Movlog

Movie Express

ഗൗരി കുട്ടിയുടെ ആദ്യ പിറന്നാൾ – മോളുടെ വീഡിയോ ആദ്യമായി പുറത്ത് വിട്ടു താരം – വൈറൽ വീഡിയോ കാണാം

2007ൽ ഇതിഹാസ സംവിധായകൻ ലോഹിതദാസ് സംവിധാനം ചെയ്ത “നിവേദ്യം” എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഭാമ. മലയാളത്തിനു പുറമേ കന്നഡയിലും സജീവമായിട്ടുള്ള താരം “ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ”, “സൈക്കിൾ”, “ഇവർ വിവാഹിതരായാൽ”, “നാക്കു ടാകാ നാക്കു പാന്റ” തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. സിനിമാ മേഖലയിലേക്ക് എത്തുന്നതിന് മുൻപ് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന “താലി” എന്ന ഷോയുടെ അവതാരകയായിരുന്നു ഭാമ.

“നിവേദ്യം” എന്ന സിനിമയ്ക്ക് ശേഷം ഭാമയെ തേടിയെത്തിയ കഥാപാത്രങ്ങളെല്ലാം ഒരേ പോലുള്ളവ ആയിരുന്നു. അങ്ങനെ മലയാള സിനിമയിൽ നിന്നും ഒരു ഇടവേളയെടുത്ത് ഭാമ കന്നഡ സിനിമയിലേക്ക് കടക്കുകയായിരുന്നു. ഒരു ദശാബ്ദം നീണ്ട അഭിനയജീവിതത്തിൽ നാല്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഭാമ രാജേന്ദ്ര കുറുപ്പിന്റെയും ശൈലജയുടെയും മൂന്ന് മക്കളിൽ ഇളയവളാണ്. “ഒറ്റമന്ദാരം”, “ഹൺഡ്രഡ് ഡിഗ്രി സെൽഷ്യസ്”, “ഹസ്ബൻസ് ഇൻ ഗോവ”, “ജനപ്രിയൻ”, “മാൽഗുഡി ഡേയ്സ്”, “മത്തായി കുഴപ്പക്കാരനല്ല”, “സകുടുംബം ശ്യാമള” എന്നിവയാണ് ഭാമയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ.

“സേവർ കൊടി” എന്ന ചിത്രത്തിലൂടെ 2012 ലായിരുന്നു ഭാമ തമിഴ് സിനിമയിലേക്ക് കടന്നത്.ശാലീന സൗന്ദര്യവും നിഷ്കളങ്കമായ അഭിനയം കൊണ്ടും പ്രേക്ഷകരുടെ മനംകവർന്ന ഭാമയുടെ വിവാഹവും ആരാധകൻ ഏറെ ആഘോഷിച്ചിരുന്നു. 2020 ജനുവരിയിലാണ് അരുൺ ജഗദീഷിനെ ഭാമ വിവാഹം കഴിച്ചത്. താര സമ്പന്നമായിട്ടുള്ള വിവാഹമായിരുന്നു ഭാമയുടേത്. ഭാമയുടെ വിവാഹത്തിന്റെയും വിരുന്നിന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ് ഭാമ. ദുബായിൽ ബിസിനസുകാരനായ അരുൺ വിവാഹത്തിന് ശേഷം നാട്ടിൽ സെറ്റിൽ ആവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭർത്താവും അരുണും തമ്മിലുള്ള സൗഹൃദമാണ് ഇവരുടെ വിവാഹത്തിലേക്ക് എത്തിയത്.അടുത്തിടെയാണ് താരം അമ്മയായ വാർത്ത പുറത്തുവന്നത്. ഒരു പെൺകുഞ്ഞാണ് താരത്തിന് പിറന്നിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായിട്ടുള്ള താരം മകളുടെ ചിത്രങ്ങൾ പുറത്തു വിടാറില്ല.

ഇപ്പോഴിതാ മകൾക്കൊപ്പം ഉള്ള വീഡിയോ ആദ്യമായി ആരാധകർക്കായി പങ്കു വെക്കുകയാണ് താരം. മകൾ ജനിച്ചതിന് ശേഷം മകൾക്കൊപ്പം ഉള്ള സന്തോഷകരമായ ജീവിതം ആസ്വദിക്കുകയാണ് ഭാമ. ഊട്ടിയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ താരം റിസോർട്ടിലെ ഗാർഡനിൽ മകളെ എടുത്ത് നടക്കുന്ന വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. എന്റെ മാലാഖ കുഞ്ഞ് എന്ന കുറിപ്പോടെ ഭാമ തന്നെയാണ് വീഡിയോ പങ്കു വെച്ചത്.

സിനിമ രംഗത്തെ പ്രമുഖർ അടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. മലയാള സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന് ഭാമയോട് നിരന്തരം ആരാധകർ ചോദിക്കാറുണ്ട്. എന്നാൽ ഇപ്പോൾ മകൾക്കൊപ്പം ഉള്ള ജീവിതം ആസ്വദിക്കുകയാണ് എന്നാണ് ഭാമയുടെ മറുപടി. സിനിമകളിൽ സജീവമല്ലെങ്കിലും ഫോട്ടോഷൂട്ടുകളിൽ സജീവമാണ് താരം.

bhama

എന്റെ ഗൗരി കുട്ടിയുടെ ആദ്യ പിറന്നാൾ എന്ന് തലക്കെട്ടോടെ മോളൂസിന്റെ മനോഹരമായ വീഡിയോ താരം തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. വളരെ സന്തോഷത്തോടെ ആണ് ആളുകൾ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. മനോഹരമായ ലളിതമായ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയ ട്രെൻഡ് ആയിരിക്കുകയാണ് . വീഡിയോ കാണാം

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top