Movlog

Movie Express

ബിഗ് ബോസ് താരം ഋതുവിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു.

മലയാളികൾ നെഞ്ചിലേറ്റിയ ഗെയിം റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. നിരവധി ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളത്തിൽ അവതരിപ്പിക്കുന്നത് നടനവിസ്മയം മോഹൻലാൽ ആണ്. മറ്റു റിയാലിറ്റി ഷോകളിൽ നിന്നും വ്യത്യസ്തമായി മത്സരാർത്ഥികൾ പുറം ലോകവുമായി യാതൊരു ബന്ധമില്ലാതെ, ഫോൺ പോലുമില്ലാതെ നൂറു ദിവസം ഒരു വീടിനുള്ളിൽ കഴിഞ്ഞു കൊണ്ട് മത്സരിക്കുന്ന ഒരു വേറിട്ട റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളം സീസൺ 1 സംപ്രേഷണം ചെയ്തപ്പോൾ ആദ്യമൊക്കെ ഒരുപാട് വിമർശനങ്ങളും വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ കഴിയുംതോറും മത്സരാർത്ഥികളെയും ഷോക്കിനെയും പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.

സീസൺ 1 ന്റെ ഗംഭീര വിജയത്തിന് ശേഷം സീസൺ 2 ആരംഭിച്ചുവെങ്കിലും കോവിഡ് 19 എന്ന മഹാമാരിയെ തുടർന്ന് ഷോ നിർത്തുകയായിരുന്നു. പ്രേക്ഷകരുടെ നിരന്തര അഭ്യർത്ഥനകൾ പ്രകാരം ഈ കഴിഞ്ഞ ഫെബ്രുവരിയിൽ മൂന്നാം സീസണുമായി ബിഗ് ബോസ് മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. തൊണ്ണൂറോളം ദിവസങ്ങൾ വിജയകരമായി സംപ്രേഷണം ചെയ്തുവെങ്കിലും കോവിഡ് രണ്ടാം തരംഗത്തിന്റെ തുടർന്ന് മൂന്നാം സീസണും നിർത്തുകയായിരുന്നു. എങ്കിലും വോട്ടിങ്ങിലൂടെ വിജയിയെ കണ്ടെത്താൻ ബിഗ് ബോസ് തീരുമാനിച്ചിരിക്കുകയാണ്.

ബിഗ് ബോസ് സീസൺ 3 ലെ അവസാന എട്ടു മത്സരാർഥികളിൽ ഒരാൾ ആണ് റിതു മന്ത്ര. മോഡലിംഗിലൂടെ അഭിനയരംഗത്തെത്തിയ റിതു നിരവധി പരസ്യങ്ങളിലും സിനിമകളിൽ ചെറിയ വേഷങ്ങളിലും എത്തിയിട്ടുണ്ട്. ഋതു ബിഗ്ബോസിൽ ശ്രദ്ധേയമായതോടെ റിതുവുമായി പ്രണയത്തിലായിരുന്നു എന്ന് പങ്കുവെച്ച് ജിയാ ഇറാനി എന്ന വ്യക്തി സമൂഹമാധ്യമങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഒരിക്കൽപോലും താൻ പ്രണയത്തിലാണെന്ന് റിതു ബിഗ് ബോസ് ഹൗസിൽ പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ജിയാ ഇറാനിയുടെ വെളിപ്പെടുത്തലുകൾ പ്രേക്ഷകർ വിശ്വസിച്ചിരുന്നില്ല. എന്നാൽ ഋതുവും ആയുള്ള സ്വകാര്യ ചിത്രങ്ങൾ ജിയ പങ്കു വെച്ചതോടെ ഇരുവരും പ്രണയത്തിലാണെന്ന് പ്രേക്ഷകരും വിശ്വസിക്കുകയായിരുന്നു.

ബിഗ് ബോസിൽ നിന്നും പുറത്തുവന്നതിനു ശേഷം ജിയയെ റിതു അൺഫോളോ ചെയ്തതോടെ പ്രേക്ഷകരുടെ സംശയങ്ങൾ വർദ്ധിച്ചു. ഇപ്പോൾ ജിയാ ഇറാനി പങ്കുവെച്ച ഒരു കുറിപ്പും ഇതിനുപിന്നാലെ റിതു പങ്കുവച്ച ഒരു കുറിപ്പുമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചിലർക്ക് നാം ഒരു കുട പോലെ ആണ് മഴ കഴിഞ്ഞാൽ മറന്നു വെക്കുന്ന കുട എന്നായിരുന്നു ജിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഇതിനു പിന്നാലെയായിരുന്നു ഋതുവിന്റെ കുറിപ്പ്. നാളെ മഴ ആയിരിക്കാം, നാളെ മരണം ആയിരിക്കാം, നാളെ വസന്തം ആയിരിക്കാം, വിരഹം ആയിരിക്കാം. ഇന്ന് ഇപ്പോൾ മാത്രമാണ് ശരി. നാളെ എന്നത് അനിശ്ചിതാവസ്ഥയാണ് എന്നും അങ്ങനെ ഒരു നാളെ ഉണ്ടോ എന്നത് സംശയം ആണ് എന്നും റിതു പങ്കുവച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top