Movlog

Movie Express

വിവാഹത്തിന് മുമ്പുള്ള ചിത്രം പങ്കു വെച്ച് അശ്വതി ശ്രീകാന്ത്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ അവതാരികയാണ് അശ്വതി ശ്രീകാന്ത്. ക്യാമറയുടെ മുന്നിൽ അവതാരക, ന്യൂസ് റീഡർ, അഭിനേത്രി എല്ലാം ആയി തിളങ്ങിയ അശ്വതി സാഹിത്യ ലോകത്തേക്ക് ചുവടുവച്ചു കഴിഞ്ഞു. മികച്ച പ്രകടനം കൊണ്ടും ശക്തമായ നിലപാടുകൾ കൊണ്ട് ഒരുപാട് ആരാധകരെ സൃഷ്ടിച്ച അശ്വതി “കുഞ്ഞെൽദോ” എന്ന ചിത്രത്തിൽ രണ്ടു പാട്ടുകൾക്ക് വരികളും എഴുതിയിട്ടുണ്ട്. വിവിധ മേഖലകളിലുള്ള തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ വേദികൾ വർദ്ധിക്കുമ്പോഴും കുടുംബത്തിനാണ് അശ്വതി മുൻതൂക്കം നൽകുന്നത്.

അശ്വതിയെ പോലെ സുപരിചിതമാണ് മലയാളികൾക്ക് അശ്വതിയുടെ ഭർത്താവ് ശ്രീകാന്തും മകൾ പത്മയും. ഏറെക്കാലത്തെ പ്രണയത്തിനും വിരഹത്തിനും ഒടുവിൽ കിട്ടിയ ദാമ്പത്യം അങ്ങേയറ്റം ആഘോഷമാക്കുകയാണ് അശ്വതി. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന “ചക്കപ്പഴം” എന്ന പരമ്പരയിലെ ആശയായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന അശ്വതി ഇപ്പോൾ 11 വർഷം മുൻപുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ്. ഭർത്താവ് ശ്രീകാന്തിന് ഒപ്പമുള്ള രണ്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. 11 വർഷം മുൻപ് ഉള്ളതും ഇപ്പോഴത്തെയും രണ്ട് ചിത്രങ്ങൾ ആണ് താരം പങ്കു വെച്ചത്.

കല്യാണത്തിന് മുൻപ് ചേർത്തുപിടിച്ച് ഫോട്ടോ എടുത്തതിന് വീട്ടുകാർ അന്ന് കൊന്നില്ല എന്നേ ഉള്ളൂ. എന്നിട്ടും ആ പിടിവിട്ടില്ല. അന്നും ഇന്നും. അല്ലാതെ ആ ചെറുക്കന് വേറെ പോസ് ഒന്നും അറിയാഞ്ഞിട്ടല്ല എന്ന കുറിപ്പോടെയാണ് അശ്വതി രണ്ടു ചിത്രങ്ങളും പങ്കുവെച്ചത്. അന്നും ഇന്നും ഇവർക്ക് യാതൊരു മാറ്റമില്ലെന്ന് ആരാധകർ കുറിക്കുന്നു. അശ്വതിയും ശ്രീകാന്തും തമ്മിൽ സ്കൂൾ കാലത്ത് ആരംഭിച്ച പ്രണയം ആണ് വിവാഹത്തിലെത്തിയത്. മറ്റു പ്രണയങ്ങളെ പോലെ ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ചാണ് ഇവരും ഒന്നിച്ചത്. വീട്ടുകാർ ഇടപെട്ട് ഇവരുടെ പ്രണയബന്ധം അവസാനിപ്പിച്ചെങ്കിലും പിരിയാൻ ആവാതെ അത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ആരംഭിച്ച പ്രണയം ഇപ്പോൾ 10 വർഷത്തെ വിവാഹ ജീവിതവും കഴിഞ്ഞ് നിൽക്കുകയാണ്.

ഫ്ലവേഴ്സ് ചാനലിലൂടെയാണ് അശ്വതിയുടെ മിനിസ്ക്രീൻ ജീവിതം ആരംഭിച്ചത്. സുരാജ് വെഞ്ഞാറമൂട് നോടൊപ്പം അവതാരകയായി എത്തിയ ചുരുണ്ടമുടിക്കാരിയെ പ്രേക്ഷകർ വളരെപ്പെട്ടെന്നുതന്നെ സ്വീകരിക്കുകയായിരുന്നു. വളരെ സ്വാഭാവികമായ അവതരണം കൊണ്ട് മികച്ച അവതാരകയായി മാറിയ അശ്വതി പിന്നീട് അഭിനയത്തിലേക്ക് എത്തിയപ്പോഴും പ്രേക്ഷകരുടെ പിന്തുണ ലഭിക്കുകയായിരുന്നു. ഇതിനോടൊപ്പം ബ്ലോഗെഴുത്തും, പുസ്തക രചനയുമായി സജീവമാണ് അശ്വതി. ഫ്ലവേഴ്സ് ചാനലിന്റെ ഭാഗമായ 24 ന്യൂസിൽ വാർത്ത അവതാരകയായും അശ്വതി എത്താറുണ്ട്.

അശ്വതിയുടെ 18 ഓർമ്മ കഥകളുടെ സമാഹാരമായ “ഠാ ഇല്ലാത്ത മുട്ടായികൾ: എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിൽ എല്ലാത്തിനുമുപരി റേഡിയോ ജോക്കിയായി അശ്വതി ശ്രദ്ധനേടിയിരുന്നു. ആറു വർഷത്തെ റേഡിയോ ജീവിതത്തിനു ശേഷമാണ് അശ്വതി മിനി സ്ക്രീനിലേക്ക് എത്തുന്നത്. ശുദ്ധ മലയാള ഭാഷയിലുള്ള അശ്വതിയുടെ സംസാരം തന്നെയാണ് പ്രേക്ഷകരെ ഏറെ ആകർഷിക്കുന്നത്. അശ്വതിയുടെ ഭർത്താവ് ശ്രീകാന്ത് ദുബായിൽ സ്വന്തമായി സ്ഥാപനം നടത്തുകയാണ്. “കുഞ്ഞെൽദോ ” എന്ന ചിത്രത്തിൽ ഗാനങ്ങൾ രചിച്ചതിനുപുറമേ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട് താരം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top