Movlog

Faith

നവവധുവായി അണിഞ്ഞൊരുങ്ങിയ ജാസ്മിന്റെ പഴയകാല ചിത്രങ്ങൾ വൈറൽ ആകുന്നു

ബിഗ്ബോസ് ഹൗസിലേക്ക് എത്തുന്നതിനു മുമ്പ് സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരം ആണ് ജാസ്മിൻ എം മൂസ. കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിൻ ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ജനിച്ച് ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ചാണ് ഇന്നു കാണുന്ന നിലയിൽ എത്തിയത്. രാജ്യം കണ്ട ഏറ്റവും മികച്ച ഫിറ്റ്നസ് ട്രെയിനറിൽ ഒരാളായ ജാസ്മിന്റെ ജീവിതകഥ ദേശീയ മാധ്യമങ്ങളിൽ വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബിഗ് ബോസ് സീസൺ 4ലെ ശക്തയായ മത്സരാർത്ഥിയായ ജാസ്മിൻ ഫൈനൽ ഫൈവിൽ സാധ്യതയുള്ള മത്സരാർത്ഥി കൂടിയാണ്. വളരെ ചെറിയ പ്രായത്തിൽ വിവാഹം കഴിഞ്ഞെങ്കിലും ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റി മറിച്ച ഒരു വലിയ ദുരന്തമായി മാറി ആ വിവാഹം. ഇപ്പോഴിതാ വിവാഹസമയത്ത് മുതലുള്ള ജാസ്മിന്റെ പഴയകാല ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിധി മുന്നിലേക്ക് കൊണ്ടു വന്ന പരുക്കനായ യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ നിസ്സഹായരായി തളർന്നു വീണു പോകുന്ന ഒരുപാട് സ്ത്രീകൾക്ക് ഉയർത്തെഴുന്നേൽക്കാൻ ഉള്ള പ്രചോദനമാണ് ജാസ്മിന്റെ ജീവിതകഥയും ഈ ചിത്രങ്ങളും എന്ന് ആരാധകർ പറയുന്നു.

മുക്കത്തെ പെണ്ണ് എന്ന് പറയുമ്പോൾ മൊയ്തീന്റെ സ്വന്തം കാഞ്ചനമാല ആയിരുന്നു മലയാളികൾക്ക് ഇത് വരെ മനസിലേക്ക് കടന്നു വന്നിരുന്നത്. എന്നാൽ ഇന്ന് ജാസ്മിന്റെ മുഖമാണ് മലയാളികൾ നെഞ്ചിലേറ്റുന്നത്. പതിനേഴാം വയസ്സിൽ വിവാഹിതയായി ഭർത്താവിന്റെ കൂടെ പോകുന്ന ജാസ്മിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.

മുല്ലപ്പൂവും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് അതീവ സുന്ദരി ആയിട്ടുള്ള ചിത്രങ്ങൾക്കൊപ്പം മസിൽ ഉരുട്ടി ഫിറ്റ് ബോഡിയുമായി നിൽക്കുന്ന ജാസ്മിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ജാസ്മിനാണ് ബിഗ്ബോസ് എന്നാണ് ഒരു ആരാധകൻ പറയുന്നത്. ബിഗ് ബോസ് വിജയി ആകാൻ ജാസ്മിനെ പോലെ അർഹതയും യോഗ്യതയുമുള്ള മറ്റാരുമില്ല. കാല്പനിക പ്രണയത്തിന്റെ പൂക്കൾ വിരിച്ച പാതകളിലൂടെ അല്ല മറിച്ചു ജീവിതയാഥാർത്ഥ്യങ്ങളുടെ കനൽവഴികൾ താണ്ടി കടന്നവളാണ് ജാസ്മിൻ.

ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളുടെയും നടുവിൽ ജീവിച്ചു വന്നു സുരക്ഷിത തീരത്തിൽ ഇരിക്കുന്നവർക്ക് ഒരു പക്ഷേ അവളുടെ ഉള്ളിലെ തീ പൊള്ളിക്കുന്നുണ്ടാവണം. അതുകൊണ്ടായിരിക്കും അവർ കാല്പനിക പ്രണയത്തിന്റെ സുഖശീതളിമയിലേക്ക് കാഴ്ചവെച്ചിരിക്കുന്നത്. അവൾ പിന്നിട്ട വഴികളിലെ ജീവിതയാഥാർത്ഥ്യങ്ങൾ തന്നെയാണ് അവളെ ശാരീരികമായും മാനസികമായും കൂടുതൽ കരുത്തുള്ളവൾ ആക്കി മാറ്റിയത്.

അപ്പോഴും മാനുഷികമൂല്യങ്ങൾ, മനുഷ്യത്വവും സഹജീവിസ്നേഹവും അവൾ കൈ വെടിഞ്ഞില്ല. പ്രതിസന്ധികൾ നിറഞ്ഞ ജീവിതയാത്രയിൽ എവിടെയൊക്കെയോ തളർന്നു വീഴുമായിരുന്ന അവൾ സ്വന്തം വിശ്വാസവും ആത്മബലവും കൊണ്ടു കൂടിയാണ് ഇന്ന് ബിഗ് ബോസ് വീട് വരെ എത്തി നിൽക്കുന്നത്. കുടുംബത്തിലെ മറ്റു മത്സരാർഥികൾക്ക് ഒന്നുമില്ലാത്ത മനക്കരുത്തിന്റെയും ആത്മബലത്തിന്റെയും പ്രതീകം കൂടിയാണ് ജാസ്മിൻ.

ഒരുപാട് പേർക്കുള്ള പ്രചോദനം കൂടിയാണ് ജാസ്മിൻ. മുന്നോട്ടുള്ള വഴികളിൽ ഇനിയും ഒരുപാട് അതിക്രമങ്ങളും അധിക്ഷേപങ്ങളും ജാസ്മിനെ കാത്തിരിക്കുന്നുണ്ടാവും. എന്നാൽ അതിലൊന്നും തളരാതെ പതറാതെ മുന്നേറുക. അതിനോടൊപ്പം ജീവിതമൂല്യങ്ങളും മനുഷ്യത്വവും കൈവിടാതിരിക്കുക. ജീവിതത്തിലെ പ്രതിസന്ധികൾക്ക് മുന്നിൽ നിസ്സഹായരായി വീണുപോയ ഒരായിരം സ്ത്രീജനങ്ങൾക്ക് ഉയർത്തെഴുന്നേൽപ്പിന് ഉള്ള ശക്തി പകരുന്നത് കൂടിയാകും നിന്റെ വിജയം എന്നാണ് ഒരു ആരാധകൻ ജാസ്മിനെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top