Movlog

Faith

മനോജ് കുമാറിന് ബെൽസ് പാൾസി രോഗം ബാധിച്ച ആ രാത്രിയിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി ബീന ആന്റണി

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികൾ ആണ് മനോജ് കുമാറും ബീന ആന്റണിയും. രണ്ടു പതിറ്റാണ്ടിലേറെ അഭിനയരംഗത്ത് സജീവമായ ബീന ആന്റണിയെ വിവാഹം കഴിച്ചത് പ്രേക്ഷകരുടെ പ്രിയ താരമായ മനോജ് കുമാറിനെ ആണ്.

ഇവരുടെ വിവാഹം പ്രേക്ഷകർ ഏറെ ആഘോഷിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലും വളരെ സജീവമായിട്ടുള്ള താരങ്ങൾക്ക് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. ഇവരുടെ മകൻ ആരോമലും ഇവരുടെ വീഡിയോകളിലെ നിറസാന്നിധ്യമാണ്.

തന്റെ യൂട്യൂബ് ചാനലിലൂടെ മനോജ് കുമാർ പങ്കു വെക്കുന്ന വീഡിയോകൾക്ക് മികച്ച സ്വീകാര്യത ആണ് ലഭിക്കുന്നത്. രസകരമായ വീഡിയോകൾ മാത്രമല്ല സമകാലിക വിഷയങ്ങളിൽ പ്രതികരിച്ചും താരം വീഡിയോകൾ പങ്കു വെക്കാറുണ്ട്.

കഴിഞ്ഞ ദിവസം വളരെ ദുഖകരമായ ഒരു വാർത്ത ആയിരുന്നു മനോജ് കുമാർ പങ്കു വെച്ചത്. മുഖത്തിന്റെ ഷേപ്പ് മാറിയെന്ന് താരം പറയുമ്പോഴും എന്തെങ്കിലും തമാശ ആയിരിക്കുമെന്ന് ആദ്യം കരുതി. എന്നാൽ താരം പറഞ്ഞത് സത്യമാണെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു.

ചെറുതെങ്കിലും യുദ്ധസമാനമായ ഒരു സാഹചര്യത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് മനോജ് കുമാർ. ഉറങ്ങിയെണീറ്റപ്പോൾ തന്റെ മുഖത്തിന്റെ ഷേപ്പ് മാറിയെന്ന് രോഗത്തെക്കുറിച്ച് തമാശ രൂപേണ നടൻ പറയുന്നുണ്ടെങ്കിലും വേദനയോടെയാണ് ആരാധകർ ഇത് ഏറ്റെടുത്തത്. മനോജിന്റെ മുഖം കണ്ടു പരിചയം ഉള്ളവർക്ക് ഈ പുതിയ മുഖം വിഷമം ഉണ്ടാകും എന്ന് മനോജ് പറഞ്ഞപ്പോൾ ആ വേദന ഇരട്ടിക്കുകയായിരുന്നു.

മരുന്നുകളും ഫിസിയോതെറാപ്പിയിലൂടെയും ഉടൻ തന്നെ പഴയ രൂപത്തിൽ എത്തുമെന്ന് ആത്മവിശ്വാസവും താരം പങ്കുവച്ചു. തങ്ങളുടെ പ്രിയതാരത്തിന്റെ രോഗ വിവരമറിഞ്ഞ് ആശങ്കയിലായ ആരാധകർക്ക് ആശ്വാസവാക്കുകളുമായി എത്തുകയാണ് മനോജിന്റെ ഭാര്യയും നടിയുമായ ബീന ആന്റണി. നവംബർ 28ന് രാത്രി മനോജിന് നേരിടേണ്ടി വന്ന പരീക്ഷണത്തെ കുറിച്ച് ബീന ആന്റണി മനസു തുറക്കുന്നു. ഇടത് ഭാഗത്തെ ചുണ്ടിലെ ഭാഗത്തായി എന്തോ ഒരു പ്രത്യേകതയുണ്ട് എന്നായിരുന്നു ആദ്യം മനോജ് പറഞ്ഞത്.

എന്തുപറ്റി എന്ത് ബീന ചോദിക്കുമ്പോഴും കൃത്യമായ മറുപടി നൽകാൻ മനോജിന് പറ്റുന്നില്ലായിരുന്നു. സാരമില്ല എന്ന് ആശ്വസിപ്പിച്ച് അവർ ഉറങ്ങാൻ കിടന്നു. രാവിലെ എഴുന്നേൽക്കുമ്പോഴും അസ്വാഭാവികമായി ഒന്നും തോന്നിയില്ല. രാവിലെ എഴുന്നേറ്റ് ചായ ആക്കാനായി ബീന ആന്റണി അടുക്കളയിലേക്ക് പോയി. അപ്പോഴേക്കും പല്ലുതേക്കാൻ പോയ മനോജ് വായിൽ വെള്ളം എടുത്തു തുപ്പിയപ്പോൾ ഒരു വശത്തുകൂടി പോകുന്നതായി ബീനയോട് പറഞ്ഞു.

ഇത് കേട്ടതും ബീനയ്ക്ക് ടെൻഷനായി. എന്നാലും പുറത്തു കാണിക്കാതെ മനോജിനെ ആശ്വസിപ്പിച്ചു. ആശുപത്രിയിലേക്ക് പോകാം എന്നു പറഞ്ഞു മനോജിന്റെ മുഖത്തേക്ക് നോക്കുമ്പോൾ ആയിരുന്നു ബീന മനോജിന്റെ മുഖത്തിലെ മാറ്റം കാണുന്നത്. ഇടത് വശം കോടിയിരിക്കുന്നു. ആശുപത്രിയിൽ പോകുന്നതിനിടയിൽ ആണ് മനോജിന്റെ അച്ഛന്റെ അനിയൻ കൂടിയായ ഡോക്ടറെ വിളിച്ചു കാര്യങ്ങൾ പറയുന്നത്. അപ്പോഴെല്ലാം സ്ട്രോക്ക് ആയിരിക്കുമോ എന്ന ഭയമായിരുന്നു ഇവർക്ക്.

വീഡിയോ കോളിൽ വിശദമായി പരിശോധിച്ചപ്പോൾ സ്ട്രോക്ക് അല്ല ബെൽസ് പാൾസി ആണെന്ന് കുഞ്ഞച്ചൻ പറഞ്ഞു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഡോക്ടറെ കാണുവാനായി ആശുപത്രിയിലേക്ക് പോയി. എന്നാൽ ഞായറാഴ്ച ആയതിനാൽ വിദഗ്ധർ ആരുമുണ്ടായിരുന്നില്ല. വൈറ്റിലയിലെ വെൽ കെയർ ആശുപത്രിയിലെത്തി എം ആർ എ തുടങ്ങിയ എല്ലാ പരിശോധനകളും ചെയ്തു. അങ്ങനെയാണ് ബെൽസ് പാൾസി എന്ന രോഗം സ്ഥിരീകരിച്ചത്.

കൃത്യമായ ചികിത്സയിലൂടെ പഴയതു പോലെ ആകാം എന്നു പറഞ്ഞപ്പോൾ ആശ്വാസമായി. എന്താ പറ്റിയത് എന്ന് വിഷമത്തോടെ ചോദിക്കുകയായിരുന്നു മകൻ ആരോമൽ. ഫിസിയോ തെറാപ്പി അടക്കമുള്ള ചികിത്സകളെല്ലാം പുരോഗമിക്കുകയാണ്.

പഴയതുപോലെ മനോജ് തിരിച്ചു വരുമെന്നാണ് പ്രതീക്ഷ എന്നും എല്ലാവരും പ്രാർത്ഥിക്കണമെന്ന് ബീന ആന്റണി പറയുന്നു. നിരവധി പേരാണ് താരത്തിന് ആശ്വാസവാക്കുകളുമായി മുന്നോട്ട് വന്നിരിക്കുന്നത്. എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയോടെ ആണ് നിരവധി ആളുകൾ കമന്റിടുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top