Movlog

Kerala

സ്വർണം കൊണ്ട് മൂടിയത് കാരണം അശ്വതിയുടെ വിവാഹ സാരി പോലും കാണാൻ കഴിഞ്ഞില്ല-എന്ന് വിമർശനം – “അന്ന് നാട്ടുകാരെ കാണിക്കാൻ ആയിരുന്നു അങ്ങനെ സ്വർണം അണിഞ്ഞതെന്നും -താരത്തിന് പറയാനുള്ളത് ഇതാണ്

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു അവതാരക ആണ് അശ്വതി ശ്രീകാന്ത്. തന്മയത്തോടു കൂടിയുള്ള അവതരണശൈലികൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ അശ്വതിക്ക് എളുപ്പം സാധിച്ചു. ഫ്ളവർസ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന “കോമഡി സൂപ്പർനൈറ്റ്” എന്ന പരിപാടിയിലൂടെ സുരാജ് വെഞ്ഞാറമൂടിനോടൊപ്പം ആയിരുന്നു അശ്വതി അവതാരക ആയി എത്തിയത്. കുസൃതി ചോദ്യങ്ങളുമായി എത്തുന്ന അശ്വതി വളരെ പെട്ടെന്നാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയത്. പിന്നീട് അഭിനയത്തിലേക്കും ചുവട് വെച്ച അശ്വതി,ഫ്ളവർസിൽ സംപ്രേഷണം ചെയ്യുന്ന “ചക്കപ്പഴം” എന്ന പരമ്പരയിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

എഴുത്തുകാരി കൂടി ആയ അശ്വതി സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി കുറിപ്പുകളാണ് അശ്വതി സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കുന്നത്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകരുമായി താരം പങ്കു വെക്കാറുണ്ട്. തന്റെ പ്രണയകഥയും കഥയിലെ നായകനെ സ്വന്തമാക്കിയതെങ്ങനെ എന്നെല്ലാം താരം തുറന്നു പറഞ്ഞിട്ടുണ്ട്. അടുത്തിടെ അശ്വതി പങ്കു വെച്ച ഒരു ചിത്രത്തിന് മോശം കമന്റ് കിട്ടിയതും അതിന് താരം നൽകിയ മറുപടിയും എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അശ്വതി പങ്കു വെക്കുന്ന കുറിപ്പുകൾക്ക് എല്ലാം മികച്ച സ്വീകാര്യത ആണ് ലഭിക്കാറുള്ളത്.

ഇപ്പോഴിതാ സ്ത്രീധനം നൽകിയുള്ള വിവാഹത്തെ കുറിച്ചുള്ള തന്റെ നിലപാടുകൾ വ്യക്തമാക്കുകയാണ് താരം തന്റെ ഏറ്റവും പുതിയ കുറിപ്പിലൂടെ. ഇത് വരെ സമ്പാദിച്ചു സ്വരുക്കൂട്ടിയ പണം വെച്ചായിരിക്കും ഓരോ വീട്ടിലും മാതാപിതാക്കൾ അവരുടെ പെണ്മക്കളെ വിവാഹം കഴിപ്പിച്ച് അയക്കുന്നത്. ആ ഒരു ബോധ്യം തന്നെയാണ് പെൺകുട്ടികളെ പ്രശ്നങ്ങളിലേക്ക് തള്ളിവിടുകയും സഹിക്കാൻ നിസ്സഹായരാക്കുന്നതും. മാതാപിതാക്കൾക്ക് രോഗാവസ്ഥ കൂടി ആണെങ്കിൽ സഹിക്കുക എന്നല്ലാതെ മറ്റൊരു മാർഗവും അവർക്ക് മുന്നിൽ ഉണ്ടാവില്ല. പലപ്പോഴും സഹിക്കാൻ ആവാതെ സഹായത്തിനായി കൈ നീട്ടുന്നവരെ കാത്തിരിക്കുന്നത് സമൂഹത്തിന്റെ കുത്തുവാക്കുകളും മോശംവാക്കുകളും ആണ്. പറ്റാത്ത സാഹചര്യങ്ങളിൽ നിന്നും ഇറങ്ങി പോരുന്നവരെ വിധിക്കാതിരിക്കാനുള്ള മനോഭാവം സമൂഹം കാണിക്കേണ്ടിയിരിക്കുന്നു.

എന്നാൽ അശ്വതിയുടെ കുറിപ്പിനെതിരെ അശ്വതിയുടെ വിവാഹ ചിത്രം പങ്കു വെച്ച് പലരും രംഗത്തെത്തി. സ്വർണം കൊണ്ട് മൂടിയത് കാരണം അശ്വതിയുടെ വിവാഹ സാരി പോലും കാണാൻ കഴിഞ്ഞില്ല എന്ന് ചിലർ പരിഹസിച്ചു. ഇങ്ങനെ ഒക്കെ ഓരോരുത്തരും ചെയ്യുന്നത് കൊണ്ടാണ് ഇന്നും ഈ സ്ത്രീധന സമ്പ്രദായം തുടരുന്നതെന്ന് പലരും അശ്വതിയെ വിമർശിച്ചു. എന്നാൽ ഒമ്പത് വർഷങ്ങൾക്ക് മുമ്പുള്ള തന്റെ വിവാഹ ഫോട്ടോ ആയി ആരും വരണ്ട എന്ന് അശ്വതി ശ്രീകാന്ത് പറയുന്നു. വിവാഹ വസ്ത്രം ഉൾപ്പെടെ അന്ന് അണിഞ്ഞതെല്ലാം സ്വയം അധ്വാനിച്ച് ഉണ്ടാക്കിയതാണെന്നും വീട്ടുകാരോട് താനോ ഭർത്താവോ സ്ത്രീധനം വാങ്ങിയിട്ടില്ല എന്നും അശ്വതി കൂട്ടിച്ചേർത്തു. അന്ന് നാട്ടുകാരെ കാണിക്കാൻ ആയിരുന്നു അങ്ങനെ സ്വർണം അണിഞ്ഞതെന്നും ഇന്ന് അതിന് പശ്ചാത്തപിക്കുന്നു എന്നും അശ്വതി മറുപടി നൽകി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top