Movlog

Thoughts

ലോകത്തെ തന്നെ ഭയപ്പെടുത്തുന്ന ബെർമൂഡ ട്രയാങ്കിളിന് പിന്നിലുള്ള രഹസ്യം!

തനിക്കു മുകളില്‍ ഒന്നുമില്ല ആരുമില്ല എന്ന് അഹങ്കരിച്ചു നടക്കുന്ന മനുഷ്യന് പ്രകൃതി നല്‍കുന്ന വെല്ലുവിളിയാണ് ബര്‍മൂഡ ട്രയാങ്കിള്‍ അഥവാ ഡെവിള്‍സ് ട്രയാങ്കിള്‍. അഹങ്കാരത്തിന്റെ ഗിരിപര്‍വ്വം താണ്ടിയ മനുഷ്യനോട് നിനക്കൊന്നുമറിയില്ല അറിയുമെങ്കില്‍ എന്റെ രഹസ്യം പുറത്ത് കൊണ്ടു വാ എന്ന് പ്രകൃതി വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇന്നും ചുരുളഴിയാത്ത രഹസ്യമാണ് ബര്‍മുഡ ട്രയാങ്കിളിന്റേത്. കടല്‍സഞ്ചാരികള്‍ക്കും വിമാനയാത്രക്കാര്‍ക്കും ഇന്നും പേടി സ്വപ്‌നമായി നിലകൊള്ളുന്നു ഈ ചെകുത്താന്റെ ചുഴി. അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് എല്ലാവരുടേയും പേടിസ്വപ്‌നമായി മാറിക്കൊണ്ടിരിക്കുന്ന ബര്‍മുഡ ട്രയാങ്കിള്‍. ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും ഈ മരണച്ചുഴിയുടെ രഹസ്യം മാത്രം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിപ്പഴും ചുരുളഴിയാത്ത രഹസ്യമായി തന്നെ തുടരുന്നു. തുടക്കം കൊളംബസില്‍ നിന്ന് അമേരിക്ക കണ്ടുപിടിച്ച കൊളംബസ് ആണ് ആദ്യമായി ഈ കടലിന്റെ വന്യതയെ നേരിട്ടറിഞ്ഞത്. ബര്‍മുഡ ട്രയാങ്കിളിലൂടെ സഞ്ചരിച്ചപ്പോള്‍ തീഗോളങ്ങള്‍ കടലില്‍ വീഴുന്നത് കണ്ടതായും തന്റെ വടക്കു നോക്കിയന്ത്രം ദിശ നിര്‍ണയിക്കാനാവാതെ വട്ടം ചുറ്റിയെന്നും അദ്ദേഹത്തിന്റെ യാത്രാ വിവരണങ്ങളില്‍ വ്യക്തമായി യു എസ് കപ്പല്‍ അപ്രത്യക്ഷമായി എന്നാല്‍ പിന്നീട് 1918 മാര്‍ച്ചില്‍ യു എസ്സിന്റെ കാര്‍ഗോ കപ്പല്‍ 300-ലധികം ജീവനക്കാരുമായി ട്രയാങ്കിളില്‍ അപ്രത്യക്ഷമായി.

നേവി ഉദ്യോഗസ്ഥരുടെ തിരോധാനം 1945-ല്‍ യു എസ് നേവി ഉദ്യോഗസ്ഥന്‍മാരെ രക്ഷപ്പെടുത്താന്‍ പോയ 27 നേവി ഉദ്യോഗസ്ഥന്‍മാരേയും അവിടെ വച്ചു തന്നെ കാണാതായി. ഇതില്‍ തന്നെ ഇവരുടെ കൂട്ടത്തിലെ ഒരാള്‍ അയച്ച അവസാന സന്ദേശം ഇതായിരുന്നു, എല്ലാം വളരെ വിചിത്രമായിരിക്കുന്നു, ഈ കടലു പോലും. വര്‍ഷത്തിലെ കണക്കെടുപ്പ് ഇപ്പോഴും വര്‍ഷത്തില്‍ 4 വിമാനങ്ങളെങ്കിലും ഇവിടെ വച്ച് കാണാതാവുന്നുണ്ട്. ഇതിനെക്കുറിച്ച് ഇതുവരേയും യാതൊരു വിവരവും ഇല്ലെന്നതും പ്രപഞ്ച ശക്തികളുടെ വ്യത്യാസം മനസ്സിലാക്കിത്തരുന്നു. അന്ധവിശ്വാസങ്ങളുടെ പോര്‍ക്കളം ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ അന്ധവിശ്വാസങ്ങള്‍ ഉള്ളതും ഈ കടലിനേയും ബര്‍മുഡ ട്രയാങ്കളിനേയും പറ്റിയാണ്. നഷ്ടപ്പെട്ട ജീവനുകള്‍ ഇരുപതാം നൂറ്റാണ്ടില്‍ നൂറിലധികം പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇവരെക്കുറിച്ചോ മൃതദേഹങ്ങളെക്കുറിച്ചോ പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല. വെല്ലുവിളിക്കുന്ന ശക്തി ഇതുവരെ ഈ മരണച്ചുഴിയുടെ കുറുകേ കടക്കാന്‍ ഒരു കപ്പലിനോ വിമാനങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയ വിശദീകരണം മീഥെയ്ന്‍ ഗ്യാസ് കൂടുതലായി ഈ കടല്‍ഭാഗങ്ങളില്‍ കാണുന്നു. ഇതാണ് കപ്പലിനേയും വിമാനങ്ങളേയും കടലിനടിയിലേക്ക് വലിച്ചു താഴ്ത്തുന്നു എന്നാണ്. കാലാവസ്ഥ പോലും അവ്യക്തം ശാസ്ത്രത്തിന്റെ ഒരു കളികളും ഇതുവരെ ബര്‍മുഡ ട്രയാങ്കളില്‍ ഫലിച്ചിട്ടില്ല. മാത്രമല്ല ഇവിടുത്തെ കാലാവസ്ഥ പോലും മനസ്സിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. അന്യഗ്രഹ ജീവികള്‍ അന്യഗ്രഹ ജീവികളാണ് ഇതിനു പിന്നിലെന്നാണ് മറ്റൊരു കട്ടരുടെ വാദം. അന്യഗ്രഹ ജീവികള്‍ ഇതു വഴി പോകുന്ന കപ്പലുകളും വിമാനങ്ങളും തട്ടിക്കൊണ്ടു പോകുകയാണ് എന്നാണ് പറയുന്നത്. കാന്തിക ശക്തി കൂടുതല്‍ ബര്‍മുഡ ട്രയാങ്കിളില്‍ കാന്തിക ശക്തി കൂടുതലാണെന്നും അത് പലപ്പോഴും വസ്തുക്കളെ കടലിലേക്കാകര്‍ഷിക്കുകയാണ് ചെയ്യുന്നതെന്നുമാണ് മറ്റൊരു വിശദീകരണം. സാഹസിക യാത്രകള്‍ പലതും.. ബര്‍മുഡ ട്രയാങ്കളിന്റെ സത്യം മനസ്സിലാക്കാനായി പലരും നടത്തിയ സാഹസിക യാത്രകളില്‍ പലതും ദുരന്തത്തിലാണ് കലാശിച്ചിട്ടുള്ളത്. പലരും ഈ ചെകുത്താന്‍ ത്രികോണത്തിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. എന്നാല്‍ എല്ലാമൊളിപ്പിക്കുന്ന കടലാഴങ്ങളില്‍ അവരേയും ഈ പ്രപഞ്ചം ഒളിപ്പിച്ചു എന്നതാണ് സത്യം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top