Movlog

Movie Express

വിവാഹം അടുത്തമാസമാണ് ! സന്തോഷ വാർത്തയും സർപ്രൈസും ലൈവിൽ പുറത്ത് വിട്ടു ആര്യ

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള അവതാരകയും, നടിയുമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന “ബഡായി ബംഗ്ലാവ്” എന്ന പരിപാടിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ താരമാണ് ആര്യ. കൗണ്ടറുകളുടെ രാജാവ് ആയ പിഷാരടിയോടൊപ്പം കട്ടക്ക് പിടിച്ചു നിന്ന് പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറാൻ ആര്യയ്ക്ക് എളുപ്പത്തിൽ സാധിച്ചു. യഥാർത്ഥ ജീവിതത്തിലും പിഷാരടിയുടെ ഭാര്യ ആണ് ആര്യ എന്ന് കരുതിയവരും ഒരുപാടുണ്ട്. അവതാരികയിൽ നിന്നും അഭിനേത്രി ആയി മാറിയ ആര്യ നിരവധി സിനിമകളിലും ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

ബിഗ് ബോസ് മലയാളം സീസൺ 2 ൽ എത്തിയപ്പോഴാണ് ആര്യയുടെ വ്യക്തി ജീവിതത്തെ കുറിച്ച് പ്രേക്ഷകർ കൂടുതൽ അറിഞ്ഞത്. പ്രശസ്ത സീരിയൽ താരം അർച്ചന സുശീലന്റെ സഹോദരൻ രോഹിത് സുശീലനെ ആയിരുന്നു ആര്യ വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകൾ ഉണ്ട്, റോയ. വിവാഹ ബന്ധം വേർപെടുത്തിയ ഇവർ നല്ല സുഹൃത്തുക്കൾ ആയി ആണ് മുന്നോട്ട് പോകുന്നത്. അവതരണത്തിനും, അഭിനയത്തിനും പുറമെ മോഡലിംഗിലും സജീവമാണ് താരം. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കു വെക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. ഇപ്പോഴിതാ പ്രിയ സുഹൃത്ത് എലീനയുടെ വിവാഹത്തെ കുറിച്ച് ആര്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്.

കിരൺ ടിവിയിലൂടെ അവതാരകയായി മലയാളികൾക്ക് മുമ്പിലെത്തിയ താരമാണ് എലീന പടിക്കൽ. “ഭാര്യ” എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ ഉള്ളിലേക്ക് വില്ലത്തിയായി പ്രവേശിച്ച എലീന കൂടുതൽ ജനപ്രീതി നേടിയത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ്. എലീനയുടെ അവതരണവും അഭിനയവും ഏറ്റെടുത്ത പ്രേക്ഷകർ എലീന എന്ന വ്യക്തിയെ കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങിയത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്.എല്ലാവരോടും കളിച്ച് ചിരിച്ച് മികച്ച രീതിയിലുള്ള പ്രകടനമാണ് എലീന ഷോയിലുടനീളം കാഴ്ചവച്ചത്.

ബിഗ് ബോസ് ഹൗസിൽ വെച്ച് അടുത്ത സുഹൃത്തുക്കൾ ആയവർ ആണ് എലീനയും ആര്യയും. ഷോ കഴിഞ്ഞിട്ടും ഈ സൗഹൃദം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം തന്റെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കു വെക്കാൻ എലീന ലൈവിൽ എത്തിയിരുന്നു. ഒപ്പം ആര്യയും എത്തിയിരുന്നു. അടുത്ത മാസം ആണ് എലീനയുടെ വിവാഹം എന്നും ക്ഷണക്കത്ത് അടിക്കാൻ കൊടുത്തിട്ടുണ്ട് എന്ന് ആര്യ തുറന്നു പറഞ്ഞു. കോഴിക്കോട് സ്വദേശി രോഹിത് പി നായർ ആണ് വരൻ. ആറു വർഷമായി ഇരുവരും പ്രണയത്തിലാണ്. ഇവരുടെ പ്രണയത്തെ കുറിച്ച് വീട്ടിൽ ആദ്യം അവതരിപ്പിച്ചപ്പോൾ ഇരുമതസ്ഥർ ആയതിനാൽ വീട്ടുകാർ എതിർക്കുകയായിരുന്നു. ഒടുവിൽ അടുത്തിടെയാണ് വീട്ടുകാർ ഇവരുടെ ബന്ധത്തിന് സമ്മതം മൂളിയത്. കോഴിക്കോട് വെച്ച് ഹിന്ദു ക്രിസ്ത്യൻ ആചാര പ്രകാരം ആയിരിക്കും താരത്തിന്റെ വിവാഹം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top