Movlog

Movie Express

അസൂഖത്തെ കുറിച്ച് പറഞ്ഞു ആളുകളുടെ സിമ്പതി പറ്റേണ്ട ആവിശ്യം തനിക്കില്ല എന്ന് സന്ധ്യ ! അതിനുള്ള ഒരു കാരണം ഇതാണ്

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഗെയിം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി സംപ്രേഷണം ചെയ്യുന്ന ഈ ഷോ മലയാളത്തിൽ അവതരിപ്പിക്കുന്നത് നടന വിസ്മയം മോഹൻലാൽ ആണ്. ബിഗ് ബോസിന്റെ ആദ്യ സീസൺ വിമർശനങ്ങളോടെയാണ് ആരംഭിച്ചതെങ്കിലും ഷോ പുരോഗമിച്ചതോടെ മികച്ച പ്രതികരണം നേടുകയായിരുന്നു. ആദ്യ സീസണിലെ ഗംഭീര വിജയത്തോടെ രണ്ടാം സീസൺ ആരംഭിച്ചുവെങ്കിലും കോവിഡ് പ്രതിസന്ധികൾ കാരണം പകുതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു മൂന്നാം സീസൺ ആരംഭിച്ചത്. മത്സരം ആരംഭിച്ചതോടെ മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകൾ ആയിരുന്നു സമൂഹമാധ്യമങ്ങളിൽ നിറയെ.

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ ഒരു നർത്തകിയാണ് സന്ധ്യ. കേരളത്തിൽ നിന്നുമുള്ള ഒരു ഒഡീസി നർത്തകിയാണ് സന്ധ്യ. ഒരു നർത്തകി മാത്രമല്ല ഭർത്താവിന്റെ യോഗ സ്കൂളിലെ യോഗയും തന്റെ ഒഡീസി നൃത്തവും സംയോജിപ്പിച്ചുകൊണ്ടുള്ള ക്ലാസ്സുകളും താരം നടത്തുന്നുണ്ട്. ഈ ആശയത്തിൽ തിരുവനന്തപുരത്ത് ഒരു ഒഡീസി ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ട് സന്ധ്യ. നർത്തകി, അധ്യാപിക, വീട്ടമ്മ തുടങ്ങി വിശേഷണങ്ങളേറെയാണ് സന്ധ്യക്ക്. 20 വയസ്സുള്ള ഒരു മകനും 15 വയസ്സുള്ള ഒരു മകളും ആണ് സന്ധ്യക്ക് ഉള്ളത്. അമ്മയ്ക്ക് സമ്പൂർണ പിന്തുണയേകി മക്കൾ എപ്പോഴും ഒപ്പം തന്നെയുണ്ട്. കുടുംബത്തോടൊപ്പം മലേഷ്യയിൽ കഴിയുകയാണ് സന്ധ്യ ഇപ്പോൾ.

മലയാള സിനിമ താരം മണിക്കുട്ടൻ ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ ത്രീയുടെ വിജയി. ഇപ്പോഴിതാ ഷോ അവസാനിച്ചപ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെ ബിഗ് ബോസ് വീട്ടിലെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സന്ധ്യ. സന്ധ്യ കൂടുതലും പറഞ്ഞത് ഡിംപിളിനെ കുറിച്ചായിരുന്നു. ഇതുകൂടാതെ ക്ലബ് ഹൗസിൽ സന്ധ്യയ്ക്ക് നേരിടേണ്ടി വന്ന ഒരു ചോദ്യവും അതിനുള്ള ഉത്തരവും സന്ധ്യ തന്റെ ചാനലിലൂടെ വ്യക്തമാക്കി. സന്ധ്യക്ക് ട്യൂമർ വന്നിരുന്നു. അതിനെക്കുറിച്ച് എന്തുകൊണ്ട് ബിഗ്ബോസിൽ പറഞ്ഞില്ല എന്ന് ക്ലബ് ഹൗസിൽ നിന്ന് ഒരു ചോദ്യം ഉയർന്നിരുന്നു. ട്യൂമറും കാൻസറും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നന്നായി അറിയാം എന്ന് സന്ധ്യ പ്രതികരിച്ചു.

രണ്ടുതവണ ട്യൂമർ വന്ന സന്ധ്യക്ക് മുഖത്ത് ആയിരുന്നു അസുഖം ബാധിച്ചത്. അതിനു രണ്ടു തവണ സർജറിയും ചെയ്തിരുന്നു. എന്നാൽ അസുഖത്തെക്കുറിച്ച് ബിഗ് ബോസ് ഹൗസിൽ വെളിപ്പെടുത്താൻ സന്ധ്യയ്ക്ക് താൽപര്യമില്ലായിരുന്നു. കാരണം ആളുകൾ അത് വളച്ചൊടിച്ച് പലതരത്തിലും വിവാദമാക്കും എന്നറിയാവുന്നതു കൊണ്ടാണ്. അതിന് വഴിയൊരുക്കിക്കേണ്ട എന്ന് കരുതിയാണ് സന്ധ്യ തന്റെ രോഗവിവരം പങ്കുവയ്ക്കാതിരുന്നത്. സന്ധ്യയിലെ അമ്മ, ഭാര്യ, നർത്തകി, യോഗ ടീച്ചർ എന്നിവയെ കുറിച്ച് മാത്രമേ സന്ധ്യ ബിഗ് ബോസ് ഹൗസിൽ പങ്കു വെച്ചിട്ടുള്ളൂ. അതെല്ലാം പ്രചോദനമായി മറ്റുള്ളവർക്ക് കാണാം എന്നാണ് സന്ധ്യയുടെ അഭിപ്രായം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top