Movlog

Movie Express

മീനൂട്ടി വേണ്ടെന്നു പറഞ്ഞ് ദിലീപ് വേണ്ടെന്നു വെച്ച ആ സിനിമ.

മലയാള സിനിമയിലെ ജനപ്രിയ നായകൻ ആണ് ദിലീപ്. ദിലീപിനെ പോലെ വ്യത്യസ്തമായ നായക കഥാപാത്രങ്ങൾ ചെയ്ത മറ്റൊരു താരം മലയാളത്തിൽ ഇല്ലെന്നുതന്നെ പറയാം. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി രൂപമാറ്റം ചെയ്യുന്നതിനും അങ്ങേയറ്റം കഠിനാധ്വാനം ചെയ്യുന്നതിൽ യാതൊരു മടിയില്ലാത്ത ഒരു താരമാണ് ദിലീപ്. മിമിക്രിയിൽ നിന്നും മലയാള സിനിമയിലേക്കെത്തി സൂപ്പർതാരമായ ദിലീപ് മകളുടെ നിർദ്ദേശമനുസരിച്ച് ഒരു സിനിമയിൽ നിന്നും പിന്മാറിയ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച വിജയചിത്രങ്ങളിൽ ഒന്നായിരുന്നു ആമിർഖാൻ നായകനായ “ത്രീ ഇഡിയറ്റ്സ്”. ചേതൻ ഭഗത് എഴുതിയ “ഫൈവ് പോയിന്റ് സംവൺ” എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ സിനിമയായിരുന്നു ഇത്. ഇതിഹാസ സംവിധായകൻ രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത സിനിമയിൽ ആമിർ ഖാൻ, കരീന കപൂർ, മാധവൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു സൈലൻസർ. ഓമി വൈദ്യ എന്ന നവാഗതനായ നടനായിരുന്നു ചതുർ രാമലിംഗം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. കഥയിലുടനീളം ഒരു കോമാളിയായി ചിത്രീകരിച്ച ഈ കഥാപാത്രത്തെ മികച്ച രീതിയിൽ തന്നെ ഓമി വൈദ്യ അവതരിപ്പിച്ചു. പുസ്തകത്തിലുള്ളത് മാത്രം പഠിക്കുന്നതാണ് വിദ്യാഭ്യാസം എന്ന് കരുതുന്ന ഒരു പുസ്തകപ്പുഴു ആയിരുന്ന കഥാപാത്രം.

“ത്രീ ഇഡിയറ്റ്സ് ” എന്ന സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ, ബ്രഹ്മാണ്ട സംവിധായകൻ ശങ്കറാണ് ഈ സിനിമയെ “നൻപൻ ” എന്ന പേരിൽ ഒരുക്കിയത്. ആമിർ ഖാൻ അവതരിപ്പിച്ച നായക കഥാപാത്രത്തെ വിജയ് ആയിരുന്നു തമിഴിൽ അവതരിപ്പിച്ചത്. സൈലൻസർ എന്ന കഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുവാൻ സംവിധായകൻ ശങ്കർ ആദ്യംസമീപിച്ചത് ദിലീപിനെ ആയിരുന്നു. ദിലീപിന്റെ നിരവധി സിനിമകൾ കണ്ടു ഇഷ്ടപെട്ട ശങ്കർ ഈ കഥാപാത്രത്തെ ചെയ്യുവാൻ ദിലീപിനെക്കാൾ മികച്ച ഒരു നടൻ ഉണ്ടാവില്ല എന്ന് കരുതുക യായിരുന്നു. എന്നാൽ ഈ കഥാപാത്രത്തെ ദിലീപ് ഏറ്റെടുക്കുന്നതിൽ നിന്നും മകൾ മീനാക്ഷി വിലക്കി. ആ സിനിമ അച്ഛൻ ചെയ്യുകയാണെങ്കിൽ ഒരിക്കലും മിണ്ടില്ല എന്നായിരുന്നു ദിലീപിന്റെ മകൾ മീനാക്ഷി പറഞ്ഞത്. അത്രയേറെ കോമാളിത്തരം നിറഞ്ഞ ഒരു കഥാപാത്രമായിരുന്നു അതെന്ന് മീനാക്ഷിക്ക് അറിയാമായിരുന്നു. അങ്ങനെയൊരു കഥാപാത്രത്തെ ദിലീപ് അവതരിപ്പിക്കുക ആണെങ്കിൽ അത് ദിലീപിന്റെ അഭിനയജീവിതത്തെ സാരമായി ബാധിക്കും എന്ന് മീനാക്ഷി മനസ്സിലാക്കിയിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top