Movlog

India

സ്വപ്ന തുല്യമായ ജോലി ! ശമ്പളം ആണേൽ നാല് ലക്ഷം രൂപ, ചെയ്യേണ്ടത് 12 മണിക്കൂർ ചെരിപ്പ് ധരിക്കുക! അഭിപ്രായം പറയുക

ഇതെന്താ കഥ ! ഇങ്ങനെയും ഉണ്ടോ ജോലി ? എന്നാൽ സംശയിക്കണ്ട. ഇങ്ങനൊരു ജോലിയുണ്ട്. ജോലി എന്താണ് എന്ന് കേട്ടാൽ ആർക്കും തോന്നും ഒരു പരിഹാസം. എന്നാൽ നിജസ്ഥിതി ഇതാണ്. ചെരുപ്പ് നിർമ്മാണ കമ്പനിയിൽ ആണ് ജോലി. ചെയ്യണ്ടത് ഇത്രമാത്രം, തങ്ങളുടെ ചെരിപ്പ് 12 മണിക്കൂർ തുടർച്ചയായ ധരിക്കുക, എന്നിട്ട് അതിന്റെ അഭിപ്രായം രേഖപ്പെടുത്തുക. അത് തന്നെ. യൂ കെ യിൽ സ്ഥിതി ചെയ്യുന്ന ബെഡ്‌റൂം അത്‌ലറ്റിക്‌സ് എന്ന പ്രമുഖ ലക്ഷ്വറി ബ്രാൻഡ് ആണ് റിവ്യൂ ചെയ്യുന്ന ആളെ തപ്പി പോസ്റ്റ് ഇട്ടിരിക്കുന്നത്.


കേൾക്കുമ്പോൾ രസകരമായി തോന്നുമെങ്കിലും തോന്നുമെങ്കിലും കമ്പനി ആളെ തേടുന്നത് സത്യമായ കാര്യമാണ്. അവരുടെ ലക്ഷ്വറി പ്രൊഡക്ടുകൾ ഏറ്റവും മികച്ചതും കസ്റ്റമർക്ക് ഏറ്റവും മികച്ച ക്വാളിറ്റിയും നൽകണം എന്നാലോചിക്കുന്നതിനാലാകാം ഇങ്ങനൊരു ടെസ്റ്റർ വേക്കൻസി. പഠിക്കുന്ന കുട്ടികൾക്കും, പാർട്ട് ടൈം ജോലി വീട്ടിൽ ഇരുന്ന് ചെയ്യാൻ സാധിക്കുന്ന ജോബ് വേക്കൻസി ആയി ആണ് ബെഡ്‌റൂം അത്‌ലറ്റിക്‌സ് സജെസ്റ് ചെയ്യുന്നത്. ഏതായാലും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് കമ്പനി.

നിലവിൽ രണ്ടു ഒഴിവാക്കളാണ് ഈ ജോലിക്കായി ഉള്ളത്, അതുകൊണ്ട് തന്നെ അപേക്ഷിക്കുന്നവരിൽ നിന്നും മികച്ച ഒരാളെ കണ്ടെത്തി ആയിരിക്കും നിയമിക്കുക. നിയമനം ലഭിക്കുന്ന ആൾ ഓരോ ദിവസവും കമ്പനിയുടെ ഓരോ ജോഡി ചപ്പലും 12 മണിക്കൂർ അഴിച്ചു വെക്കാതെ ഉപയോഗിക്കണം

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top