Movlog

Film News

തിരക്കഥാകൃത്തും അഭിനേതാവുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു

തിരക്കഥാകൃത്തും അഭിനേതാവുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. വൈക്കത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. diabetes control ചെയ്യാൻ കഴിയാഞ്ഞതിനെ തുടർന്ന് നാളുകളായി ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു. ബാലേട്ടന് ആദരാഞ്ജലി നേര്‍ന്നെത്തിയിരിക്കുകയാണ് താരങ്ങള്‍. ആത്മശാന്തിയെന്നായിരുന്നു ജയസൂര്യ കുറിച്ചത്. പ്രിയ ബാലേട്ടന് ആദരാഞ്ജലികള്‍ അറിയിച്ച് ഗിന്നസ് പക്രുവും എത്തിയിട്ടുണ്ട്. മോഹൻലാലും മഞ്ജു വാര്യരുമുൾപ്പടെ നിരവധി താരങ്ങളാണ് പി ബാലചന്ദ്രന് ആദരാഞ്ജലി അറിയിച്ചെത്തിയിട്ടുള്ളത്. ശാസ്താംകോട്ട സ്വദേശിയായ ബാലചന്ദ്രന്‍ അധ്യാപകനായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അഭിനയരംഗത്തേക്കെത്തിയത്. അഭിനയത്തിൽ മാത്രമല്ല എഴുത്തിലും സംവിധാനത്തിലും കഴിവ് തെളിയിച്ചിരുന്നു അദ്ദേഹം.

നാടകരംഗത്തും സജീവമായിരുന്നു ഇടക്കാലത്ത്. കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. പി കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ഇവന്‍ മേഘരൂപനിലൂടെയായിരുന്നു പി ബാലചന്ദ്രന്‍ സംവിധായകനായത്. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരമായിരുന്നു ആ വര്‍ഷം ഇവന്‍ മേഘരൂപന് ലഭിച്ചത്. അഗ്നിദേവന്‍, വക്കാലത്ത് നാരായണന്‍കുട്ടി, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, അന്നയും റസൂലും, കമ്മട്ടിപ്പാടം, ഈട, സഖാവ് തുടങ്ങി 40 ലേറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട് പി ബാലചന്ദ്രന്‍. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത കോളാമ്പിയാണ് അവസാനമായി അഭിനയിച്ച ചിത്രം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top