Movlog

Photo Gallery

35 ആം വയസ്സിലും ഒരുപൊടിക്ക് സൗന്ദര്യം കുറയാതെ ഭാവന !- ചിത്രങ്ങൾ വൈറൽ ആകുന്നു

കമൽ സംവിധാനം ചെയ്ത “നമ്മൾ” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരമാണ് ഭാവന. ആദ്യ സിനിമയിലെ മികച്ച പ്രകടനത്തിന് സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ മെൻഷൻ അവാർഡ് നേടിയിരുന്നു ഭാവന. മലയാള സിനിമയിലെ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചിട്ടുള്ള ഭാവന നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു. “ക്രോണിക് ബാച്ചിലർ”, “ദൈവത്തിന്റെ നാമത്തിൽ”, “പോലീസ്”, “സ്വപ്നക്കൂട്”, “സി ഐ ഡി മൂസ”, “വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്”, “സാഗർ ഏലിയാസ് ജാക്കി”, “മേരിക്കുണ്ടോ കുഞ്ഞാട്”, “ചെസ്”, “ഇവിടെ”, “ഹണി ബീ”, “ഒഴിമുറി” തുടങ്ങി നിരവധി ചിത്രങ്ങളിൽ തിളങ്ങിയിട്ടുണ്ട് താരം.”നമ്മൾ” എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ വെറും 16 വയസ്സ് മാത്രമായിരുന്നു താരത്തിന്റെ പ്രായം. 2010ലായിരുന്നു പുനിത് രാജ് കുമാറിന്റെ നായികയായി താരം കന്നഡയിലേക്ക് ചുവടുവെക്കുന്നത്. ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ചിത്രത്തിനു ശേഷം നിരവധി കന്നട സിനിമകളാണ് താരത്തിനെ തേടിയെത്തിയത്. “ദൈവനാമത്തിൽ” എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് 2005ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന അവാർഡ് താരത്തിനെ തേടിയെത്തി.”ചിത്തുരം പെസതേടി” എന്ന ചിത്രത്തിലൂടെയായിരുന്നു ഭാവന തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാള സിനിമയിൽ നിന്നും ചേക്കേറി തമിഴ്, കന്നട, തെലുങ്ക്, സിനിമകളിലെ തിരക്കേറിയ താരമായി മാറിയ ഭാവന കന്നഡ നിർമാതാവായ നവീനിനെ ആണ് വിവാഹം കഴിച്ചത്. അന്യഭാഷയിലും മികച്ച സ്വീകാര്യത നേടിയ താരം “റോമിയോ” എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയിലായിരുന്നു നവീനും ആയി പ്രണയത്തിലാകുന്നത്. അഞ്ചു വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് 2018 ജനുവരി 22 നു ഇവർ വിവാഹിതരായത്.

കുറച്ചു കാലമായി മലയാള സിനിമയിൽ നിന്നും മാറി നിൽക്കുന്ന ഭാവന ഭർത്താവ് നവീനിനു ഒപ്പം ബാംഗ്ലൂരാണ് താമസിക്കുന്നത്. ഭാവനയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ. എന്നാൽ വിവാഹത്തിന് ശേഷവും കന്നഡ സിനിമകളിൽ സജീവമാണ് താരം. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. ലേബൽ എം ഡിസൈനേഴ്സിന്റെ ഔട്ട്ഫിറ്റിൽ അതീവ സുന്ദരിയായിട്ടാണ് താരം എത്തുന്നത്.

പ്രണവ് രാജ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി ആരാധകരും താരങ്ങളും ആണ് ചിത്രത്തിന് കമന്റുകളായി എത്തിയത്. 35ലും ഒരു കൗമാരക്കാരിയുടെ അഴകും ചുറുചുറുക്കും ആണ് ഭാവനയ്ക്ക് എന്നും ആരാധകർ അഭിപ്രായപ്പെടുന്നു. “ഗോവിന്ദ ഗോവിന്ദ”, “ബജരംഗി 2” എന്നിവയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top