Movlog

Film News

തമിഴ് സിനിമാതാരം നിതീഷ് വീര കോവിഡ് ബാധിച്ച് മരിച്ചു

തമിഴ് സിനിമ മേഖലയിലെ പ്രമുഖ നടൻ നിതീഷ് വീര കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ദേശീയ അവാർഡ് നേടിയ അസുരൻ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലൂടെയാണ് നിതീഷ് ശ്രദ്ധേയനായത്. മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രമായിരുന്നു അസുരൻ. ചിത്രത്തിലെ മികച്ച പ്രകടനത്തിന് നായകൻ ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായ കാല എന്ന ചിത്രത്തിലും നിധീഷ് ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു. ധനുഷ് നായകനായ പുതുപ്പേട്ടൈ എന്ന ചിത്രത്തിലൂടെയാണ് നിതീഷ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം ആണ് നിതീഷിന്റേത്. താര ത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. സംവിധായകൻ സെൽവരാഘവൻ ആദരാഞ്ജലികൾ അർപ്പിച്ചു. ധനുഷിന് സഹോദരനായ സെൽവരാഘവൻ ആയിരുന്നു പുതുപ്പേട്ടൈ സംവിധാനം ചെയ്തത്. നടൻ വിഷ്ണു വിശാലും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി രാജ്യത്ത് വ്യാപിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മരണനിരക്കും ഉയർന്നു വരികയാണ്. ആശുപത്രികളിൽ കിടക്കകളും വെന്റിലേറ്റർ കളും ദുർലഭം ആവുന്നത് ഏറെ ആശങ്കകളാണ് സൃഷ്ടിക്കുന്നത്. വിജയ് സേതുപതിയും ശ്രുതി ഹാസനും ഒരുമിച്ച് എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിലും നിതീഷ് ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. നടൻ ധനുഷും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത് ഹൃദയഭേദകമാണ് എന്നും എന്റെ സഹോദരനെ ആണ് നഷ്ടപ്പെട്ടത് എന്നും ധനുഷ് ട്വീറ്റ് ചെയ്തു. അസുരൻ എന്ന സിനിമയിലെ പാണ്ഡ്യൻ എന്ന വില്ലൻ കഥാപാത്രമായിരുന്നു നിതീഷിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം. രാഷ്ട്രീയക്കാർക്കും സിനിമാക്കാർക്കും ക്രിക്കറ്റ് താരങ്ങൾക്കും അടക്കം വ്യാപകമായി ഈ രോഗം ബാധിക്കുകയാണ്. ഒരുപാട് പേരുടെ ജീവനാണ് കോവിഡിനോട് പോരാടി നഷ്ടമായിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top