Movlog

Movie Express

വാങ്ങാൻ വന്നവർ സ്വർണം ഒർജിനൽ ആണോ എന്നറിയാൻ ഒന്ന് ഉരച്ചു പോലും നോക്കിയിരുന്നില്ല ! അറ്റ്ലസ് രാമചന്ദ്രന്റെ ജീവിതം

ഒരുകാലത്ത് സ്വർണ വ്യാപാര രംഗത്ത് ഉദിച്ചു നിന്ന പേരായിരുന്നു അറ്റ്ലസ് എന്ന പേര്. സ്വർണത്തിന്റെ ഗുണമേന്മയ്ക്ക് അടിവരയിട്ട പേര്. അറ്റ്‌ലെസ്സിൽ നിന്ന് തനി തങ്കം ആണ് കിട്ടുന്നത് എന്ന് എല്ലാവർക്കും ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ സ്വർണവ്യാപാരികൾ അറ്റ്ലെസ്സ് സ്വർണം ഒന്ന് ഉരച്ചു നോക്കുക പോലും ചെയ്തിരുന്നില്ല. പിന്നീടായിരുന്നു അറ്റ്ലെസ്സിന്റെ തകർച്ച. അല്ല അറ്റ്ലസ് രാമചന്ദ്രന്റെ തകർച്ച എന്ന് പറയുന്നതാണ് സത്യം. ഇപ്പോൾ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത് തന്റെ ജീവിതത്തിലേക്ക് തിരികെ വന്ന അദ്ദേഹം ചില കാര്യങ്ങൾ തുറന്നു പറയുകയാണ്. വീണ്ടും ഒരു പുതിയ ജ്വല്ലറി തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട് എന്നും അത് പരിഗണനയിലാണെന്നും അദ്ദേഹം പറയുന്നത്.

പുതിയ ഷോറൂം തുറക്കുന്നത് ദുബായിൽ ആയിരിക്കുമെന്നും ദുബായിയുടെ ഓപ്പൺ ചെയ്യാൻ ആണ് ആഗ്രഹിക്കുന്നത് എന്ന് രാമചന്ദ്രൻ പറയുന്നു. മുമ്പും ഇതുപോലുള്ള അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. കുവൈറ്റ് യുദ്ധ കാലത്തായിരുന്നു അത്. സൈന്യം എത്തുന്നതിന് മുൻപ് തന്നെ താൻ നാട്ടിലേക്ക് എത്തിയിരുന്നു. അതുകൊണ്ടു തന്നെ തനിക്ക് അഭയാർഥി ക്യാമ്പിൽ ഒന്നും പോകേണ്ട അവസ്ഥ വന്നിരുന്നില്ല.ആളുകൾക്ക് ഒരു വിശ്വാസമുണ്ടായിരുന്നു. അറ്റ്ലെസ്സ് നൽകുന്ന സ്വർണമാണെന്ന് പറഞ്ഞാൽ ആരും ഒന്ന് ഉരച്ചു പോലും നോക്കിയിരുന്നില്ല. അത്രയ്ക്ക് വിശ്വാസമായിരുന്നു ആളുകൾക്കു. കുവൈറ്റിൽ നിന്നും ഞാൻ പഠിച്ച പാഠമാണ് 22 കാരറ്റ് സ്വർണത്തിൽ ഗുണം എന്നു പറയുന്നത്.

916 അല്ലെങ്കിൽ അവിടെ സ്വർണ്ണം കട്ട് ചെയ്തു കളയും. ബാക്കിയുള്ളത് മാത്രമേ നമുക്ക് ലഭിക്കുകയുള്ളൂ. അത് ഞാൻ ഇന്ത്യയിലും കൊണ്ടുവരുകയായിരുന്നു ചെയ്യുന്നത്. 920 തന്നെയാണ് സ്വർണം കൊടുത്തത്. അതും അന്നത്തെ വിലയിൽ. കഷ്ടപ്പാട് ജീവിതത്തിലേക്ക് വന്ന സമയം ഒപ്പം ആരുമുണ്ടായിരുന്നില്ല. അടുത്ത കുറച്ച് ചെറിയ മാനേജർമാർ ഉണ്ടായിരുന്നു. എന്നാൽ പോകെ പോകെ അവരും അകന്നു തുടങ്ങുകയായിരുന്നു. കഷ്ടപ്പാട് സമയത്ത് ആരും ഒപ്പം നിൽക്കാത്തതിൽ വളരെ വേദന തോന്നി എന്നും അറ്റ്ലസ് രാമചന്ദ്രൻ പറയുന്നുണ്ട്. ശബരിമലയ്ക്ക് പോകണം എന്ന് പറഞ്ഞു പോയ ജനറൽ മാനേജർ പിന്നീട് രാജ്യം വിടുകയായിരുന്നു ചെയ്തത്. അപ്പീൽ കോടതി വിധി രണ്ടരവർഷം കാലത്തിനുശേഷമാണ് വന്നത്.

അത്രയുംകാലം തടവിലായിരുന്നു. അതുകഴിഞ്ഞ് പുറത്തു വരുമ്പോഴാണ് ഇനി ഇവിടെ ഒന്നും ബാക്കിയില്ലെന്ന മനസ്സിലായത്. എന്റെ ഒരു ഷോറൂമുകളിലും ഒന്നും അവശേഷിച്ചിരുന്നില്ല. ലോകത്താകമാനം 50 ഷോറൂമുകൾ ആയിരുന്നു ഉണ്ടായിരുന്നത്. അതിൽ 20 ഷോറൂം ദുബായിലാണ്. സ്വർണവും ഡയമണ്ട്സ്സുമടങ്ങുന്ന എല്ലാ സമ്പാദ്യങ്ങളും നഷ്ടമായി. രാജ്യം വിട്ട മാനേജർമാരും ആയി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. അവരെ ഒന്നും ലഭിച്ചില്ല. ഇവരെല്ലാം ഫോൺ കട്ട് ചെയ്തു വച്ചു. ആരെയാണ് നമ്മൾ വിശ്വസിക്കുന്നത്.? എന്തുകൊണ്ട് പോലീസിൽ പരാതി നൽകിയില്ലെന്നാണ് പലരും പുറത്തിറങ്ങിയപ്പോൾ ചോദിച്ചത്. പരാതി കൊടുത്താൽ അവരുടെ കൃത്യമായ മേൽവിലാസം ഇല്ലാത്ത കാലത്തോളം പോലീസ് ഒന്നും ചെയ്യില്ല. കുറച്ചു പേരെ ബുദ്ധിമുട്ടിക്കുന്നത് മാത്രമാണ് നടക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top