Movlog

Faith

അയാളുമായി എനിക്ക് ബന്ധമുണ്ടായിരുന്നു ! കുഞ്ഞിനെ തനിച്ചാക്കി ദുബായിൽ പോയത് ആലോചിച്ചപ്പോൾ വിഷമം തോന്നി !

അവതാരക, നടി, മോഡൽ,ഹാസ്യതാരം തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം ആര്യയ്ക്ക്. മിനിസ്ക്രീനിലും മോഡലിങ്ങിലും സജീവമായിട്ടുള്ള താരം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത “ബഡായി ബംഗ്ലാവ്” എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ഏറെ ശ്രദ്ധേയമായത്. രമേശ് പിഷാരടിക്കും മുകേഷിനും ഒപ്പം ബഡായി ബംഗ്ലാവിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആര്യ പിന്നീട് നിരവധി ടെലിവിഷൻ ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. ജനപ്രിയ ഗെയിം ഷോ ആയ ബിഗ് ബോസ് സീസൺ 2 വിൽ മത്സരാർത്ഥിയായി എത്തിയപ്പോഴായിരുന്നു ആര്യയുടെ വ്യക്തി ജീവിതത്തെ കുറിച്ച് മലയാളികൾ കൂടുതൽ അറിയുന്നത്.

ഒരു മികച്ച നർത്തകി കൂടിയായ ആര്യ പ്ലസ് ടുവിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന “ഓഫീസർ” എന്ന പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ ആര്യ വിവാഹത്തിനുശേഷം ആയിരുന്നു മോഡലിങ്ങിലേക്ക് തിരിഞ്ഞത്. പ്രശസ്ത സീരിയൽ താരം അർച്ചന സുശീലന്റെ സഹോദരൻ രോഹിത് ആയിരുന്നു ആര്യയുടെ ഭർത്താവ്. ഇവർക്ക് ഒരു മകളുണ്ട്, റോയ. എന്നാൽ ഈ വിവാഹബന്ധത്തിന് അൽപ്പായുസ്സ് ആയിരുന്നു.

രോഹിതും ആയി വേർപിരിഞ്ഞു കഴിയുകയാണെങ്കിലും നല്ല സുഹൃത്തുക്കൾ ആണ് ഇവർ ഇപ്പോഴും. ബഡായി ബംഗ്ലാവിൽ രമേശ് പിഷാരടിയുടെ ഭാര്യയായി എത്തിയ ആര്യ യഥാർത്ഥ ജീവിതത്തിലും രമേശിന്റെ ഭാര്യയാണെന്ന് നിരവധി പേർ കരുതിയിരുന്നു. ബഡായി ബംഗ്ലാവിനോടൊപ്പം തന്നെ സീരിയലുകളിലും സജീവമായിരുന്നു താരം. “ഒരു സെക്കൻഡ് ക്ലാസ് യാത്ര”, “കുഞ്ഞിരാമായണം”, “പ്രേതം”, “തോപ്പിൽ ജോപ്പൻ”, “ഗാനഗന്ധർവ്വൻ” തുടങ്ങി നിരവധി ചിത്രങ്ങളിലും ആര്യ അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും എല്ലാം നിമിഷനേരം കൊണ്ട് വൈറൽ ആകാറുണ്ട്.

ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തുന്ന താരത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ സന്തോഷകരമായി മുന്നോട്ട് പോവുകയാണ് ആര്യ. ഇപ്പോൾ ഒരു സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിൽ കാമുകനെക്കുറിച്ച് ആര്യ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ജാനുമായി നല്ല സൗഹൃദത്തിലായിരുന്നു ആര്യ. ഒരു ലിവിങ് ടുഗദർ ബന്ധമായിരുന്നു ഇവരുടേത്. ദുബായിൽ ആയിരുന്ന ജാൻ നാട്ടിൽ വരുമ്പോൾ ആര്യയ്ക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്.

ആര്യയുടെ കുടുംബവുമായി നല്ല അടുപ്പവും ഉണ്ടായിരുന്നു. എന്നാൽ അവർ തമ്മിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാൻ ജാൻ അനുവദിച്ചിരുന്നില്ല. ബിഗ് ബോസിന് ശേഷം വിവാഹം കഴിക്കാം എന്നായിരുന്നു അവർ തീരുമാനിച്ചത്. എന്നാൽ ജാൻ ആര്യയെ വിട്ടു പോവുകയായിരുന്നു. ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിനു ശേഷമാണ് അദ്ദേഹം ആര്യയിൽ നിന്നും ഒരുപാട് അകന്നു എന്ന് മനസ്സിലാകുന്നത്. പ്രശ്നങ്ങളെല്ലാം പരിഹരിക്കാനായി ആര്യ ദുബായിൽ എത്തിയിരുന്നു. എന്നാൽ ആ യാത്രയിലും ഒരുപാട് വേദനിപ്പിക്കുന്ന അനുഭവങ്ങൾ ആണ് ഉണ്ടായത്.

സ്വന്തം കുഞ്ഞിനെ കൊറോണക്കാലത്ത് തനിച്ചാക്കി ദുബായിൽ പോയത് ആലോചിച്ചു പിന്നീട് ആര്യ ഒരുപാട് വിഷമിച്ചു. ജന്മദിനം ആഘോഷിക്കാൻ ആയി കഴിഞ്ഞ വർഷം യുഎഇയിലേക്ക് പോയെങ്കിലും ഒരുപാട് വിഷമത്തോടെ ആയിരുന്നു എല്ലാം അവസാനിച്ചത്. ഒറ്റയ്ക്കിരുന്ന വേളകളിൽ എന്തെങ്കിലും അവിവേകം കാണിക്കുമോ എന്നു പോലും ആര്യ ഭയന്നിരുന്നു. ഭർത്താവ് രോഹിതും ആയി ഇപ്പോഴും നല്ല ബന്ധമുണ്ടെങ്കിലും ഒരുമിച്ചു ചേരാൻ സാധിക്കില്ല എന്ന് താരം വെളിപ്പെടുത്തി. ഇത്തവണത്തെ ജന്മദിനം ഏറെ സന്തോഷത്തോടെയാണ് താരം ആഘോഷിച്ചത്.

പിറന്നാൾ ദിനത്തിൽ ആര്യ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. നമ്മുടെ ജീവിതം എങ്ങനെ ഇരിക്കണം എന്നത് നമ്മുടെ കയ്യിൽ ആണെന്നും സന്തോഷവും സമാധാനവും നഷ്ടപ്പെടലുകളും എല്ലാം നമ്മുടെ കയ്യിൽ ആണെന്നും ആര്യ തന്റെ കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു. നിങ്ങളെ നിബന്ധനകൾ ഇല്ലാതെ സ്നേഹിക്കുകയും എപ്പോഴും ഒപ്പം നിൽക്കുകയും ചെയ്യുന്നവരെ വളരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കുക എന്നും താരം ആരാധകരോടായി പറയുന്നു.

കാരണം നമ്മുടെ തീരുമാനങ്ങൾ ആണ് നമ്മുടെ സന്തോഷത്തിനും ദുഃഖത്തിനും കാരണമാകുന്നത്. മുപ്പത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുന്ന ആര്യയ്ക്ക് ഇന്ന് മുഖത്ത് ഒരു പുഞ്ചിരി ഉണ്ട്. ഹൃദയം സ്നേഹവും സമാധാനവും കൃതജ്ഞതയും കൊണ്ട് നിറഞ്ഞിട്ടുണ്ട്. വിഷമുള്ള കുറച്ച് ആളുകൾ ജീവിതത്തിലുണ്ടാകുന്നതുകൊണ്ട് കുഴപ്പമില്ല. കാരണം അപ്പോഴാണ് നിങ്ങളെ സ്നേഹിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നവരെ കുറിച്ച് അറിയാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ എന്ന് ആര്യ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top