Movlog

Kerala

ഇനി ഞങ്ങൾ മൂന്നല്ല, നാലെന്ന് അശ്വതി ശ്രീകാന്ത്.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു അവതാരകയാണ് അശ്വതി ശ്രീകാന്ത്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന കോമഡി സൂപ്പർ നൈറ്റ് എന്ന പരിപാടിയിലൂടെ സുരാജ് വെഞ്ഞാറമൂടിനൊപ്പം അവതാരകയായി എത്തിയ അശ്വതി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ഈ പരിപാടിയിൽ കുസൃതി ചോദ്യങ്ങളും ആയി എത്തിയിരുന്ന അശ്വതിക്ക് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചത്. 2010 മുതൽ റെഡ് എഫ് എമ്മിൽ റേഡിയോ ജോക്കി ആയി പ്രവർത്തിക്കുന്ന അശ്വതി മിനിസ്ക്രീൻ രംഗത്തെത്തുന്നത് 2014ലാണ്.

അവതരണത്തിനു പുറമേ മോഡലിങ്ങിലും സജീവമാണ് അശ്വതി. മികച്ച ഒരു എഴുത്തുകാരി കൂടിയായ അശ്വതി പങ്കുവയ്ക്കുന്ന കുറിപ്പുകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം ആകാറുണ്ട്. ഇപ്പോൾ ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന “ചക്കപ്പഴം” എന്ന കുടുംബ പരമ്പരയുടെ അഭിനയരംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ് താരം. മറ്റു പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി തമാശകളും ഹൃദയഹാരിയായ കുടുംബ മുഹൂർത്തങ്ങളും നിറഞ്ഞ ഒരു പരമ്പരയാണ് ചക്കപ്പഴം. ചക്കപ്പഴത്തിലെ അശ്വതിയുടെ കഥാപാത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷവാർത്തയാണ് താരം ആരാധകരുമായി പങ്കു വച്ചിരിക്കുന്നത്. രണ്ടാമതും ഗർഭിണിയായ സന്തോഷം അശ്വതി തന്നെയാണ് ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ചത്. ഭർത്താവിനും കുഞ്ഞിനുമൊപ്പം ചുവന്ന വസ്ത്രങ്ങൾ അണിഞ്ഞുള്ള ചിത്രങ്ങൾ ആണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഞങ്ങൾ ഉടൻ നാലു പേർ ആകുമെന്നും കുടുംബം വളരുന്നു എന്നുമായിരുന്നു അശ്വതി ചിത്രങ്ങളോടൊപ്പം കുറിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top