Movlog

Faith

പ്രസവത്തിനു കൂട്ടിരുന്ന ആതിരയുടെ ഭർത്താവ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയം !

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം ആണ് ആതിര മാധവ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന “കുടുംബവിളക്ക്” എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരമാണ് ആതിര. “കുടുംബവിളക്ക്” എന്ന ജനപ്രിയ പരമ്പരയിൽ ഡോക്ടർ അനന്യ ആയി അവിസ്മരണീയ പ്രകടനം ആയിരുന്നു ആതിര കാഴ്ച വെച്ചത്. എൻജിനിയറിങ് ജോലി ഉപേക്ഷിച്ചാണ് ആതിര അഭിനയമോഹവുമായി ഈ മേഖലയിലേക്ക് എത്തുന്നത്.

മീര വാസുദേവ് അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രം ആയ സുമിത്രയുടെ മരുമകൾ അനന്യ ആയി മികച്ച പ്രകടനം ആയിരുന്നു താരം കാഴ്ച വെച്ചത്. എന്നാൽ ഗർഭിണിയായതിനെ തുടർന്നുള്ള ക്ഷീണവും ബുദ്ധിമുട്ടുകളും കാരണം പരമ്പരയിൽ നിന്ന് പിന്മാറുകയായിരുന്നു താരം. താരത്തിന്റെ പിന്മാറ്റം “കുടുംബവിളക്ക്” പ്രേക്ഷകരെ വിഷമിപ്പിച്ചിരുന്നു. ഗർഭകാലത്തും സജീവമായിരുന്ന താരത്തിന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം വൈറൽ ആയിരുന്നു.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളും വൈറൽ ആകാറുണ്ട്. കാത്തിരിപ്പിനൊടുവിൽ ആതിരയ്ക്ക് ഒരു ആൺകുഞ്ഞ് പിറന്നു. ജീവിതത്തിലേക്ക് ഒരാൾ കൂടി വന്ന സന്തോഷത്തിലാണ് ആതിരയും ഭർത്താവും രാജീവും. രണ്ടു ദിവസത്തെ പ്രസവ വേദനകൾക്ക് ഒടുവിൽ ആയിരുന്നു മകന്റെ ജനനം. പ്രസവ സമയത്ത് ഉടനീളം ഒരു അമ്മയെ പോലെ സ്നേഹവും കരുതലായി രാജീവ് കൂടെ തന്നെ ഉണ്ടായിരുന്നു എന്ന് ആതിര പറഞ്ഞു.

സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള താരം ആശുപത്രിയിൽ അഡ്മിറ്റ് ആയതിന് ശേഷമുള്ള വീഡിയോയും പങ്കു വെച്ചിരുന്നു. ആതിരയും കുഞ്ഞും ഒന്നിച്ചുള്ള ചിത്രം പങ്കു വെച്ചിരിക്കുകയാണ് ഭർത്താവ് രാജീവ്. ഒപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പും പങ്കു വെച്ചിട്ടുണ്ട്. നീ ഒരു അത്ഭുതമാണ്, നീ അനുഭവിച്ച വേദനയും പോരാട്ടവും എനിക്കൊരു അത്ഭുതമാണ്. ഐ ലവ് യു വിത്ത് ഔർ ലവ്ലി ബേബി എന്നായിരുന്നു രാജീവ് ചിത്രത്തിനോടൊപ്പം കുറിച്ചത്.

കുഞ്ഞിനൊപ്പം ഉള്ള ജീവിതം ആഘോഷിക്കാൻ ആയുള്ള കാത്തിരിപ്പിലാണ് ആതിരയും.നിരവധി പേരാണ് ഇവർക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്. എട്ടാം മാസത്തിൽ നടത്തിയ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗം ആയിരുന്നു. ഒന്നാം വിവാഹ വാർഷികാഘോഷത്തോടൊപ്പം ആണ് അമ്മയാകാൻ പോകുന്ന സന്തോഷ വാർത്ത ആതിര ആരാധകരെ അറിയിച്ചത്.

ഗർഭിണിയായതിന് ശേഷവും പരമ്പരയിൽ സജീവമായിരുന്ന താരം ആരോഗ്യപ്രശ്നങ്ങൾ വന്നതോട് കൂടി ആയിരുന്നു അഭിനയത്തിൽ നിന്നും മാറി നില്ക്കാൻ തീരുമാനിച്ചത്. അഭിനയത്തിൽ നിന്നും താൽക്കാലികമായി ഒരു ഇടവേള എടുക്കുകയാണെന്നും കുഞ്ഞ് വന്നതിന് ശേഷം പൂർവാധികം ശക്തിയോടെ മടങ്ങി വരുമെന്നും ആതിര തന്നെ ആരാധകരുമായി പങ്കു വെച്ചിരുന്നു. ഗർഭവസ്ഥയിൽ സഹതാരം ആയ അമൃതയ്‌ക്കൊപ്പം ആതിര കളിച്ച ഡാൻസ് വീഡിയോ എല്ലാം വൈറൽ ആയിരുന്നു.

“കുടുംബവിളക്ക് ” പരമ്പരയിൽ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന താരം ആണ് അമൃത. ലൊക്കേഷനിലുള്ള രസകരമായ വിശേഷങ്ങളും വീഡിയോകളും എല്ലാം ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കുമായിരുന്നു. ആതിര ആൺകുഞ്ഞിന് ജന്മം നൽകി എന്ന സന്തോഷ വാർത്ത ആരാധകരെ ആദ്യം അറിയിച്ചതും അമൃത ആയിരുന്നു. ഗർഭിണി ആയ സമയത്ത് ആതിരയെ കാണാൻ പോയപ്പോൾ ആൺകുട്ടി ആയിരിക്കുമെന്ന് അമൃത പ്രവചിച്ചിരുന്നു. അമൃതയുടെ പ്രവചനം ഇപ്പോൾ സത്യമായിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top