് വെച്ച് നൽകണമെന്നാണ് ബോബി ചെമ്മണ്ണൂർ ആഗ്രഹിക്കുന്നത്. കോവിഡ് പ്രതിസന്ധികൾ കാരണം കോളേജിലെ കാര്യങ്ങളെല്ലാം വൈകിയായിരുന്നു. അപ്പോൾ ഒരു സംഘടന യാതൊരു രേഖകളും ഇല്ലാതെ വീട് പണിയാൻ ആരംഭിച്ചു. വീട് ഉണ്ടാക്കും എന്ന് പറഞ്ഞ് ഇന്നോളം ആരെയും പറ്റിച്ചിട്ടില്ലെന്നും ഇതിനോടകം നൂറു കണക്കിന് വീടുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും ബോ ചെ പറയുന്നു. വൈകിയാലും സത്യം പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top