Movlog

Kerala

എനിക്ക് തീരെ പറ്റുന്നില്ല ഗോപു ! സീ സെക്ഷൻ ചെയ്യാന്ന് പറ – അനുഭവം പങ്കുവെച്ച വീഡിയോ

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള സെലിബ്രിറ്റി കപ്പിൾ ആണ് അരുൺ ഗോപനും-നിമ്മിയും. ഐഡിയ സ്റ്റാർ സിംഗറിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ ഗായകൻ ആണ് അരുൺ ഗോപൻ. ഒരു ഗായകൻ മാത്രമല്ല ഒരു സംഗീത സംവിധായകൻ കൂടിയാണ് അരുൺ ഗോപൻ. അരുണിന്റെ ഭാര്യ നിമ്മിയും മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ്. ടി വി അവതാരക ആയും, പാരമ്പരകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയ താരം ആണ് നിമ്മി. ഈ അടുത്തിടെയാണ് ഇവർക്ക് ഒരു ആൺകുഞ്ഞ് പിറന്നത്. ആര്യൻ എന്നാണ് ഇവരുടെ മകന്റെ പേര്.

നിമ്മിയുടെ ബേബി മൂൺ ചിത്രങ്ങളും ഗർഭകാലത്തെ വിശേഷങ്ങളും തയ്യാറെടുപ്പുകളും എല്ലാം ഇവർ തങ്ങളുടെ യൂട്യൂബ് ചാനൽ വഴി ആരാധകരുമായി പങ്കു വെച്ചിരുന്നു. നിമ്മിയുടെ വളക്കാപ്പ് ചടങ്ങും ഏറെ ശ്രദ്ധേയമായിരുന്നു. പാട്ടും നൃത്തവുമായുള്ള ചടങ്ങുകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ മകൻ ജീവിതത്തിലേക്ക് കടന്നു വന്ന ആ സുന്ദര നിമിഷങ്ങൾ പങ്കു വെക്കുകയാണ് നിമ്മി അരുൺ ഗോപൻ. ഗർഭകാലത്ത് ഒരുപാട് യാത്രകൾ ചെയ്തും, ജോലി ചെയ്തും ആസ്വദിച്ചിരുന്നു നിമ്മി.

ലേബർ റൂമിൽ വേദനയോടെ കഴിയുമ്പോൾ അരുണിന്റെ കൈ മുറുകെ പിടിക്കുന്നതായിരുന്നു ആശ്വാസം എന്ന് നിമ്മി പറയുന്നു. ഇടയ്ക്ക് ഗോപുവിന് പുറത്തേക്ക് പോകേണ്ടി വന്നപ്പോൾ വിഷമമായി എന്നും നിമ്മി പറയുന്നു. വേദന സഹിക്കാൻ ആവാതെ തള്ളി നീക്കിയ ആ നിമിഷങ്ങളെ കുറിച്ചും മകന്റെ വരവിനെ കുറിച്ചും എല്ലാം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കു വെക്കുകയാണ് താരം. ഗർഭിണിയായതിനു ശേഷവും ഷോകൾ ചെയ്‌തു സജീവമായിരുന്നു നിമ്മി. അഞ്ചാം മാസം ആയപ്പോഴാണ് ചെയ്തു കൊണ്ടിരുന്ന ഷോയിൽ നിന്നും നിമ്മി പിന്മാറിയത്.

ആറാം മാസത്തിൽ ആയിരുന്നു ഗർഭിണി ആണെന്നുള്ള വിവരം ഇവർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെക്കുന്നത്. പിന്നീട് അങ്ങോട്ട് ഫോട്ടോഷൂട്ടുകൾ ചെയ്തും യാത്രകൾ ചെയ്തും ഗർഭകാലം ആസ്വദിക്കുകയായിരുന്നു നിമ്മി. പ്രസവത്തെ കുറിച്ച് ഒരുപാട് പേടി ഉള്ളത് കൊണ്ട് തന്നെ അധികമൊന്നും അതിനെ കുറിച്ച് ഇന്റർനെറ്റിൽ നോക്കിയിട്ടില്ലായിരുന്നു എന്ന് നിമ്മി പറയുന്നു. പ്രസവ വേദന കൂടിയപ്പോൾ ഗോപുവിന്റെ കൈ മുറുക്കെ പിടിച്ച് സിസേറിയൻ ചെയ്യാൻ നിമ്മി ആവശ്യപ്പെട്ടിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. നിമ്മിയുടെയും അരുൺ ഗോപന്റെയും മകൻ ആര്യൻ പിറന്ന കഥ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top