Movlog

Uncategorized

ഭാവി വരനെ കുറിച്ചുള്ള കമന്റിന് എലീന പടിക്കൽ നൽകിയ മറുപടി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

അവതാരകയായി എത്തി പിന്നീട് അഭിനേത്രി ആയ താരം ആണ് എലീന പടിക്കൽ .എലീനയുടെ വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു .ആറു വർഷം നീണ്ട പ്രണയത്തിനു ശേഷം ആണ് ഇവർ എലീന വിവാഹിതയാകുന്നത് .15 വയസ് മാത്രം പ്രായമുള്ളപ്പോൾ ആരംഭിച്ച പ്രണയമാണ് ഇപ്പോൾ പൂവണിയുന്നത് എന്ന് താരം ഒരു അഭിമുഖത്തിൽ പറഞ്ഞു .”ഭാര്യ ” എന്ന പരമ്പരയിലൂടെ മികച്ച വില്ലത്തി ആയി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ എലീന റിയാലിറ്റി ഷോയിലൂടെ ആണ് കൂടുതൽ ജനപ്രീതി നേടുന്നത് .ബിഗ് ബോസ് സീസൺ 2 വിലെ മറ്റൊരു മത്സരാർത്ഥി ആയ ഫുക്രുവിനെയും എലീനയെയും ചേർത്ത് നിരവധി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു .എന്നാൽ ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രം ആണെന്ന് എലീന വ്യക്തമാക്കിയിരുന്നു .

കോഴിക്കോട് സ്വദേശി ആയ രോഹിത് ആണ് എലീനയുടെ ഭാവി വരൻ .ആറു വർഷമായി ഇവർ പ്രണയത്തിലാണ് .രണ്ടു മതവിഭാഗത്തിൽപ്പെട്ടവർ ആയതിനാൽ വിവാഹത്തിന് വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു .എന്നാൽ പട്ടിണി കിടക്കാനും ഒളിച്ചോടാനും ഒന്നും എലീന തയ്യാറായിരുന്നില്ല .വീട്ടുകാർ സമ്മതിക്കുമ്പോൾ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഉറച്ചു നിന്നു .അങ്ങനെ എലീനയുടെ തീരുമാനത്തിന് മുന്നിൽ വീട്ടുകാർക്ക് സമ്മതിക്കേണ്ടി വരികയായിരുന്നു .എലീനയുടെ വിവാഹ വാർത്ത പ്രചരിച്ചതോടെ ഒരുപാട് പേരാണ് പിന്തുണയും വിമർശനങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത് .തന്റെ ഭാവി വരനെ വിമർശിച്ചു കൊണ്ട് കമന്റ് ചെയ്തയാൾക്ക് അർഹിക്കുന്ന മറുപടി നൽകിയിരിക്കുകയാണ് എലീന പടിക്കൽ .ഒരുപാട് ആലോചിച്ചു വീട്ടുകാരുടെ അനുവാദത്തോടെ എടുത്ത തീരുമാനം ആണിത് എന്നും ഒരു വിരൽ എന്നിലേക്ക് ചൂണ്ടുമ്പോൾ മറ്റു വിരലുകൾ നിങ്ങളിലേക്ക് തന്നെ ആണ് ചൂടി നിൽക്കുന്നതെന്ന് ഓര്മ വേണം എന്നുമായിരുന്നു എലീനയുടെ കമന്റ് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top