Movlog

Movie Express

മുകേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്താൻ കുടുംബകോടതിയെ സമീപിച്ച് മേതിൽ ദേവിക.

1982ൽ പുറത്തിറങ്ങിയ “ബലൂൺ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ മുകേഷ് നിരവധി സിനിമകളിലൂടെ മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കുകയായിരുന്നു. നടനായും, സഹനടനായും, നിർമ്മാതാവായും, ഹാസ്യതാരമായും പ്രേക്ഷകരുടെ മനം കവർന്ന താരം പിന്നീട് മിനിസ്ക്രീൻ അവതാരകനായും മലയാളികൾക്ക് മുന്നിലെത്തി. കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാൻ കൂടിയായ മുകേഷ് പിന്നീട് രാഷ്ട്രീയത്തിലേക്കും ചുവടുവെച്ചു. ഇപ്പോൾ കൊല്ലം എം എൽ എ ആണ് മുകേഷ്. സിനിമയിലേക്ക് കടന്നു വരുന്നതിനു മുമ്പ് നാടകങ്ങളിൽ സജീവമായിരുന്ന മുകേഷ് കലാ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നുമാണ് സിനിമയിലേക്കെത്തുന്നത്. മുകേഷിന്റെ അച്ഛൻ ഓ മാധവനും അമ്മ വിജയകുമാരിയും നാടക രംഗത്ത് സജീവമായിരുന്നു.

പ്രശസ്ത സിനിമ നടി സരിതയെ ആയിരുന്നു മുകേഷ് ആദ്യം വിവാഹം കഴിച്ചത്. എന്നാൽ ഈ വിവാഹ ബന്ധം ഒരു പരാജയം ആയിരുന്നു. വിവാഹ ബന്ധം വേർപെടുത്തിയ മുകേഷ് പിന്നീട് പ്രശസ്ത നർത്തകി മേതിൽ ദേവികയെ ആണ് വിവാഹം കഴിച്ചത്. ഒരു റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയപ്പോഴാണ് ദേവികയെ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത്. ഒരു പരിപാടിക്കിടയിൽ ദേവികയെ അഭിനന്ദിക്കാൻ എത്തിയപ്പോഴാണ് ദേവിക മുകേഷിനെ ആദ്യമായി കാണുന്നതും സംസാരിക്കുന്നതും. വിവാഹമോചിതയാണ് എന്ന് അറിഞ്ഞപ്പോൾ മുകേഷ് ദേവികയെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ദേവികയുടെ വീട്ടുകാർക്ക് ആദ്യം ഈ ബന്ധത്തോട് എതിർപ്പായിരുന്നു എങ്കിലും വിവാഹമോചിതനായ മുകേഷ് തനിക്ക് ഒരു ഉത്തമ ജീവിതപങ്കാളി ആയിരിക്കുമെന്ന് ദേവിക കരുതി.

ഇപ്പോഴിതാ മുകേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്താൻ കുടുംബകോടതിയെ സമീപിച്ചിരിക്കുകയാണ് മേതിൽ ദേവിക എന്ന വാർത്തകൾ ആണ് പുറത്തു വരുന്നത്. കുറച്ചു കാലമായി ഇവർ വേർപിരിഞ്ഞാണ് കഴിയുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 22 വയസ് പ്രായം വ്യത്യാസം ഉള്ള ഇവരുടെ വിവാഹം കഴിഞ്ഞത് മുതൽ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഒരു ഭർത്താവ് എന്ന നിലയിൽ മുകേഷ് ഒരു പരാജയം ആണെന്നും, മദ്യപാനം,പരസ്ത്രീ ബന്ധം തുടങ്ങി പല ദുശീലങ്ങളും ഉണ്ടെന്നും ആണ് പുറത്തു വരുന്ന വാർത്തകൾ. എന്നാൽ ഇത് വരെ മുകേഷോ ദേവികയെ ഈ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.

മുകേഷിനെതിരെ സമാനമായ ആരോപണങ്ങളുമായി മുൻ ഭാര്യ സരിതയും രംഗത്തെത്തിയിരുന്നു. മാനസികമായും ശാരീരികമായും മുകേഷ് പീഡിപ്പിക്കുമായിരുന്നു എന്നും മക്കൾ അത് കാണാതിരിക്കാൻ വേണ്ടി ആയിരുന്നു ബോർഡിങ്ങിൽ ചേർത്തതെന്നും സരിത വെളിപ്പെടുത്തിയിരുന്നു. കടുത്ത മദ്യപാനി ആയ മുകേഷ് പലപ്പോഴും അന്യ സ്ത്രീകളുമായി വീട്ടിലേക്ക് വന്നിട്ടുണ്ടെന്നും ഒരു ഭാര്യ കാണാൻ പാടില്ലാത്ത കാഴ്ചകൾ വരെ കണ്ടിട്ടുണ്ടെന്നും സരിത തുറന്നു പറഞ്ഞിരുന്നു. മുകേഷുമായുള്ള ദാമ്പത്യം മുന്നോട്ട് കൊണ്ട് പോകുവാൻ ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്തുവെങ്കിലും മുകേഷിന്റെ ഭാഗത്ത് നിന്ന് യാതൊരു പരിഗണനയും ലഭിക്കാത്തതിനെ തുടർന്നാണ് വിവാഹമോചനം നേടിയതെന്നും സരിത വ്യക്തമാക്കിയിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top