Movlog

Movie Express

ബിഗ് ബോസ് താരം അലീന പടിക്കലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു! വീഡിയോ കാണാം

അവതാരകയായും നടിയായും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അലീന പടിക്കൽ. നിരവധി ചാനലുകളിൽ അവതാരകയായി തിളങ്ങിയ അലീന, “ഭാര്യ” എന്ന പരമ്പരയിലെ വില്ലത്തി വേഷത്തിലൂടെയാണ് ഏറെ ജനപ്രീതി നേടിയത്. “ബിഗ് ബോസ്” എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ അലീന എന്ന വ്യക്തിയെ കുറിച്ച് കൂടുതൽ അറിയുവാൻ പ്രേക്ഷകർക്ക് അവസരമുണ്ടായി. മറ്റുള്ളവർക്കൊപ്പം കളിച്ചും ചിരിച്ചും മികച്ച രീതിയിലുള്ള പ്രകടനങ്ങൾ കാഴ്ചവെച്ചു പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി അലീന. ബിഗ് ബോസിന് ശേഷം, ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ ഫുക്രുവും ആയി അലീന പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകളെല്ലാം നിഷേധിച്ച് ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണ് എന്ന് അലീന തുറന്നു പറഞ്ഞിരുന്നു.

ഈ അടുത്ത കാലത്താണ് അലീനയുടെ വിവാഹവാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ആറു വർഷത്തെ അലീനയുടെ പ്രണയമാണ് വിവാഹജീവിതത്തിലേക്ക് എത്തുന്നത്. കോഴിക്കോട് സ്വദേശി രോഹിത് പി നായരാണ്അ ലീനയുടെ വരൻ. രണ്ടു മതവിഭാഗത്തിൽപെട്ടവർ ആയതിനാൽ ഇവരുടെ പ്രണയം വീട്ടുകാർ ആദ്യം അംഗീകരിച്ചിരുന്നില്ല. വീട്ടുകാരെ എതിർത്തു വിവാഹം കഴിക്കുവാൻ അലീനയും തയ്യാറായിരുന്നില്ല. ഒടുവിൽ ഇവരുടെ പ്രണയത്തിന്റെ ആത്മാർത്ഥ തിരിച്ചറിഞ്ഞ രക്ഷിതാക്കൾ ഇവരുടെ വിവാഹ ബന്ധത്തിന് സമ്മതം മൂളുകയായിരുന്നു.

അലീന ബാംഗ്ലൂരിൽ പഠിക്കുന്ന കാലത്താണ് രോഹിത്തിനെ പരിചയപ്പെടുന്നതും സൗഹൃദത്തിൽ ആവുന്നതും. ആ സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. എഞ്ചിനീയറിംഗ് ബിരുദധാരിയായ രോഹിത് ഇപ്പോൾ സ്വന്തമായി ബിസിനസ് ചെയ്യുകയാണ്. അലീനയുടെയും രോഹിത്തിന്റെയും വിവാഹനിശ്ചയം ആണ് ഇന്ന്. ഇവരുടെ വിവാഹനിശ്ചയത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top