Movlog

Kerala

ഞാൻ ഇപ്പോൾ ഒരു മോശം ബന്ധത്തിൽ ആണ് ! അപമാനം താങ്ങാൻ പറ്റാതെ ആ പേടിയിൽ ബന്ധം വേർപെടുത്തുക എന്നത് പേടിയാണ് ! മറുപടിയുമായി ആര്യ

അവതാരക, നടി, മോഡൽ, ഹാസ്യതാരം തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് മലയാളികളുടെ ഇഷ്ട താരം ആര്യയ്ക്ക്.

മിനിസ്ക്രീനിലും മോഡലിങ്ങിലും സജീവമായിട്ടുള്ള താരം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത “ബഡായി ബംഗ്ലാവ്” എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ഏറെ ശ്രദ്ധേയമായത്. രമേശ് പിഷാരടിക്കും മുകേഷിനും ഒപ്പം ബഡായി ബംഗ്ലാവിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആര്യ പിന്നീട് നിരവധി ടെലിവിഷൻ ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്.

ജനപ്രിയ ഗെയിം ഷോ ആയ ബിഗ് ബോസ് സീസൺ 2 വിൽ മത്സരാർത്ഥിയായി എത്തിയപ്പോഴായിരുന്നു ആര്യയുടെ വ്യക്തി ജീവിതത്തെ കുറിച്ച് മലയാളികൾ കൂടുതൽ അറിയുന്നത്. ഒരു മികച്ച നർത്തകി കൂടിയായ ആര്യ പ്ലസ് ടുവിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന “ഓഫീസർ” എന്ന പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ ആര്യ വിവാഹത്തിനു ശേഷം ആയിരുന്നു മോഡലിങ്ങിലേക്ക് തിരിഞ്ഞത്.

പ്രശസ്ത സീരിയൽ താരം അർച്ചന സുശീലന്റെ സഹോദരൻ രോഹിത് ആയിരുന്നു ആര്യയുടെ ഭർത്താവ്. ഇവർക്ക് ഒരു മകളുണ്ട്, റോയ. എന്നാൽ ഈ വിവാഹബന്ധം അധികം നീണ്ടു നിന്നില്ല. രോഹിതും ആയി വേർപിരിഞ്ഞു കഴിയുകയാണെങ്കിലും നല്ല സുഹൃത്തുക്കൾ ആണ് ഇവർ ഇപ്പോഴും. ബഡായി ബംഗ്ലാവിൽ രമേശ് പിഷാരടിയുടെ ഭാര്യയായി എത്തിയ ആര്യ യഥാർത്ഥ ജീവിതത്തിലും രമേശിന്റെ ഭാര്യയാണെന്ന് ഒരുപാട് ആളുകൾ കരുതിയിരുന്നു.

ബഡായി ബംഗ്ലാവിനോടൊപ്പം തന്നെ സീരിയലുകളിലും സിനിമകളിലും സജീവമായിരുന്നു താരം. “ഒരു സെക്കൻഡ് ക്ലാസ് യാത്ര”, “കുഞ്ഞിരാമായണം”, “പ്രേതം”, “തോപ്പിൽ ജോപ്പൻ”, “ഗാനഗന്ധർവ്വൻ” തുടങ്ങി നിരവധി ചിത്രങ്ങളിലും ആര്യ അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും എല്ലാം നിമിഷനേരം കൊണ്ട് വൈറൽ ആകാറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തുന്ന താരത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്.

എന്നാൽ ഇതൊന്നും വകവയ്ക്കാതെ സന്തോഷകരമായി മുന്നോട്ട് പോവുകയാണ് ആര്യ. ആര്യയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മുൻ ഭർത്താവ് രോഹിത്തിന്റെ രണ്ടാം വിവാഹത്തിന് ആര്യയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രോഹിത്തിനും ഭാര്യക്കും വിവാഹ ആശംസകൾ അറിയിച്ച് ആര്യ രംഗത്തെത്തിയത് നിറഞ്ഞ കയ്യടിയോടെ ആണ് ആരാധകർ സ്വീകരിച്ചത്.

ഇപ്പോഴിതാ ആരാധികയുടെ ഒരു ചോദ്യത്തിന് ആര്യ നൽകിയ മറുപടിയാണ് ശ്രദ്ധേയമാവുന്നത്. ഒരു ദുഷിച്ച ദാമ്പത്യ ജീവിതത്തിൽ അകപ്പെട്ട ആരാധിക അപമാനം നേരിടേണ്ടി വരുമെന്ന ഭയം കാരണം വിവാഹ മോ ച നം നേ ടാൻ പേടിയാണ് എന്നായിരുന്നു പറഞ്ഞത്. ഈ മെസ്സേജ് കണ്ട ആര്യയ്ക്ക് ആശ്ചര്യം ആണ് ഉണ്ടായത്. നിങ്ങൾ എന്നെ കളിയാക്കുകയാണോ എന്നായിരുന്നു നടിയുടെ ആദ്യത്തെ ചോദ്യം. പ്രിയപ്പെട്ടവളെ നിങ്ങൾ നിങ്ങളോട് തന്നെ എന്താണ് ചെയ്യുന്നത് എന്ന് എന്തെങ്കിലും ധാരണയുണ്ടോ എന്ന് താരം ചോദിച്ചു.

എത്രയും പെട്ടെന്ന് ബന്ധുക്കളെ വിവരം അറിയിക്കുക. അത് പ്രയാസമാണെങ്കിൽ എന്നോട് പറയുക. ദയവുചെയ്ത് മിണ്ടാതെ ഇരിക്കരുത് എന്നും ആര്യ പറഞ്ഞു. ഇതുപോലെ മിണ്ടാതെ നിൽക്കുന്നത് ഒരു കുറ്റകൃത്യത്തിന് കൂട്ടുനിൽക്കുന്നത് പോലെയാണ്. അതുകൊണ്ട് ദയവുചെയ്ത് തുറന്നു സംസാരിക്കുക എന്ന് ആര്യ പങ്കുവെച്ചു. ആര്യയുടെ സന്ദേശം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്.

നിരവധി പേരാണ് ആര്യ പറഞ്ഞത് പിന്തുണച്ച് രംഗത്തെത്തിയത്. ഭർതൃവീട്ടിലെ ഗാർഹിക സ്ത്രീധന പീഡനത്തിന്റെ പേരിൽ പെൺകുട്ടികൾ മരിക്കുന്നത് ഒരു തുടർക്കഥയായി ഇരിക്കുന്ന സാഹചര്യത്തിലാണ് ആര്യയുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top