Movlog

Movie Express

ജീവിതത്തിലെടുത്ത നിർണായകമായ ആ തീരുമാനം മാറ്റേണ്ടി വന്ന സാഹചര്യം വെളിപ്പെടുത്തി അശ്വതി ശ്രീകാന്ത്.

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള അവതാരകയാണ് അശ്വതി ശ്രീകാന്ത്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത “കോമഡി സൂപ്പർ നൈറ്റ് വിത്ത് സുരാജ്” എന്ന ഷോയിലൂടെ സുരാജ് വെഞ്ഞാറമൂടിനോട് ഒപ്പം അവതരണത്തിലേക്ക് കടന്നുവന്ന താരം ആണ് അശ്വതി ശ്രീകാന്ത്. തന്മയത്വത്തോടുള്ള അവതരണം കൊണ്ടു മലയാളികളെ വളരെ പെട്ടെന്ന് തന്നെ കയ്യിൽ എടുക്കുകയായിരുന്നു അശ്വതി. കുസൃതി ചോദ്യവും ആയി എത്തുന്ന അശ്വതിയോട് ഒരു കുടുംബത്തിലെ കുട്ടിയോടെന്ന പോലെ ഉള്ള സ്നേഹമാണ് മലയാളികൾക്ക്. അവതരണത്തിൽ നിന്നും പിന്നീട് അഭിനയത്തിലേക്ക് കടന്ന അശ്വതി, ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന “ചക്കപ്പഴം” എന്ന പരമ്പരയിൽ അഭിനയിക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. സാമൂഹ്യ വിഷയങ്ങളിൽ അശ്വതി സ്വീകരിക്കുന്ന ശക്തമായ നിലപാടുകൾക്ക് പൂർണ പിന്തുണയാണ് ആരാധകർ നൽകുന്നത്. അടുത്തിടെ വീണ്ടും അമ്മയാകാൻ പോവുകയാണെന്ന്വെളിപ്പെടുത്തിയ അശ്വതി ഗർഭകാല വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ ജീവിതത്തിൽ ഉണ്ടായ നിർണായകമായ ഒരു സംഭവത്തെക്കുറിച്ചും അതുകാരണം എടുക്കേണ്ടി വന്ന ചില തീരുമാനങ്ങളെ കുറിച്ചും തുറന്നുപറയുകയാണ് അശ്വതി തന്റെ ഏറ്റവും പുതിയ കുറിപ്പിലൂടെ.

അശ്വതിയെ പോലെ തന്നെ സുപരിചിതയാണ് മലയാളികൾക്ക് അശ്വതിയുടെ മകൾ പത്മയും. മകൾ പത്മ മാത്രം മതിയെന്നായിരുന്നു അശ്വതിയും ഭർത്താവും ആദ്യം തീരുമാനിച്ചിരുന്നത്. ജീവിതത്തിൽ ഒരു സന്ദർഭം വന്നപ്പോൾ ഈ തീരുമാനം മാറ്റുകയായിരുന്നു. ഇതിനു കാരണം അശ്വതിയുടെ അമ്മയായിരുന്നു. കുടുംബത്തിന്റെ ശക്തിയും കുടുംബത്തിലെ നെടുംതൂണും ആയിരുന്നു അശ്വതിയുടെ ‘അമ്മ. എല്ലാകാര്യത്തിനും അമ്മയെ ആശ്രയിച്ചായിരുന്നു അശ്വതി ജീവിച്ചിരുന്നത്. അടുത്തിടെ അമ്മയ്ക്ക് ഒരു ശസ്ത്രക്രിയ ചെയ്യേണ്ടി വന്നപ്പോൾ ആദ്യം തളർന്നുപോയ അശ്വതിക്ക് കൈത്താങ്ങായി അനിയനും അനിയനു താങ്ങായി അശ്വതിയും ആയിരുന്നു ഉണ്ടായിരുന്നത്. അമ്മയെ വിളിക്കുമ്പോൾ കിട്ടിയില്ലെങ്കിൽ അനിയൻ ഉടനെ വിളിക്കുന്നത് അശ്വതിയെയും അശ്വതി അനിയനെയും ആണ്.

അന്നാണ് അശ്വതി അക്കാര്യം ചിന്തിച്ചു തുടങ്ങിയത്. അശ്വതിക്ക് എന്തെങ്കിലും സംഭവിച്ചാൽ പത്മ തനിച്ചായി പോകുമല്ലോ എന്ന്. മകൾക്ക് പിന്തുണ നൽകാൻ ആരുമുണ്ടാവില്ല എന്ന ചിന്ത ആണ് അശ്വതിയുടെ തീരുമാനം മാറ്റിയത്. അങ്ങനെ അമ്മയുടെ കൂടെ ഐസിയുവിൽ നിന്ന സമയത്ത് അശ്വതി രണ്ടാമതൊരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചു തുടങ്ങി. ഇപ്പോൾ അശ്വതിയുടെ വയറ്റിൽ ആണ് കുഞ്ഞു എങ്കിലും മുഴുവൻ പരിചരണവും നൽകുന്നത് മകൾ പത്മയാണ്. അമ്മയുടെ വയറ്റിൽ ഒരു വാവ ഉണ്ടെന്നറിഞ്ഞപ്പോൾ പത്മ ആദ്യം പറഞ്ഞുവെങ്കിലും പിന്നീട് ഉള്ള എല്ലാ ദിവസവും അശ്വതിയുടെ കാര്യങ്ങൾ നോക്കിയിരുന്നതും എപ്പോഴും കൂടെ ഉണ്ടായിരുന്നതും പത്മയാണെന്ന് അശ്വതി കൂട്ടിച്ചേർത്തു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top