Movlog

Faith

ബാംഗ്ലൂരിൽ പെൺകുട്ടികളെ പഠിപ്പിക്കാൻ വിടുന്ന മാതാപിതാക്കൾ കാണാൻ !

കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച ഒരു അന്വേഷണം ആയിരുന്നു പ്രമുഖ ചാനലിലെ ഒരു മാധ്യമസംഘം നടത്തിയത്. ബംഗളുരുവിലെ നാഷണൽ ഹൈവേയുടെ അരികിലുള്ള ഒരു ലോഡ്ജിൽ അന്വേഷിച്ചപ്പോൾ ആയിരുന്നു ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. നഴ്സിങ് വിദ്യാർഥികൾ അടക്കമുള്ള മലയാളി പെൺകുട്ടികളെ ഉപയോഗിച്ച് നടത്തുന്ന കേന്ദ്രമായിരുന്നു ഈ ലോഡ്ജ്. ആവശ്യക്കാർ എന്ന വ്യാജേന ആയിരുന്നു മാധ്യമസംഘം റിസപ്ഷനിൽ എത്തിയത്. ആവശ്യം അറിയിച്ചതിനിടയിൽ വിവരങ്ങളെല്ലാം ചോദിച്ചറിയുകയും ചെയ്തു.

പോലീസ് പിടിക്കുമോ എന്ന ചോദ്യത്തിന് മാസം 15000 രൂപ എസ്പിക്കും 5000രൂപ ലോക്കൽ പോനും നൽകുന്നതു കൊണ്ട് പോ പരിശോധന ഒന്നും ഉണ്ടാകില്ല എന്ന ഉറപ്പായിരുന്നു അവർ നൽകിയത്. ഒരു പെൺകുട്ടിക്ക് 5000 രൂപ മുതലാണ് ഈടാക്കുന്നത്. ആവശ്യം മനസ്സിലാക്കിയതോടെ മാധ്യമസംഘത്തെ ലോഡ്ജിലേക്ക് കൊണ്ടു പോവുകയായിരുന്നു. നിരവധി റൂമുകൾ കടന്നു പോയപ്പോൾ പൂട്ടിയിട്ട നിലയിൽ കുറച്ചു മുറികളുണ്ടായിരുന്നു. അതിൽ ഒരു മുറി അവർ തുറന്നു. അ റ വു മാ ടി നെ പോലെ ഒരു പെൺകുട്ടി അവിടെ ഇരിക്കുന്നുണ്ടായിരുന്നു.

കാഴ്ചയിൽ വെറും 18 വയസ്സുള്ള ഒരു പെൺകുട്ടി. വന്നവർക്ക് മുന്നിൽ ഒരു വില്പന വസ്തു ആയി നിൽക്കുകയായിരുന്നു ആ പെൺകുട്ടി. ഭയവും കുറ്റബോധവും കൊണ്ട് ശിരസ്സു കുനിച്ച് ആയിരുന്നു ആ പെൺകുട്ടി അവിടെ നിൽക്കുന്നത്. ഒരു മിനിറ്റിനുള്ളിൽ വന്നവരോട് പുറത്തിറങ്ങാൻ അവർ ആവശ്യപ്പെട്ടു. പണം കൊണ്ട് കരാർ ഉറപ്പിക്കാൻ ആയിരുന്നു അത്. പുറത്തിറങ്ങിയ ഉടൻ വീണ്ടും മുറി താഴിട്ടു പൂട്ടി. ബാക്കി കാര്യങ്ങൾ സംസാരിക്കാൻ റിസപ്‌ഷനിലേക്ക് നടന്നു. അല്പം കഴിഞ്ഞ് എത്താം എന്ന് അറിയിച്ചു മാധ്യമസംഘം അവിടെ നിന്നും പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

നഗരത്തിലെത്തിയ ഓട്ടോറിക്ഷ ഡ്രൈവർമാരോട് ചോദിച്ചപ്പോഴായിരുന്നു ബാംഗ്ലൂരിൽ ഹൈവേയുടെ അരികത്തായി ഉള്ള ധാബകളിൽ ഇത് സുലഭം ആണെന്ന് അറിയുന്നത്. ഹൈവേയിലൂടെ ആയിരുന്നു പിന്നീട് സംഘത്തിന്റെ യാത്ര. ഹൈവേയുടെ വശത്തു കണ്ട ഒരു ഓപ്പൺ റെസ്റ്റോറന്റിൽ മാധ്യമസംഘം കയറി. ഭക്ഷണം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു മറുപടി. സ്ഥലം മാറിപ്പോയി എന്ന് കരുതി തിരികെ വണ്ടിയിലേക്ക് കയറാൻ ഇരുന്ന മാധ്യമ സംഘത്തിന്റെ പിന്നാലെ എത്തി ഒരാൾ എന്താ വേണ്ടതെന്നു ചോദിച്ചു.

ആവശ്യം പറഞ്ഞപ്പോൾ റസ്റ്റോറന്റിൽ കയറി ഇരിക്കാൻ പറഞ്ഞു. നിരവധി ക്യാബിനുകൾ ഉള്ള മനോഹരമായ ഒരു റസ്റ്റോറന്റ് ആയിരുന്നു അത്. പെൺകുട്ടികൾക്ക് വേണ്ടി വരുന്നവരെ നിരീക്ഷിക്കാൻ ഗു കളെ പോലെ ചെറുപ്പക്കാരും ഉണ്ടായിരുന്നു ഇവിടെ. മൂന്നു മലയാളി പെൺകുട്ടികളെ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ പത്തുമിനിറ്റ് കാത്തിരിക്കാൻ ആയിരുന്നു നിർദ്ദേശം. പത്തു മിനിറ്റിനുള്ളിൽ ധാബയിൽ നിന്നും പുറപ്പെട്ട ബൈക്കുകൾ ഓരോന്നും തിരിച്ചെത്തി. മൂന്നു ബൈക്കുകളിലും ഓരോ പെൺകുട്ടികൾ ഉണ്ടായിരുന്നു.

കോളേജിൽ നിന്നും ബാഗും പിടിച്ച് വന്ന 3 മലയാളി പെൺകുട്ടികളെ അവർ മുന്നിലേക്ക് കൊണ്ടുവന്നു. സംഭവം പന്തിയല്ലെന്ന് മനസ്സിലായപ്പോൾ ഇവരെ വേണ്ട എന്ന് പറഞ്ഞ് മാധ്യമ പ്രവർത്തകർ അവിടെ നിന്ന് ഇറങ്ങുകയായിരുന്നു. നഗരത്തിലെ മറ്റൊരു ലോഡ്ജിലും പൂട്ടിയിട്ട മുറിയിൽ ഒരു മലയാളി പെൺകുട്ടിയെ ഇവർ കണ്ടെത്തി. പൂജ എന്ന് പരിചയപ്പെടുത്തിയ പെൺകുട്ടിയോട് അവർ സംസാരിച്ചു. പാലക്കാട് സ്വദേശിനി ആയിരുന്നു പൂജ കെണിയിൽ അകപ്പെട്ടതായിരുന്നു. പൂജയെ അവിടെ പൂട്ടിയിട്ട നാളുകളേറെയായി എന്നും പറഞ്ഞു.

രക്ഷപ്പെടാൻ കഴിയില്ലെന്നും നിറകണ്ണുകളോടെ പൂജ പറഞ്ഞു. തിരികെ റിസപ്ഷനിൽ എത്തിയ മാധ്യമസംഘം കണ്ടത് ഭക്തിയോടെ ദൈവങ്ങളുടെ ചിത്രത്തിനുമുന്നിൽ പൂജ നടത്തുന്ന ഹോട്ടൽ ഉടമയെയാണ്. പിന്നീട് അംഗീകൃത ഗൈഡ് എന്ന് അവകാശപ്പെട്ട ഒരാൾ കോളേജ് വിദ്യാർത്ഥികളെ സംഘടിപ്പിച്ചു തരാം എന്ന് പറഞ്ഞു മാധ്യമ സംഘത്തിന്റെ വണ്ടിയിലേക്ക് കയറി. അവരുടെ യാത്രയിൽ സംശയം തോന്നിയ ആൾ യാത്രയ്ക്കിടയിൽ ഇറങ്ങി പോവുകയായിരുന്നു. പോലീസിന്റെ ഒത്താശയിൽ നടക്കുന്ന കൃത്യങ്ങൾ ആണ് ഇവയെല്ലാം.

മൊബൈൽ ക്യാമറയിൽ എടുത്ത ഒരു ഫോട്ടോ ഉപയോഗിച്ചാണ് ഈ പെൺകുട്ടികൾ ഇവരുടെ വലയിൽ പെടുന്നത്. പകൽ മുഴുവൻ പണിയെടുത്ത് കിട്ടുന്ന തുച്ഛമായ പണത്തിൽ നിന്നും മക്കളുടെ വിദ്യാഭ്യാസത്തിനായി സ്വപ്നം കാണുന്ന മാതാപിതാക്കൾ ജാഗ്രത പുലർത്തുക. മൈസൂരിലെയും ബംഗളൂരുവിലെയും അടച്ചിട്ട ഹോട്ടൽ മുറികൾക്കുള്ളിൽ നിങ്ങളുടെ മക്കളും ഉണ്ടാകുമോ എന്ന് ശ്രദ്ധിക്കണം. ചിലരുടെ കാരണം കോളേജിൽ നിന്നും ഹോട്ടൽ മുറിയിലേക്ക് ഇറങ്ങി പോകുന്നവരിൽ നിങ്ങളുടെ മക്കൾ ഉണ്ടാകുമോ എന്ന് മാതാപിതാക്കൾ അന്വേഷിക്കണം.

വലയിൽ പെട്ടവരെ മാത്രമല്ല മാധ്യമസംഘം കണ്ടെത്തിയത്. അന്യസംസ്ഥാനത്ത് ജീവിതം ആർഭാടകരം ആക്കാൻ സന്തോഷത്തോടെ കോളേജിൽ നിന്നും ഹോസ്റ്റലുകളിൽ നിന്നും ഇറങ്ങി പോകുന്ന മലയാളി പെൺകുട്ടികൾ ഉണ്ടെന്ന് അവർ കണ്ടെത്തി. മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച ഒരു വാർത്തയായിരുന്നു അത്. വാർത്ത ശ്രദ്ധേയമായ കർണാടക സർക്കാരിന്റെ സഹായം തേടി വേണ്ട നടപടി സ്വീകരിക്കുമെന്ന വാർത്തകളാണ് പുറത്തുവന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top