Movlog

Faith

അച്ഛൻ എന്ന് മാത്രമേ ഞാൻ വിളച്ചിട്ടുള്ളൂ.. നെഞ്ച് പൊട്ടും വേദനയിൽ ആശ ശരത്തിന്റെ കുറിപ്പ് !

മലയാള സിനിമയിൽ സജീവമായിട്ടുള്ള നടിയും നർത്തകിയും ആണ് ആശ ശരത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന “കുങ്കുമപ്പൂവ്” എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ ജയന്തി ടീച്ചറായി ശ്രദ്ധേയയായ ആശ ശരത്, “ഫ്രൈഡേ” എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ചുവടുവെക്കുന്നത്. “സക്കറിയയുടെ ഗർഭിണികൾ”, “ബഡ്ഡി”, “ദൃശ്യം”, “അനുരാഗ കരിക്കിൻ വെള്ളം”, “കിങ്‌ലയർ” എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട് താരം. ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ “ദൃശ്യം” എന്ന ചിത്രത്തിലെ ഐ ജി ഗീത പ്രഭാകരൻ എന്ന കഥാപാത്രമായിരുന്നു ആശ ശരത്തിന്റെ അഭിനയ ജീവിതത്തിലെ തന്നെ വഴിത്തിരിവായി മാറിയത്. ചിത്രത്തിന്റെ തമിഴ്, കന്നഡ പതിപ്പുകളിൽ ഈ കഥാപാത്രം ചെയ്തത് ആശ ശരത് തന്നെയായിരുന്നു.

അഭിനയത്തിന് പുറമെ അസാധ്യ നൃത്തപാടവം ഉള്ള താരം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി എന്നിവയെല്ലാം അഭ്യസിച്ചിട്ടുണ്ട്. അഭിനയത്തിനും നൃത്തത്തിനും പുറമെ റേഡിയോ ജോക്കിയായി ദുബായിൽ പ്രവർത്തിച്ചിട്ടുള്ള ആശ ശരത് നിരവധി ഡാൻസ് സ്കൂളുകളും നടത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം അന്തരിച്ച ഇതിഹാസ താരം ജി കെ പിള്ളയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കു വെക്കുകയാണ് താരം. “കുങ്കുമപ്പൂവ്” എന്ന പരമ്പരയിൽ പ്രൊഫസർ ജയന്തി ടീച്ചർ ആയി ആശ ശരത് എത്തിയപ്പോൾ അച്ഛൻ ആയി എത്തിയത് ജി കെ പിള്ള ആയിരുന്നു.

അച്ഛാ എന്നല്ലാതെ മറ്റൊന്നും ആശ അദ്ദേഹത്തിനെ വിളിച്ചിരുന്നില്ല. തനിക്ക് പിറക്കാതെ പോയ മകൾ ആയിട്ടാണ് അദ്ദേഹം ആശയെ സ്നേഹിച്ചിരുന്നത്.

കുങ്കുമപ്പൂവിലെ പ്രഫസർ ജയന്തിയുടെ അച്ഛൻ ആശയ്ക്ക് സ്വന്തം അച്ഛൻ തന്നെ ആയിരുന്നു. അത് കൊണ്ട് തന്നെ ജി കെ പിള്ളയുടെ വേർപാട് ആശ ശരത്തിന് വ്യക്തിപരമായ നഷ്ടവും വേദനയും ആണ്.

മലയാള സിനിമയിൽ ആശയുടെ ഏറ്റവും പ്രിയപ്പെട്ട നടൻ കൂടിയായിരുന്നു ജി കെ പിള്ള. താരം പങ്കു വെച്ച ഹൃദയഭേദകമായ കുറിപ്പ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. അടുത്തിടെയായിരുന്നു താരത്തിന്റെ സ്വന്തം അച്ഛൻ ഈ ലോകത്തോട് വിട പറഞ്ഞത്.

കഴിഞ്ഞ ദിവസം ആയിരുന്നു മലയാള സിനിമയുടെ അനശ്വര നടൻ ജി കെ പിള്ള അന്തരിച്ചത്. 97 വയസ്സായിരുന്നു താരത്തിന് പ്രായം. മലയാള സിനിമയുടെ കാരണവർ സ്ഥാനത്ത് ഉള്ള താരം തിരുവനന്തപുരം ജില്ലയിലെ ഇടവകയിലെ വസതിയിലായിരുന്നു അന്ത്യശ്വാസം കൊണ്ടത്.

65 വർഷം നീണ്ട അഭിനയ ജീവിതത്തിൽ 325 ഓളം സിനിമകളിൽ അഭിനയിച്ച ജി കെ പിള്ള, 1954ൽ പുറത്തിറങ്ങിയ “സ്നേഹസീമ” എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവടു വെച്ചത്.

ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്നു താരം. 1924ൽ ഗോവിന്ദപ്പിള്ളയുടെയും സരസ്വതി അമ്മയുടേയും മകനായി തിരുവനന്തപുരം ചിറയിൻകീഴിൽ ജനിച്ച ജി കേശവപിള്ള പതിനാറാം വയസ്സിൽ ആയിരുന്നു രാജ്യത്തെ സേവിക്കാനായി പട്ടാളത്തിൽ ചേർന്നത്.

12 വർഷം നീണ്ട സേവനങ്ങൾക്ക് ശേഷം ആയിരുന്നു അദ്ദേഹം കലാ ജീവിതത്തിലേക്ക് കടന്നത്. മലയാള സിനിമകളിലും പാരമ്പരകളിലും സജീവമായിരുന്ന താരം “കുങ്കുമപ്പൂവ്” എന്ന പരമ്പരയിലൂടെ ആണ് മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top