Movlog

Health

നടുവേദന ഉള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഒരുപാട് ആളുകൾക്ക് വരുന്ന സാധാരണമായ ഒരു രോഗാവസ്ഥയാണ് നടുവേദന. ചെറിയ വേദനയിൽ തുടങ്ങി അസഹ്യമായ നടുവേദന ഉള്ളവരുമുണ്ട്. ജീവിതകാലത്ത് ഒരു തവണ എങ്കിലും നടുവേദന അനുഭവിക്കാത്ത മനുഷ്യരുണ്ടാവില്ല എന്ന് തീർച്ചയാണ്. ചിലർ അത് നിസാരമായി കണ്ടു പിന്നീട് വലിയ അസുഖങ്ങൾ വിളിച്ചു വരുത്താറുണ്ട്. അതിനാൽ നടുവേദന ഉള്ളവർ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നടുവേദന ഉണ്ടാവാനുള്ള കാരണങ്ങൾ പലതാണ്. ജന്മനാ നടുവേദന ഉള്ള ആളുകളുണ്ട്. ഇത് കൂടാതെ നീരിറക്കം, വീക്കം, അപകടങ്ങൾ, കാൻസർ തുടങ്ങിയ കാരണങ്ങൾ കൊണ്ടും നടുവേദന അനുഭവപ്പെടാം.

അത് കൊണ്ട് നടുവേദന ഉണ്ടായാൽ അതിന്റെ കാരണം എന്താണെന്നു കണ്ടു പിടിക്കേണ്ടത് ഉചിതമാണ്. കാരണം ശരീരത്തിന് തകരാർ സംഭവിക്കുമ്പോൾ മാത്രമേ വേദന അനുഭവപ്പെടുകയുള്ളൂ. ശരീരം നൽകുന്ന സൂചനകളെ അവഗണിക്കാതെ അതിന്റെ കാരണം നിർബന്ധമായും കണ്ടെത്തണം. ദിവസങ്ങളോളം നടുവേദന തുടർച്ചയായി അനുഭവപ്പെടുകയാണെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണം. സ്വയം ചികിത്സ നടത്തി മരുന്നുകൾ കഴിക്കുകയല്ല വേണ്ടത്.

ചില നടുവേദനകൾ ഉത്ഭവിക്കുന്നത് ഡിസ്‌കിൽ നിന്നാവാം. പ്രായാധിക്യം, തേയ്മാനം, ഇൻഫെക്ഷൻ, ട്യൂബർകലോസിസ് എന്നീ കാരണങ്ങൾ കൊണ്ട് നടുവേദന ഉണ്ടാവാം. ഡിസ്ക് കൊണ്ടുണ്ടാവുന്ന നടുവേദനയ്ക്ക് എം ആർ ഐ സ്കാൻ ആണ് ചെയ്യുക. നമ്മുടെ നാട്ടിൽ സർവസാധാരണമായ ഒരു അസുഖമാണ് ടി ബി കാരണമുള്ള ഇൻഫെക്ഷൻ. എം ആർ ഐ വഴിയും ബ്ലഡ് ടെസ്റ്റിലൂടെയും ഇത് കണ്ടെത്താം. ഇത് കൂടാതെ നട്ടെല്ലിൽ ഉത്ഭവിക്കുന്ന കാൻസറുകൾ ഉണ്ട്. അതിനാൽ കൃത്യ സമയത്തു താനെന്ന അസുഖം കണ്ടെത്തിയാൽ ചികിത്സിച്ചു പൂർണമായും നടുവേദനകൾ അകറ്റാൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top