Movlog

Health

കരൾ രോഗം അകറ്റാൻ ഒരു വീട്ടുവൈദ്യം

മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. കരളിന്റെ ആരോഗ്യം തകരാറിലായാൽ അതു മുഴുവൻ ശരീരത്തിന്റെ ആരോഗ്യത്തെ തന്നെ താറുമാറാക്കുന്നു.ഏകദേശം ഒന്നര കിലോഗ്രാം ഭാരം വരുന്ന അവയവമായ കരളിന് അനേകം ജോലികൾ ആണുള്ളത്. ആഹാരത്തിലൂടെ അകത്തു കിടക്കുന്ന വിഷം കലർന്ന പദാർത്ഥങ്ങളെ നിരുപദ്രവകാരികളാക്കി മാറ്റുന്ന മനുഷ്യ ശരീരത്തിലെ അവയവമാണ് കരൾ. പലപ്പോഴും കരൾ രോഗം തിരിച്ചറിയാൻ വൈകുന്നത് രോഗാവസ്ഥയെ വഷളാക്കുന്നു. എന്നാൽ നമ്മുടെ ശരീരം നൽകുന്ന ചില മുന്നറിയിപ്പുകൾ ശ്രദ്ധിച്ചാൽ കരൾരോഗം പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും.

കരൾ രോഗങ്ങൾ അപകടകാരിയും മരണനിരക്ക് വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ഒന്നും ആണ്. കരൾ രോഗങ്ങൾ ഉണ്ടാകുവാൻ മദ്യപിക്കണം എന്നില്ല. മദ്യപിക്കാത്തവർക്കും നോൺ ആൽക്കഹോളിക് ഫാറ്റിലിവർ എന്ന അസുഖം കണ്ടുവരുന്നത്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ കരൾരോഗങ്ങൾ അകറ്റാൻ സാധിക്കും. കോളിഫ്ളവറും, കാബേജും നിങ്ങളുടെ ഭക്ഷണരീതികളിൽ അധികമായി ഉൾപ്പെടുത്തുന്നതിലൂടെ കരൾരോഗങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും. ഇവയിൽ രണ്ടിലും അടങ്ങിയിട്ടുള്ള ഇൻഡോൾ എന്ന ഘടകമാണ് കരളിനെ സംരക്ഷിക്കുന്നത്. കരളിലെ ടോക്സിന് പുറന്തള്ളാനും നല്ല ആരോഗ്യമുള്ള പ്രവർത്തനക്ഷമമായ കരളിനു സഹായിക്കുവാനും ഇവ സഹായിക്കുന്നു. മാത്രമല്ല ക്യാൻസർ പോലുള്ള മഹാ രോഗങ്ങളിൽ നിന്ന് ഇത് പ്രതിരോധിക്കുന്നു.

കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി മധുരനാരങ്ങ, ബെറി ,ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ കഴിക്കുന്നതും നല്ലതാണ്. കരൾ രോഗമുള്ളവർക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു വീട്ടുവൈദ്യം ഉണ്ട്. മരമഞ്ഞൾ പൊടിച്ചത് 4 ഗ്രാം വീതം തേനിൽ ചേർത്തിട്ട് , 41 ദിവസം വെറും വയറ്റിൽ കഴിക്കുക. കൂടാതെ കൂവളത്തിന്റെ ഇല 5 എണ്ണം വീതം രാവിലെ ചവച്ചരച്ച് കഴിക്കുന്നതും കരൾരോഗം അകറ്റാൻ സഹായിക്കുന്നു. ഈ രണ്ടു കാര്യങ്ങൾ 41 ദിവസം തുടർച്ചയായി ചെയ്യുന്നതിലൂടെ കരൾ രോഗത്തിന് ഒരുപാട് വ്യത്യാസം ഉണ്ടാകുമെന്ന് തീർച്ച.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top