Movlog

Kerala

മാറിടത്തിന്റെ സൈസ് ചോദിച്ചെത്തിയ യുവാവിന് തക്ക മറുപടി നൽകി വായടപ്പിച്ച് ആര്യ !

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള അവതാരകയും, നടിയുമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന “ബഡായി ബംഗ്ലാവ്” എന്ന പരിപാടിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ താരമാണ് ആര്യ. കൗണ്ടറുകളുടെ രാജാവ് ആയ പിഷാരടിയോടൊപ്പം കട്ടക്ക് പിടിച്ചു നിന്ന് പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറാൻ ആര്യയ്ക്ക് എളുപ്പത്തിൽ സാധിച്ചു. യഥാർത്ഥ ജീവിതത്തിലും പിഷാരടിയുടെ ഭാര്യ ആണ് ആര്യ എന്ന് കരുതിയവരും ഒരുപാടുണ്ട്. അവതാരികയിൽ നിന്നും അഭിനേത്രി ആയി മാറിയ ആര്യ നിരവധി സിനിമകളിലും ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

ബിഗ് ബോസ് മലയാളം സീസൺ 2 ൽ എത്തിയപ്പോഴാണ് ആര്യയുടെ വ്യക്തി ജീവിതത്തെ കുറിച്ച് പ്രേക്ഷകർ കൂടുതൽ അറിഞ്ഞത്. പ്രശസ്ത സീരിയൽ താരം അർച്ചന സുശീലന്റെ സഹോദരൻ രോഹിത് സുശീലൻ ആയിരുന്നു ആര്യ വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകൾ ഉണ്ട്, റോയ. വിവാഹ ബന്ധം വേർപെടുത്തിയ ഇവർ നല്ല സുഹൃത്തുക്കൾ ആയി ആണ് മുന്നോട്ട് പോകുന്നത്. അവതരണത്തിനും, അഭിനയത്തിനും പുറമെ മോഡലിംഗിലും സജീവമാണ് താരം. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കു വെക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്.

ഇപ്പോഴിതാ ലൈവിൽ എത്തിയ താരത്തിനോട് വളരെ മോശമായി സംസാരിച്ച ഒരാളിനോട് താരത്തിന്റെ പ്രതികരണം ആണ് ശ്രദ്ധേയമാകുന്നത്. മാറിടത്തിന്റെ സൈസ് ചോദിച്ച് എത്തിയ യുവാവിന് ശക്തമായ മറുപടി തന്നെ ആണ് താരം കൊടുത്തത്. സൈസിന്റെ കാര്യത്തിൽ നിങ്ങളുടെ അമ്മയേക്കാൾ ചെറുത് മതി, അതിന് അവരുടെ സഹായം തേടാം എന്നായിരുന്നു ആര്യ പറഞ്ഞത്. നിരവധി പേരാണ് താരത്തിന്റെ മറുപടിക്ക് പൂർണ പിന്തുണയേകി മുന്നോട്ട് വന്നത്.

തമാശകൾ പറഞ്ഞും ആളുകളെ ചിരിപ്പിച്ചും മികച്ച അവതാരക ആയി മാറിയ ആര്യയുടെ മറ്റൊരു മുഖമായിരുന്നു പ്രേക്ഷകർ ബിഗ് ബോസ് ഹൗസിൽ കണ്ടത്. ബിഗ് ബോസിൽ പങ്കെടുത്തതോടെ താരത്തിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. ബിഗ് ബോസ് മലയാളം സീസൺ 2ൽ ആയിരുന്നു ആര്യ പങ്കെടുത്തിരുന്നത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഷോ ഇടയ്ക്ക് വെച്ച് നിർത്തുകയായിരുന്നു. ആര്യയുടെ ബോൾഡ് ആയ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും വിമർശനങ്ങൾ ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊന്നും വക വെക്കാതെ തന്റെ ജീവിതത്തിൽ ഏറെ സന്തോഷത്തോടെ മുന്നോട്ട് പോവുകയാണ് ആര്യ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top