Movlog

Movie Express

ബമ്പർ സന്തോഷവുമായി ബഷീർ ബാഷിയും കുടുംബവും ! എല്ലാവർഷവും ഇതുപോലെ ഒന്ന് ഞങ്ങൾക്ക് കിട്ടാറുണ്ടെന്നു ബാഷി

സോഷ്യൽ മീഡിയയ്ക്ക് വളരെയധികം സുപരിചിതമായ കുടുംബമാണ് ബഷീർ ബഷിയുടെ. ബിഗ് ബോസിൽ പങ്കെടുത്തതിനു ശേഷമാണ് ഇവരുടെ കുടുംബത്തെ വിശേഷങ്ങൾ പ്രേക്ഷകർ കൂടുതലും മനസ്സിലാക്കി വന്നത്. ഭാര്യമാരായ സുഹാനയും മഷൂറയും ഒക്കെ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. തങ്ങളുടെ കാറിന് പുതിയ ഫാൻസി നമ്പർ സ്വന്തമാക്കിയ വിശേഷമാണ് പറഞ്ഞിരിക്കുന്നത്. എല്ലാ പ്രാവശ്യവും ഓപ്പോസിറ്റ് ലേലം വിളിക്കാനായി ഒരാൾ മാത്രമാണ് ഉണ്ടാവുക. എന്നാൽ ഇത്തവണ രണ്ടുപേരുണ്ട് എന്നും അതുകൊണ്ട് കുറച്ച് ടൈറ്റാണ് എന്നുമൊക്കെയാണ് ബഷീർ ബഷി പറയുന്നത്.

2020- 2021 ലേലം വിളി യോടെയാണ് ഫാൻസി നമ്പർ താൻ സ്വന്തമാക്കിയത്. പിറന്നാളിന് മുൻപായി എന്തായാലും ഒരു വണ്ടി ഇറക്കും. ഇതു തന്റെ ഭാഗ്യം നമ്പരാണ്. തുടക്കം മുതലുള്ള കാര്യങ്ങൾ എല്ലാം ബഷീർ കാണിക്കുകയും ചെയ്യുന്നുണ്ട്. ലേലം വിളി എങ്ങനെയാണ് ചെയ്യുന്നത് എന്നതിനെക്കുറിച്ചും താരം വിശദീകരിക്കുന്നുണ്ട്. ലേലം വിളിക്കുന്നതിന് ഒക്കെ ഒരു ടൈമിംഗ് ഉണ്ട്. മറുവശത്ത് എന്നെപ്പോലുള്ള ഭ്രാന്തന്മാർ ആണെങ്കിൽ ലക്ഷങ്ങളിലേക്ക് കയറി പോകുമോ എന്ന് ടെൻഷനുണ്ട്.

നെറ്റ്‌വർക്ക് പ്രശ്നങ്ങൾ വരുമോ എന്ന ആശങ്കയും ഉണ്ടാവാറുണ്ട്. 15000 തുടങ്ങിയ ലേലം അവസാനിച്ചത് 85000 ലാണ്. പുതിയ വണ്ടിയുടെ പേപ്പർ വർക്ക് എല്ലാം തന്നെ ക്ലിയറും ആണ്. ഈ നമ്പർ എന്റെ ഐഡന്റിറ്റി ആണ്. വണ്ടി നമ്പർ മനസ്സിലാക്കി ഒത്തിരിപ്പേർ ഫോട്ടോ എടുക്കാനും സംസാരിക്കാനും ഒക്കെ വരാറുണ്ട്.

അതിനാൽ തന്നെ ഈ നമ്പർ തന്നെ കിട്ടിയേ തീരൂ എന്നും ബഷീർ പറഞ്ഞിരുന്നു. എന്നാൽ ഇത്തവണ തന്റെ കയ്യിൽ നിന്ന് പോകാനുള്ള ഒരു ചാൻസും ബഷീർ മുന്നിൽ കണ്ടു. നമുക്ക് തന്നെ കിട്ടുമെന്ന് മഷൂറ പറഞ്ഞു. പതിനായിരം അടച്ചവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കാൻ സാധിക്കും. നമ്പർ എന്തായാലും നമുക്ക് വേണം. കൂട്ടുവിളിച്ചോ എന്നായിരുന്നു സുഹാന പറഞ്ഞത്. കൈകൾ വിറയ്ക്കാൻ തുടങ്ങിയിരുന്നു. ശബ്ദം കുഴയുന്നുണ്ടെന്നും ഒക്കെ ബഷീർ ഇടയ്ക്ക് പറയുകയും ചെയ്തു. ഒന്ന് രണ്ടു മൂന്നു നാല് എന്നുള്ളത് എന്റെ ഭാഗ്യ നമ്പർ ആണ്. ജീവിതത്തിൽ കയറ്റത്തിൽ നിന്നുള്ള നമ്പർ ആണ്. ആ നമ്പർ എടുത്തതിന് ശേഷം ആണ് ഞാൻ ഓരോ വർഷവും പുതിയ വണ്ടി ഇറക്കിയത്. ഈ വർഷവും പിറന്നാൾ സമയത്ത് വണ്ടി ഇറക്കുന്നുണ്ട്. ഈ നമ്പർ നമ്മുക്ക് തന്നെ എന്ന് പറഞ്ഞായിരുന്നു ബഷീറും സുഹാനയും മാഷൂറയും സന്തോഷം അറിയിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top