Movlog

Photo Gallery

ഭാവന മലയാളത്തിലേക്ക് തിരികെയെത്തുമോ? ബാബു രാജിന് ഒപ്പമുള്ള താരത്തിന്റെ ചിത്രം വൈറലാകുന്നു

കമൽ സംവിധാനം ചെയ്ത “നമ്മൾ” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിച്ചേർന്ന താരമാണ് ഭാവന. ആദ്യ സിനിമയിലെ മികച്ച പ്രകടനത്തിന് സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ മെൻഷൻ അവാർഡ് നേടിയിരുന്നു ഭാവന. മലയാള സിനിമയിലെ സൂപ്പര്താരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചിട്ടുള്ള ഭാവന നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു .മലയാള സിനിമയിൽ നിന്നും ചേക്കേറി തമിഴ് ,കന്നട, തെലുങ്ക്, സിനിമകളിലെ തിരക്കേറിയ താരമായി മാറിയ ഭാവന കന്നഡ നിർമാതാവായ നവീനിനെ ആണ് വിവാഹം കഴിച്ചത്.

അന്യഭാഷയിലും മികച്ച സ്വീകാര്യത നേടിയ താരം “റോമിയോ” എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയിലായിരുന്നു നവീനും ആയി പ്രണയത്തിലാകുന്നത്. അഞ്ചു വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് 2018 ജനുവരി 22 നു ഇവർ വിവാഹിതരായത് .കുറച്ചു കാലമായി മലയാള സിനിമയിൽ നിന്നും മാറി നിൽക്കുന്ന ഭാവന ഭർത്താവ് നവീനിനു ഒപ്പം ബാംഗ്ലൂരാണ് താമസിക്കുന്നത്. ഭാവനയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ.

ഭാവനയുടെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണ നൽകിയിരുന്നത് താരത്തിന്റെ പിതാവായിരുന്നു. അപ്രതീക്ഷിതമായ അച്ഛന്റെ വിയോഗം താരത്തിനെ തളർത്തി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. ഭാവന വീണ്ടും മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

നടനും സംവിധായകനുമായ ബാബുരാജും ഭാവനയും ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. ചിത്രങ്ങൾ പ്രചരിച്ചതോടെ ഭാവന വീണ്ടും മലയാളസിനിമയിലേക്ക് എത്തുന്നു എന്ന വാർത്തകളും അതിനോടൊപ്പം ശ്രദ്ധേയമാകുന്നുണ്ട് . എന്നാൽ ഒരു മലയാള പരസ്യ ചിത്രത്തിന് വേണ്ടിയാണ് ഇവർ ഒന്നിച്ചത് എന്ന് ബാബുരാജ് വ്യക്തമാക്കിയിട്ടുണ്ട്.ഇത് മലയാള സിനിമയിലേക്ക് ഭാവന തിരിച്ചുവരുന്നതിന്റെ ശുഭാരംഭം ആണെന്ന് ആരാധകർ വിശ്വസിക്കുന്നു. “ഹണി ബി” യുടെ മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top