Movlog

Film News

ഇടതുപക്ഷത്തെ പിന്തുണച്ചു ആസിഫ് അലിയുടെ പുതിയ സിനിമ

ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രമാണ് എല്ലാം ശരിയാകും. ജൂണ്‍ നാല് മുതല്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും. ‘ രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങള്‍ DIYF കാര്‍ക്ക് ഒരൊറ്റ നയം ഉള്ളു.. ‘എല്ലാം ശരിയാകും’ എന്നു കുറിച്ചുകൊണ്ടാണ് ചിത്രത്തിന്റെ പോസ്റ്റും റിലീസ് തീയതി ആസിഫ് അലി പങ്കുവെച്ചത്. മലയാളികള്‍ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ജിബു ജേക്കബ്ബ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രജിഷ വിജയനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. തോമസ് തിരുവല്ല, ഡോ. പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഷാരിസ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും രജിഷ വിജയനും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ‘എല്ലാം ശരിയാകും’ എന്ന സിനിമയ്ക്ക്. ഔസേപ്പച്ചനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍.

ശ്രീജിത് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’. മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്തെത്തിയ ആസിഫ് അലിക്ക് വന്‍സ്വീകാര്യത നേടിയിരുന്നു. തീരദേശ മേഖലയില്‍ ആസിഫ് അലി നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി. നൂറ് കണക്കിന് ബൈക്കുകളുടെ അകമ്ബടിയോടു കൂടി തങ്കശ്ശേരിയില്‍ നിന്നായിരുന്നു റോഡ് ഷോ ആരംഭിച്ചത്. എല്ലാവരുടെയും സ്‌നേഹവും സന്തോഷവും കാണുമ്ബോള്‍ മുകേഷ് വീണ്ടും ജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് ആസിഫ് അലി പ്രചാരണ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top