ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ വ്യക്തിയാണ് ബഷീർ ബഷി. രണ്ടു ഭാര്യമാരും ഒത്തുള്ള ജീവിതമാണ് ബഷീറിനെ സോഷ്യൽ മീഡിയയിൽ താരം ആക്കിയത്. ബഷീറിന്റെ കുടുംബത്തിനു മുഴുവൻ യൂട്യൂബ് ചാനൽ ഉണ്ട്. ഇവരുടെ യൂട്യൂബ് വീഡിയോകൾ എല്ലാം വലിയതോതിൽ തന്നെ ഹിറ്റായി മാറുകയും ചെയ്യാറുണ്ട്. ഭാര്യയായ മഷുറയ്ക്ക് ആണ് യൂട്യൂബിൽ ആരാധകർ ഏറെയുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു മകനേ കുറിച്ചുള്ള ഒരു വീഡിയോ ബഷീർ യൂട്യൂബിൽ അപ്പ്ലോഡ് ചെയ്തിരുന്നത്. ഇപ്പോൾ അതിനെ കുറിച്ചുള്ള ചില കാര്യങ്ങളാണ് ബഷീർ പറയുന്നത്. മകൻ സൈഗുവിന്റെ മൂക്കില് ദശ വളരുന്നതിന്റെ സംബന്ധമായി ആയിരുന്നു ഇങ്ങനെയൊരു സർജറി ചെയ്യേണ്ടി വന്നത് എന്നും പിന്നീട് ശ്വാസം മുട്ടൽ ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നേരത്തെ ഇത് ചെയ്തത് എന്നൊക്കെ പറഞ്ഞിരുന്നു. ഇപ്പോൾ സർജറി പൂർത്തീകരിച്ച് പുറത്തേക്ക് വന്നതിനു ശേഷം ബഷീർ പറയുന്നത് അഞ്ച് വർഷത്തിന് ശേഷമാണ് മകൻ ഇപ്പോൾ വായടച്ച് ഉറങ്ങുന്നത് കാണുന്നത് എന്നാണ്.
സ്വന്തം മകൻ ആണ്, അതുകൊണ്ട് എല്ലാ കാര്യങ്ങളും വീഡിയോ എടുത്ത് കാണിക്കാൻ കഴിയില്ലന്ന് പറഞ്ഞാണ് രണ്ടാമത്തെ വീഡിയോ ബഷീർ തുടങ്ങുന്നത്. യൂട്യൂബിലൂടെ എല്ലാ കാര്യങ്ങളും ആരാധകരെ അറിയിക്കുന്നതുകൊണ്ടാണ് ഒരുപാട് പ്രാധാന്യമുള്ള ഈ വിഷയവും അറിയിക്കുന്നത്. ഞാൻ അവന്റെ സ്വന്തം ഉപ്പയാണ്. അതുകൊണ്ടുതന്നെ എനിക്ക് വീഡിയോ എടുക്കുമ്പോൾ സങ്കടം വരും പിന്നെയും ഇത് കാണിച്ചത് ഇതുപോലെ ബുദ്ധിമുട്ടുള്ള ആളുകൾ ഉണ്ടെങ്കിൽ അവർ ഭയം കാരണം കുഞ്ഞിന്റെ സർജറി വൈകിപ്പിക്കുകയാണെങ്കിൽ അത്തരം ആളുകൾ കാണുമ്പോൾ അവർക്ക് സഹായകമാകുമെന്നാണ് കരുതുന്നത്.
അനസ്തേഷ്യ കൊടുത്ത് മോൻ മയങ്ങി വീഴുന്ന കാഴ്ച്ച കണ്ടുനിൽക്കാൻ കഴിയുന്നതായിരുന്നില്ല. അത് കണ്ടു ഞാൻ കരഞ്ഞുപോയി എന്നും പറയുന്നു. എന്നാൽ ഡോക്ടർമാരും നഴ്സുമാരും ഒക്കെ വളരെ നല്ല പിന്തുണയായിരുന്നു നൽകിയിരുന്നതെന്നും ഓപ്പറേഷൻ ചെറിയ ചില അസ്വസ്ഥതകൾ അല്ലാതെ വേറെ കുഴപ്പങ്ങളൊന്നും ഇല്ല എന്നും പറയുന്നുണ്ട്. അഞ്ചുവർഷത്തിനു ശേഷം അവനിപ്പോൾ ആദ്യമായി മൂക്കിലൂടെ ശ്വാസം എടുത്ത് സമാധാനത്തോടെ ഉറങ്ങുന്നു വളരെയധികം ടെൻഷനുണ്ടായിരുന്നു.
എന്നാൽ സർജറിയിൽ ഞങ്ങൾ പൂർണ്ണമായും തൃപ്തരാണ്. ഇപ്പോൾ ഞങ്ങൾ ഹാപ്പിയാണ് എന്നാണ് പറയുന്നത്. വീട്ടിലെത്തിയ ശേഷം ഉള്ള സെൽഫി ചിത്രവും ബഷീർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. എന്റെ സൈഗുവിന് ഒപ്പം, സർജറി വിജയകരമായി പൂർത്തിയായി എന്ന് പറഞ്ഞു കൊണ്ടാണ് ഈ ചിത്രം നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിന് എല്ലാവർക്കും നന്ദി. ദൈവത്തിന്റെ അനുഗ്രഹത്തിൽ അവനിപ്പോൾ വളരെ നന്നായിരിക്കുന്നു എന്നാണ് ബഷീറിന് ഒപ്പമുള്ള പോസ്റ്റിൽ എത്തിയിരുന്നത്. ഈ വാക്കുകളൊക്കെ തന്നെ വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
