Movlog

Movie Express

കയ്യിൽ കിട്ടിയാൽ കൊല്ലാൻ ഉള്ള ദേഷ്യമുണ്ട് – ടിനി ടോം എന്റെ ഓണം നശിപ്പിച്ചു..! ഈ കാരണം കൊണ്ട് ഓണത്തിന് കേരളത്തിലേക്ക് ഇല്ലെന്ന് ബാല

കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാലയെ കുറിച്ച് രസകരമായ ഒരു പരാമർശം രമേശ് പിഷാരടിയും ടിനി ടോമും നടത്തിയിരുന്നത്. ഇത് സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറൽ ആയി മാറുകയും ചെയ്തിരുന്നു. 2012 ബാല സംവിധാനം ചെയ്ത തിരക്കഥയെഴുതിയ ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിലേക്ക് തന്നെ അഭിനയിക്കാൻ ക്ഷണിച്ചതും പിന്നീട് ഉണ്ടായ രസകരമായ ഓർമ്മകളും ഒക്കെ ആയിരുന്നു തമാശരൂപേണ പറഞ്ഞിരുന്നത്. ഇപ്പോൾ ഇതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാല. ടിനി ടോമിനേ കൊല്ലാനുള്ള ദേഷ്യം ഉണ്ടെന്നും തന്റെ ഓണം ടിനി കുളമാക്കി എന്നുമാണ് ബാല രസകരമായി പ്രതികരിച്ചിരിക്കുന്നത്.

എന്നാൽ തന്നെ ഏറ്റവും മനോഹരമായ അനുകരിച്ചത് ടിനി ടോം ആണെന്നും അതിൽ അതിയായ സന്തോഷമുണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട്. റിപ്പോർട്ടർ ടിവിയുടെ വാർത്തപൂക്കളം എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ ആയിരുന്നു ഇങ്ങനെ ബാല സംസാരിച്ചിരുന്നത്. ടിനി വിളിച്ചപ്പോൾ ഞാൻ ഭയങ്കര ദേഷ്യത്തിൽ ആയിരുന്നു. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ എന്നെയാണ് സൈബർ ആക്രമണം നടത്തിയത്. എല്ലാ ആർട്ടിസ്റ്റുകളും ഇത് ഷെയർ ചെയ്തു കൊണ്ടിരിക്കുകയാണ്. അവിടെ ഇരുന്ന് കാണുമ്പോൾ മനസ്സിലാകില്ല. എന്തായാലും ഈ ഓണം ചെന്നൈയിൽ തന്നെ നിൽക്കാനാണ് ഞാൻ തീരുമാനിച്ചത്. ഇപ്പോൾ ഞാൻ ഫേസ്ബുക്കിൽ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്ന് പറഞ്ഞാൽ എനിക്ക് തിരിച്ചു കിട്ടാൻ പോകുന്നത് പൃഥ്വിരാജ് അനൂപ് മേനോൻ ഉണ്ണി മുകുന്ദൻ ലെമൺറ്റീ എന്നായിരിക്കും.

അതിനെക്കാളും നല്ലത് ഇവിടെ നിൽക്കുന്നതാണ് എന്നതുകൊണ്ട് ഞാൻ തിരിച്ചെത്തിയത്. എന്റെ ഓണം നശിപ്പിച്ച ടിനിക്ക് വളരെ വളരെ നന്ദി എന്നും അടുത്തകൊല്ലം ഓണത്തിന് ടിനി ടോം പോലെ മിമിക്രി ചെയ്തിട്ട് നിങ്ങളുടെ ഓണം കുളമാക്കിയിരിക്കും. ഷെഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിലാണ് ഏറ്റവും അവസാനമായി അഭിനയിച്ചത്. ഈ ചിത്രത്തിന്റെ ഭാഗമാകാൻ കാരണം ട്രോളുകൾ ആണ് എന്നുമാണ് ബാല പറയുന്നത്. അതിന് കാരണവും ബാല പറയുന്നുണ്ട് മോൺസൺ കേസിൽ ഭയങ്കര ദേഷ്യത്തിൽ ദിസ്‌ ഈസ്‌ റാങ്, കൊഞ്ചം ലോജികല്ലാ തിങ്ക് പണ്ണ് സാർ എന്ന് പറയുന്നുണ്ട്.

ഉണ്ണിമുകുന്ദൻ എന്നെ വിളിച്ചിട്ട് പറഞ്ഞത് ഒരേ പാറ്റേണിൽ മലയാളവും തമിഴും മിക്സ് ആക്കാൻ ബാലയ്ക്കറിയാം എന്നാണ്. തമിഴ് മലയാളം മിക്സ് ചെയ്ത ആദ്യ ടോണിൽ ബാല പറയണം എന്നാണ്. അപ്പോൾ തന്നെ എനിക്ക് മനസ്സിലായി ഫുൾടൈം എന്റർടെയ്നർ ആയിരിക്കുമെന്ന്. സംവിധായകൻ എന്നോട് പറഞ്ഞു ബാലിയ്ക്ക് ഉള്ളിൽ വലിയൊരു കോമഡി സെൻസ് ഉള്ള ആൾ ഉണ്ട്. ഇത്രയും കാലം ആരും അത് തിരിച്ചറിഞ്ഞില്ല. അത് നമ്മൾ പുറത്തു കൊണ്ടുവരും എന്ന്. ആദ്യദിനം മുതൽ അവസാനം വരെ സെറ്റിൽ ഉണ്ടായിരുന്നു. ഞാൻ തന്നെയാണ് ഡബ്ബ് ചെയ്തത് എന്നും ബാല പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top