Movlog

Faith

ബോബൻ ആലംമൂടന്റെ സഹോദരൻ ജോഷി ആലംമൂടൻ അന്തരിച്ചു.

1999 ൽ കാമ്പസുകളെ ഇളക്കി മറച്ച ചിത്രമായിരുന്നു “നിറം”. കമൽ സംവിധാനം ചെയ്‌ത്‌ കുഞ്ചാക്കോ ബോബനും ശാലിനിയും കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ ചിത്രം ഇന്നും പ്രേക്ഷകർ ഒരുപാട് ആസ്വദിക്കുന്നു. ഈ ചിത്രത്തിലെ “പ്രായം തമ്മിൽ മോഹം നൽകി ” എന്ന ഗാനം യുവാക്കൾക്കിടയിൽ ഏറെ ശ്രദ്ധേയമായിരുന്നു. ഇതോടെ ആ ചിത്രത്തിൽ ഗാനം ആലപിച്ച ചെറുപ്പക്കാരനും പ്രശസ്തനായി. ആ നടനാണ് ബോബൻ ആലംമൂടൻ. അന്തരിച്ച പ്രശസ്ത ഹാസ്യനടൻ ആലംമൂടന്റെ ആറുമക്കളിൽ ഒരുവനാണ് ബോബൻ ആലുംമൂടൻ. ചങ്ങനാശ്ശേരി സ്വദേശിയാണ് ബോബൻ. അച്ഛൻ ആലംമൂടൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സമയത്ത് പണിഞ്ഞ അന്നത്തെ കാലത്തുള്ള ക്രിസ്ത്യൻ തറവാടുകളെ അനുസ്മരിക്കുന്ന തരത്തിലുള്ള വീടാണ് ഇവരുടേത്.

വളരെ അപ്രതീക്ഷിതമായിട്ടാണ് ബോബൻ സിനിമയിലേക്കെത്തുന്നത്. ആലംമൂടൻ അഭിനയിച്ചിരുന്ന “ശാന്തിനിലയം” എന്ന സിനിമയിൽ ഒരു ചെറിയ കഥാപാത്രം ചെയ്യേണ്ട നടൻ വന്നിരുന്നില്ല. അങ്ങനെ പിതാവ് വഴിയാണ് ആദ്യമായി ബോബൻ യാദൃശ്ചികമായി സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്. എന്നാൽ ആ ചിത്രം പാതിവഴിയിൽ മുടങ്ങി പോയി. “അദ്വൈതം” എന്ന ചിത്രത്തിലെ സെറ്റിൽ വച്ചായിരുന്നു ആലംമൂടൻ അന്തരിച്ചത്. പിന്നീട് “റോസ് ഇൻ ഡിസംബർ” എന്ന സീരിയലിലൂടെ മിനിസ്ക്രീനിലേക്ക് ചുവടുവെച്ചു ബോബൻ. ഈ സീരിയലിലെ ബോബന്റെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ട കമൽ “നിറം ” എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.

പ്രകാശ് മാത്യു എന്ന ഗായകന്റെ കഥാപാത്രമാണ് ബോബൻ ചിത്രത്തിൽ അവതരിപ്പിച്ചത്. “പ്രായം തമ്മിൽ ” എന്ന ഗാനം ഹിറ്റായതോടെ കൂടുതൽ ബോബന് സിനിമകൾ ലഭിച്ചു. ഇപ്പോൾ മിനിസ്ക്രീനിൽ വീണ്ടും സജീവം ആണ് താരം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന “അമ്മയറിയാതെ” എന്ന ജനപ്രിയ പരമ്പരയിൽ ശ്രദ്ധേയമായ ഒരു വേഷത്തിൽ ബോബൻ എത്തുന്നു. മഹാദേവൻ എന്ന കഥാപാത്രത്തെയാണ് ബോബൻ അവിസ്മരണീയം ആക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ കുടുംബത്തിൽ ഉണ്ടായ ഒരു അപ്രതീക്ഷിത വിയോഗമാണ് സമൂഹമാധ്യമങ്ങളിൽ . ബോബൻറെ സഹോദരൻ ജോഷി ആലമൂടൻ അപ്രതീക്ഷിതമായി മരണപ്പെട്ടിരിക്കുകയാണ്. 57 വയസ്സ് മാത്രം പ്രായമുള്ള ജോഷിയുടെ മരണ കാരണം ഇനിയും വ്യക്തമായിട്ടില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top