Movlog

Film News

ചാര്‍മിളയെ തേച്ചപ്പോള്‍ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു, മറുപടി നൽകി ബാബു ആന്റണി!

മലയാള സിനിമയിൽ ഒരുപാട് ആരാധകർ ഉള്ള ഒരു വില്ലൻ ആയിരുന്നു ബാബു ആന്റണി. നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിൽ എത്തിയ താരം ഇപ്പോൾ കുറച്ച് വർഷങ്ങൾ കൊണ്ട് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിൽ തന്നെയും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി  സോഷ്യൽ മീഡിയയിൽ കൂടി മുടങ്ങാതെ പങ്കുവെക്കാറുണ്ട്.

ഇപ്പോൾ ഇത്തരത്തിൽ കഴിഞ്ഞ ദിവസം ബാബു ആന്റണി പങ്കുവെച്ച ഒരു പോസ്റ്റിനു താഴെ വന്ന ഒരു കമെന്റും അതിനു ബാബു ആന്റണി നൽകിയ മറുപടിയും ആണ് ആരാധക ശ്രദ്ധ നേടുന്നത്. നടി ചാര്മിളയെ കുറിച്ചായിരുന്നു ഒരാൾ കമെന്റ് ഇട്ടത്. സിദ്ദിക്ക് മുഹമ്മദ് എന്ന ഒരാൾ ആണ് ചാര്മിളയെ കുറിച്ച് ബാബു ആന്റണിയുടെ പോസ്റ്റിനു താഴെ കമെന്റുമായി എത്തിയത്.

നിങ്ങളെ ഒരുപാട് ഇഷ്ടപെട്ട ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു. ചാര്‍മിളയെ താങ്കള്‍ തേച്ചപ്പോള്‍ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞു. കാരണം ആ കാലത്ത് ബാബു ആന്റണി-ചാര്‍മിള കോമ്പിഷന്‍ കാണാന്‍ തന്നെ ഒരു സുഖമായിരുന്നു. ആറടി നീളം ഉള്ള ബാബു ചേട്ടന്റെ കൂടെ 5 അടിയില്‍ കുറവ് തോന്നിക്കുന്ന ചാര്‍മിളയെ കാണാന്‍ തന്നെ ഒരു ഭംഗി ആയിരുന്നു. ഒരു തിരിച്ചുവരവ് ബാബു ചേട്ടന് ഉണ്ടാവട്ടെ എല്ലാ ആശംസകൾ എന്നാണ് അയാൾ കുറിച്ച കമെന്റ്. അതിനുള്ള തക്ക മറുപടിയും ബാബു ആന്റണി നൽകിയിരുന്നു.

താങ്കള്‍ക്കു പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ? എന്റെ ജീവിതത്തിന്റെ നീളും കുറഞ്ഞേനെ. അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. സ്‌നേഹമുണ്ടെങ്കില്‍ അതില്‍ സന്തോഷിക്കുക. ജീവിച്ചിരുന്നാല്‍ അല്ലേ ആരാധനയും പടവും ഒക്കെ ഉണ്ടാവുകയുള്ളൂ എന്നുമാണ് ബാബു ആന്റണി പറഞ്ഞ കമെന്റ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top