Movlog

Movie Express

നടൻ ബാല വീണ്ടും വിവാഹിതനാകുന്നു – പ്രതിശ്രുത വധുവിന്റെ പേര് വെളിപ്പെടുത്തി താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബാല. തമിഴ് സിനിമ “അൻബ്”ലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം സിനിമ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ജനിച്ചത്. അരുണാചല സ്റ്റുഡിയോസിന്റെ സ്ഥാപകനാണ് ബാലയുടെ മുത്തശ്ശൻ. ബാലയുടെ അച്ഛൻ ജയകുമാർ 350 ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സഹോദരൻ ശിവയും സംവിധായകനും ഛായാഗ്രാഹകനുമായി പ്രവർത്തിച്ചിട്ടുണ്ട്. 2006ൽ പുറത്തിറങ്ങിയ “കളഭം” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവട് വെച്ച് ബാലക്ക് പിന്നീട് ഒരു തിരിഞ്ഞുനോട്ടം ഉണ്ടായിരുന്നില്ല. “ബിഗ് ബി”, “പുതിയമുഖം”, “സാഗർ ഏലിയാസ് ജാക്കി റീലോഡഡ്”, “ചെമ്പട”, “ബ്ലാക്ക് സ്റ്റാലിയൻ”, “സഹസ്രം”, “മകരമഞ്ഞ്”, “എന്നു നിന്റെ മൊയ്തീൻ”, “ലൂസിഫർ” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ ബാലയ്ക്ക് സാധിച്ചു.

സിനിമകളിൽ വിജയകരമായ താരത്തിന്റെ ദാമ്പത്യജീവിതം അത്ര വിജയകരമായിരുന്നില്ല. ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി എത്തിയ അമൃതാ സുരേഷിനെ ആയിരുന്നു താരം വിവാഹം കഴിച്ചത്. ഷോയിൽ സെലിബ്രിറ്റി ജഡ്ജായി എത്തിയപ്പോഴാണ് ആദ്യമായി അമൃതയെ ബാല കാണുന്നത്. ആ പരിചയം പിന്നീട് സൗഹൃദവും പ്രണയവും ആയി. ഇവർക്ക് ഒരു മകളുണ്ട്, അവന്തിക. 2010ൽ വിവാഹിതരായ ഇവർ 201ൽ9 വിവാഹമോചിതരാവുകയായിരുന്നു. വിവാഹമോചിതരായി രണ്ടുവർഷം പിന്നിട്ടിട്ടും ഇന്നും ഇവരുടെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ഇവർ വീണ്ടും ഒന്നിക്കണം എന്ന് ആരാധകർ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ബാലയുമായുള്ള വിവാഹം വേർപെടുത്തിയതിനുശേഷം സഹോദരി അഭിരാമിക്ക് ഒപ്പം “അമൃതംഗമയ” എന്ന ബാൻഡ് രൂപീകരിച്ചു അമൃത. ഇതുകൂടാതെ എ ജി വ്ലോഗ്സ് എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ് അമൃത സുരേഷ്.

മൂന്നുവർഷം വേർപിരിഞ്ഞ് താമസിച്ചതിനു ശേഷം 2019 ലായിരുന്നു ഇവർ വിവാഹമോചനം നേടിയത്. വിവാഹമോചനത്തിന് ശേഷമാണ് ബാലയും സമൂഹമാധ്യമങ്ങളിൽ സജീവമാകാൻ തുടങ്ങിയത്. ബാലയുടെ രണ്ടാം വിവാഹത്തെക്കുറിച്ച് നിരവധി വ്യാജ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അടുത്തിടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള സൂചനല ബാല തന്നെ വെളിപ്പെടുത്തിയിരുന്നു. എട്ടു മാസങ്ങൾക്ക് മുമ്പാണ് താരത്തിന് അച്ഛനെ നഷ്ടമായത്. മരിക്കുന്നതിനുമുമ്പ് ബാലയുടെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ബാല വിവാഹം ചെയ്യണമെന്നത്. ബാലയുടെ അച്ഛനു മാത്രമല്ല അമ്മയ്ക്കും ബാലയെ സ്നേഹിക്കുന്ന ഒരുപാട് പേർക്കും ഈ ആഗ്രഹമുണ്ട്. ഇപ്പോഴിതാ സെപ്പ്റ്റംബർ 5 നു ബാലയുടെ വിവാഹം ആണെന്ന വാർത്തകൾ ആണ് പുറത്തു വരുന്നത്. കേരളത്തിൽ വച്ചായിരിക്കും താരത്തിന്റെ വിവാഹം എന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ വധുവിനെ കുറിച്ചോ വധുവിന്റെ ചിത്രങ്ങളോ ഒന്നും ഇത് വരെ പുറത്തു വിട്ടിട്ടില്ല. ഈ വാർത്തകളോട് താരം ഇത് വരെ പ്രതികരിച്ചിട്ടില്ല.ഇപ്പോൾ പുറത്ത് വരുന്ന വീഡിയോ അനുസരിച്ചു താരം താരത്തിന്റെ സ്നേഹം പുറത്ത് കാണിക്കുന്ന ദൃശ്യങ്ങൾ ആണ്. പെയിന്റ്ൽ സെപ്തംബർ 5 നു പുതിയ വാർത്ത പുറത്ത് വിടും എന്നാണ് അറിയാൻ സാധിക്കുന്നത്. വധുവിന്റെ പേരും ബാല എഴുതുന്നതും കാണാം

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top