Movlog

Kerala

ഭാവനയെ വേദിയിൽ ഇരുത്തി പറഞ്ഞത് കേട്ട് കണ്ണ് നിറഞ്ഞു താരം – കരച്ചിൽ അടക്കിപ്പിടിച്ചു ഭാവന ചെയ്തത് കണ്ടോ

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമായിരുന്നു ഭാവന. നിരവധി ആരാധകരെയും താരം സ്വന്തമാക്കി. ആദ്യകാലങ്ങളിൽ സഹനടി വേഷങ്ങളിൽ ഒതുങ്ങി നിന്ന താരം പതിയെപ്പതിയെ ചെയ്തത് മികച്ച കഥാപാത്രങ്ങളായിരുന്നു. സിഐഡി മൂസ എന്ന ചിത്രമായിരുന്നു താരത്തിന്റെ അഭിനയ ജീവിതത്തിൽ വലിയൊരു മാറ്റം കൊണ്ടുവന്നിരുന്നത്. തുടർന്ന് അന്യഭാഷകളിലേക്ക് ചേക്കേറിയ ഭാവന കന്നട സിനിമാ നിർമ്മാതാവായ നവീന്റെ ഭാര്യയായി കന്നഡ ലോകത്തിന്റെ സ്വന്തമായി മാറുകയായിരുന്നു. ഇപ്പോഴിതാ വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ് ഭാവന.

ഷറഫുദ്ദീൻ പ്രധാന വേഷത്തിലെത്തുന്ന എന്റെ ഇക്കാക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്ന സിനിമയിലൂടെയാണ് ഭാവന ഒരു തിരിച്ചുവരവ് നടത്തുന്നത്. നീതി തേടിയുള്ള നിയമപ്പോരാട്ടത്തിൽ ആണെങ്കിലും ഭാവനയുടെ മാറിയ ജീവിതം ആർക്കും വലിയൊരു പ്രചോദനം തന്നെയാണ്. തന്റെ ജീവിതത്തിലെ ഒരു കറുത്ത അധ്യായത്തിന് ശേഷം മലയാളി പ്രേക്ഷകരിൽ നിന്നും ഭാവനയ്ക്ക് ലഭിക്കുന്നത് ഇരട്ടി സ്നേഹമാണ്. സിനിമാപ്രേമികളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പിന്തുണയുമായി ഭാവന ഒപ്പം തന്നെയുണ്ട്.

36കാരിയായ ഭാവന ഇപ്പോൾ മലയാള സിനിമയിൽ വീണ്ടും സജീവമാകുന്നതോടെ ആ സ്നേഹം പൂർണ്ണമാകുന്നു. കുറച്ചുനാളുകളായി ഉദ്ഘാടനങ്ങളും മറ്റുമായി ഭാവന തിരക്കിലാണ് എന്നു മനസ്സിലാക്കാൻ സാധിക്കുന്നത്. ഒരു പൊതുവേദിയിൽ ഭാവന വിങ്ങിപ്പൊട്ടി കരയുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറൽ ആയി ഇരിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് നടന്ന ഒരു ചടങ്ങിൽ ഭാവന വികാരഭരിതയായ വീഡിയോയാണ് വൈറൽ ആയി മാറുന്നത്.

കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നൂതന ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനത്തിന് കോഴിക്കോട് എത്തിയതാണ് ഭാവന. ചടങ്ങിലേക്ക് ഭാവനയെ സ്വാഗതം ചെയ്തുകൊണ്ട് പരിപാടിയുടെ സംഘാടകരിൽ ഒരാൾ പറഞ്ഞ വാക്കുകൾ കേട്ടുകൊണ്ടാണ് ഭാവന വിങ്ങിപ്പൊട്ടുന്നത്. ഭാവനയൊരു മികച്ച റോൾ മോഡലാണ് കേരളത്തിനകത്തും പുറത്തുമുള്ള വീടകങ്ങളിൽ ആണും പെണ്ണും കുട്ടികളുമടങ്ങുന്ന മില്യൻ കണക്കിന് ആളുകൾക്ക് പ്രചോദനമായി മാറുന്ന വ്യക്തിയാണ് ഭാവന.

ഇങ്ങനെയാണ് പ്രസംഗത്തിനിടയിൽ ഒരാൾ വേദിയിൽ പറഞ്ഞത്. ഇതോടെയാണ് ഭാവന വൈകാരികമായി മാറിയത്. വളരെ പാടുപെട്ടിരുന്നു കണ്ണുനീർ മറക്കാൻ ഭാവന. ഈ കാഴ്ച കണ്ടവരെല്ലാം വളരെ സ്നേഹത്തോടെ തന്നെ ഭാവനയെ ചേർത്ത് പിടിക്കാൻ വെമ്പൽ കൊള്ളുകയാണ് ചെയ്തത്. വർഷങ്ങൾക്കു ശേഷം വീണ്ടും പഴയ ഭാവനയെ സ്‌ക്രീനിൽ കാണുവാനാണ് മലയാളി പ്രേക്ഷകരും കാത്തിരിക്കുന്നത്. എന്തു പറഞ്ഞാലും തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ആ പഴയ ഭാവനയിൽ നിന്നും ഇന്ന് ഒരുപാട് പക്വതയുള്ള ഒരു പെൺകുട്ടിയായി ഭാവന മാറിക്കഴിഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top