Movlog

Kerala

ലക്ഷങ്ങൾ നൽകി എലിസബത്ത്.. കണ്ണ് നനയിക്കുന്ന വീഡിയോ പങ്കു വെച്ച് ബാല!

നടൻ ബാലയുടെ കുടുംബ ജീവിതത്തെ കുറിച്ചുള്ള വാർത്തകൾ എന്നും സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. അടുത്തിടെ ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്.

ബാലയുടെ വിവാഹത്തിന്റെയും റിസപ്‌ഷന്റെയും ചിത്രങ്ങളും വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. പ്രേക്ഷകർ ഒരുപാട് കാത്തിരുന്ന ഒരു വിവാഹം ആയിരുന്നു ബാലയുടേത്.

“കളഭം” എന്ന ചലച്ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ബാല, “ലൂസിഫർ”, “ബിഗ് ബി”, “പുതിയമുഖം”, “സഹസ്രം”, “എന്ന് നിന്റെ മൊയ്തീൻ” തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമായി മാറുകയായിരുന്നു. ബാലയുടെ ആദ്യ വിവാഹവും വിവാഹ മോ ച ന വാർത്തകളും ഇന്നും സമൂഹമാധ്യമങ്ങളിൽ ഒരു ചർച്ചാവിഷയമാണ്. പ്രശസ്ത ഗായിക അമൃത സുരേഷിനെ ആണ് ബാല ആദ്യം വിവാഹം കഴിച്ചത്.

ഇവർക്ക് ഒരു മകൾ ഉണ്ട്, അവന്തിക. വിവാഹ മോ ച ന ത്തിന് ശേഷം ‘അമ്മയ്ക്ക് ഒപ്പം ആണ് മകൾ അവന്തിക കഴിയുന്നത്. ബാലയുമായുള്ള വേർപിരിയലിന് ശേഷം കലാരംഗത്ത് സജീവമാണ് അമൃത. സഹോദര അഭിരാമിയുമായി ചേർന്ന് “അമൃതംഗമയ” എന്ന ബാൻഡ് രൂപീകരിച്ച അമൃതയുടെ യൂട്യൂബ് ചാനൽ എ ജി വ്ലോഗ്‌സും ഏറെ ശ്രദ്ധേയമാണ്. സെപ്റ്റംബർ 5 നായിരുന്നു ബാലയുടെ രണ്ടാം വിവാഹം. മലയാളിയായ ഡോക്ടർ എലിസബത്ത് ആണ് വധു.

രണ്ടാം വിവാഹം കാരണം ഒരുപാട് വി മ ർ ശനങ്ങൾ താരത്തിന് നേരിടേണ്ടി വന്നിരുന്നു. ബാലയ്ക്ക് മകളോട് സ്നേഹമില്ലേ എന്ന് ചോദിച്ചവർ ഒരുപാട് ആണ്. എന്നാൽ എലിസബത്തിനു മുന്നിൽ വെച്ച് തന്നെ തന്റെ മകളെ ആണ് ഭാര്യയെക്കാൾ ഇഷ്ടം എന്ന് ബാല അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട എലിസബത്ത് ആയിരുന്നു ബാലയെ ആദ്യമായി പ്രപ്പോസ് ചെയ്തിരുന്നത്. എന്നാൽ ഡോക്ടറായ എലിസബത്തിനെ ഈ ബന്ധത്തിൽ നിന്നും പല തവണയായി പിന്തിരിപ്പിക്കുകയായിരുന്നു ബാല.

പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്കും അത് വിവാഹത്തിലേക്കും എത്തുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം ഫേസ്‌ബുക്കിലൂടെ ആരാധകരുമായി പങ്കു വെക്കാറുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ സജീവമാണ് താരം. താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ സ്‌കൂളിലേക്ക് ബാല എലിസബത്തിനോടൊപ്പം പോകുന്ന വീഡിയോ ആണ് താരം പങ്കു വെച്ചിരിക്കുന്നത്.

കുട്ടികളോട് ഞങ്ങളിൽ ആരാണ് ഭംഗി എന്ന് ചോദിക്കുമ്പോൾ ഒരു കുട്ടി എലിസബത്തിനെ ചൂണ്ടുകയും ബാല അവരോട് കയ്യടിക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. ഒരു സന്തോഷ വാർത്ത ഉടൻ വരുന്നുണ്ട് എന്നും ബാല ഈ വീഡിയോയുടെ കുറിപ്പിൽ പങ്കു വെച്ചു. ഇതോടെ ബാല രണ്ടാമതും അച്ഛൻ ആവാൻ പോവുകയാണോ എന്ന സന്തോഷത്തിലാണ് ആരാധകർ. എലിസബത്ത് ഗർഭിണി ആണെന്ന് വ്യാഖ്യാനിച്ച് ആശംസകളുമായി ഒരുപാട് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

സംഭാവനയായി എലിസബത്ത് ലക്ഷങ്ങൾ നൽകിയതും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. കണ്ണ് നനയാതെ ഈ വീഡിയോ കാണാൻ ആവില്ലെന്ന കുറിപ്പോടെയാണ് പല പേജുകളിലും ബാലയുടെ വീഡിയോ പ്രചരിക്കുന്നത്. അടുത്തിടെ മകൾ അവന്തികയുടെ പിറന്നാളിന് ബാല സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പ് പോലും പങ്കു വെക്കാത്ത ഏറെ വിമർശനങ്ങൾക്ക് ഇടയ്ക്കായിരുന്നു. ഇതോടെ പണ്ട് വേർപിരിയൽ സമയത്ത് അമൃതയെ ക്കെതിരെ പറഞ്ഞവരെല്ലാം ബാലയ്ക്ക് നേരെ തിരിയുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top